ബിസിനസ്സ് വാർത്തകൾ

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു പൈസയുടെ വ്യത്യാസത്തില്‍ ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 82 രൂപ 41 പൈസയാണ് വിനിമയ നിരക്ക്.രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത് ഇന്നലെയാണ് ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്. ഡോളര്‍ ഇന്നലെ 82.72 രൂപയിലേക്കു കുതിച്ചെങ്കിലും റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റപ്പോള്‍ താഴ്ന്നു. ഡോളര്‍ 85 രൂപയിലേക്കു കയറുമെന്ന സാധ്യത മുന്നില്‍ക്കണ്ട് ഇന്നലെ റിസര്‍വ് ബാങ്ക് നൂറു…

Read More

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു. വ്യാപാരം ആരംഭിച്ചപ്പോള്‍ ഒരു പൈസയുടെ വ്യത്യാസത്തില്‍ ഒരു അമേരിക്കന്‍ ഡോളര്‍ വാങ്ങാന്‍ 82 രൂപ 41 പൈസയാണ് വിനിമയ നിരക്ക്.രൂപയുടെ മൂല്യം ഇനിയും ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് നിരീക്ഷിക്കപ്പെടുന്നത് ഇന്നലെയാണ് ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയെ നേരിട്ടത്. ഡോളര്‍ ഇന്നലെ 82.72 രൂപയിലേക്കു കുതിച്ചെങ്കിലും റിസര്‍വ് ബാങ്ക് വലിയ തോതില്‍ ഡോളര്‍ വിറ്റപ്പോള്‍ താഴ്ന്നു. ഡോളര്‍ 85 രൂപയിലേക്കു കയറുമെന്ന സാധ്യത മുന്നില്‍ക്കണ്ട് ഇന്നലെ റിസര്‍വ് ബാങ്ക് നൂറു…

Read More

ഇന്നത്തെ വാർത്തകൾ

നടിയെ ആക്രമിച്ച കേസിലെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ വിചാരണ കോടതിക്ക് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. വിചാരണ എത്രനാളിനുള്ളിൽ പൂർത്തിയാക്കാനാകുമെന്നതിൽ വിചാരണ കോടതിയിൽ നിന്ന് സുപ്രീം കോടതി തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു. വിചാരണ കോടതി ഇതിന് നൽകിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നിൽ എത്തും. ……….. തെരുവ് നായകളെ നിയന്ത്രിക്കണമെന്ന ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ്നായകളെയും പേപ്പട്ടികളെയും കൊല്ലാൻ അനുമതി തേടിയുള്ള കേരളത്തിന്റെ അപേക്ഷയും ഹർജിയോടൊപ്പം…

Read More

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ.

ഇന്ന് വ്യാപാരം ആരംഭിച്ചപ്പോൾ 39 പൈസയുടെ വ്യത്യാസത്തിൽ ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ 82 രൂപ 69 പൈസയാണ് വിനിമയ നിരക്ക്..ഇന്ധന വിലയുടെ ഉയർച്ചയും ഓഹരിപണിയിലെ തകർച്ചയുമാണ് ഇന്ത്യൻ രൂപയെ പ്രതികൂലമായി ബാധിച്ചിട്ടുള്ളത് വെള്ളിയാഴ്ച 13 പൈസയുടെ വ്യത്യാസത്തിൽ 82 രൂപ 30 പൈസയിലാണ് വ്യാപാരം അവസാനിപ്പിച്ചത് ഇന്ന് 82 രൂപ 69പൈസയയിലേക്ക് മാറുമ്പോൾ ഏറ്റവും വലിയ തകർച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക്…ഇന്നത്തെ സൂചനകൾ പ്രകാരം1000ഇന്ത്യൻ രൂപയ്ക്കു ഇപ്പോൾ 44ദിർഹം 58 ഫിൽസ് ആണ്…

Read More

സമഗ്ര കുടിയേറ്റ നിയമം അനിവാര്യം : മുഖ്യമന്ത്രി പിണറായി വിജയൻ

വിദേശത്തേയ്ക്ക് തൊഴിലിനായി പോകുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സമഗ്രമായ കുടിയേറ്റനിയമം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ലോക കേരളസഭയുടെ യൂറോപ്പ് – യുകെ മേഖലാ സമ്മേളനം ലണ്ടനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും വിദേശത്തേയ്ക്ക് പറഞ്ഞുവിടുക എന്നതല്ല സര്‍ക്കാര്‍ നയം. നാട്ടില്‍ തന്നെ വികസനമൊരുക്ക് നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് . നാട്ടിലും അവസരങ്ങള്‍ ഒരുക്കും. വിദ്യാഭ്യാസമേഖലയെ കൂടുതല്‍ ശാക്തീകരിക്കുകയും, ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റുക എന്നതാണ് ലക്ഷ്യമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.കേരളത്തിന്റെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസ്സിന് ഒരു പങ്കുമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചരിത്രത്തെ കുറിച്ച് ‍താൻ മനസ്സിലാക്കിയത് ആർഎസ്എസ്സ് ബ്രിട്ടിഷുകാരെ സഹായിക്കുകയായിരുന്നുവെന്നാണെന്നും, വി.ഡി. സവർക്കർ ബ്രിട്ടിഷുകാരിൽനിന്നു സ്റ്റൈപൻഡും കൈപ്പറ്റിയിരുന്നുവെന്നും രാഹുൽ പറഞ്ഞു. അന്നു ബിജെപി ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സ്വാതന്ത്ര്യസമരത്തിൽ അവർക്ക് ഒരു പങ്കുമില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ആർഎസ്എസ്സിനെതിരെയും വി.ഡി സവർക്കർക്കെതിരെയും രാഹുലിന്റെ പരാമർശം. ……………….. സഹകരണ മന്ത്രി വി എന്‍ വാസവന്‍ സി പി എം ഓഫീസിൽ നടത്തിയ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒറ്റ പോളിംങ് സ്റ്റേഷൻ മാത്രം. അംഗങ്ങള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏക പോളിംഗ് സ്‌റ്റേഷന്‍ കെപിസിസി ആസ്ഥാനത്താണ് സജ്ജീകരിച്ചിട്ടുള്ളതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ അറിയിച്ചു. രഹസ്യ ബാലറ്റ് വഴിയാകും ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കുക. 19 ന് വോട്ടെണ്ണലും നടക്കും. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവ‍ര്‍ക്ക് പ്രത്യേക ബാലറ്റ് വഴി തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ സൗകര്യമൊരുക്കും. എഐസിസി ആസ്ഥാനത്തും…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മുഖ്യമന്ത്രിയുടെ വിദേശയാത്ര ധൂർത്തെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. വിദേശത്തേക്ക് ടൂർ പോകാൻ ഓരോ കാരണങ്ങൾ കണ്ടെത്തുകയാണ്. നരേന്ദ്രമോദിയെ കടത്തിവെട്ടുന്നതാണ് മുഖ്യമന്ത്രിയുടെ ഓരോ യാത്രകളും. കോടിയേരിയുടെ മരണശേഷം ഉടൻ വിദേശയാത്ര നടത്തിയതിന്റെ കാരണം പറയണമെന്നും സുധാകരൻ പറഞ്ഞു. കുടുംബത്തിന്റെ യാത്രാചെലവ് സ്വന്തമായി വഹിക്കുന്നു എന്നത് ശുദ്ധനുണയാണ്, സാധാരണക്കാരന്റെ പണമാണിതെന്നും മുമ്പ് ഒരു മുഖ്യമന്ത്രിയും ഇങ്ങനെ യാത്ര പോയിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. മന്ത്രിമാരുടെ യാത്രയ്ക്ക് വേണ്ടി എത്ര കോടികൾ ചെലവഴിച്ചു എന്ന കണക്ക് സിപിഎം സെക്രട്ടറിയേറ്റ് വ്യക്തമാക്കണമെന്നും അദ്ദേഹം…

Read More

വാർത്തകൾ ഒറ്റ നോട്ടത്തിൽ

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി ഇരു സ്ഥാനാര്‍ത്ഥികളും. ശശി തരൂർ ഇന്ന് മഹാരാഷ്ട്രയിലാണ് പ്രചാരണം നടത്തുന്നത്. രാവിലെ മുതിർന്ന നേതാവ് സുശീൽകുമാർ ശിൻഡെയുടെ വസതിയിലെത്തിയ തരൂര്‍ മുംബൈ പിസിസി ആസ്ഥാനത്ത് എത്തിയും നേതാക്കളോട് വോട്ട് അഭ്യര്‍ത്ഥിച്ചു. ഇന്നലെ മുംബൈയില്‍ എത്തിയ തരൂരിനെ സ്വീകരിക്കാന്‍ നേതാക്കള്‍ ആരും എത്തിയിരുന്നില്ല. എന്നാല്‍ ഇതില്‍ തനിക്ക് പരിഭവമില്ലെന്നും സാധാരണ പ്രവര്‍ത്തകരുടെ പിന്‍തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു ……….. കോൺഗ്രസ് പ്രവർത്തകർക്കിടയില്‍ ശശി തരൂരിനുള്ള പിന്‍തുണ ഏറുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നാടായ…

Read More

അദാനി ​ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചു

കോഴിക്കോട് : കോഴിക്കോട് ബാലുശ്ശേരിയിൽ ഇൻഡ്യൻ ഓയിൽ അദാനി ​ഗ്യാസ് പൈപ്പ് ലൈനിൽ ഉണ്ടായ ചോർച്ച പരിഹരിച്ചതായി അധികൃതർ അറിയിച്ചു. ബാലുശേരി കരുമലയിൽ പ്രധാന പൈപ്പിൽ നിന്ന് വീട്ടിലേക്ക് ഉള്ള പൈപ്പിലാണ് ചോർച്ച ഉണ്ടായത്. പിഡബ്ലുഡി വിഭാഗം കുഴിയെടുക്കുമ്പോൾ ഗ്യാസ് പൈപ്പ് ലൈനിൽ തട്ടിയതാണെന്ന് ചോർച്ചയുണ്ടാവാൻ കാരണമെന്ന് ഫയർഫോഴ്സ് വ്യക്തമാക്കി. അഗ്നിശമനസേന സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തെ തുടർന്ന് ആളുകൾ പരിഭ്രാന്തരായിരുന്നു. എന്നാൽ ആർക്കും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഇല്ല. രണ്ട് ഭാ​ഗങ്ങളിലായിട്ടാണ് ചോർച്ച കണ്ടെത്തിയത്. പൊതുമരാമത്ത് വകുപ്പിന്റെ…

Read More