
വെഞ്ഞാറമൂട് അപകടം ; ആംബുലൻസ് ഓടിച്ചത് പുരുഷ നേഴ്സ്
തിരുവനന്തപുരം: വെഞ്ഞാറമൂട് വഴിയരികിൽ നിന്ന അച്ഛനെയും മകളെയും ആംബുലൻസ് ഇടിച്ച സംഭവത്തിൽ അച്ഛൻ ഷിബു മരിച്ചു. മകൾ നാലുവയസ്സുകാരി അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണ്. അതേസമയം അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് പുരുഷ നഴ്‌സ് ആണെന്ന് കണ്ടെത്തി . ആംബുലൻസിൽ ഉണ്ടായിരുന്ന മെയിൽ നഴ്‌സ് അമൽ ആണ് അപകട സമയത്ത് വണ്ടി ഓടിച്ചത്. ഉറക്കക്ഷീണം കാരണം ഡ്രൈവർ വിനീതിൽ നിന്ന് വണ്ടി കൈമാറി ഓടിക്കുകയായിരുന്നു. ഇരുവർക്കും എതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസ് എടുത്തു. അതിവേഗത്തിൽ…