
വാർത്തകൾ ഇതുവരെ
ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ 8നാണ് വോട്ടെണ്ണൽ. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിൽ ബിജെപി ഭരിക്കുന്ന…