
പ്രധാന വാർത്തകൾ ചുരുക്കത്തിൽ
തിരുവനന്തപുരം നഗരസഭയിൽ ഓണസദ്യ മാലിന്യത്തിലെറിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കാൻ ധാരണ. ഇവർക്കെതിരെയുള്ള നടപടി പിൻവലിക്കും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണ. ഓണാഘോഷവുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് തൊഴിലാളികൾ ഓണസദ്യ മാലിന്യത്തിൽ ഉപേക്ഷിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി.ഗോവിന്ദൻ സന്ദർശിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് സന്ദർശന ശേഷം അദ്ദേഹം പറഞ്ഞു. രണ്ടാഴ്ച…