
വാർത്തകൾ ചുരുക്കത്തിൽ
സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനത്തെ കൂടുതല്‍ സര്‍വകലാശാലകളിലെ വിസി നിയമനങ്ങളും ചര്‍ച്ചയാകുന്നു. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ ‘ഒറ്റ പേര് മാത്രം നിര്‍ദ്ദേശിച്ചുളള’ വിസി നിയമന രേഖകള്‍ പുറത്ത് വന്നു. ഏഴ് പേരാണ് കാലടിയില്‍ വിസി നിയമനത്തിന്റെ ചുരുക്കപ്പട്ടികയിലിടം പിടിച്ചതെങ്കിലും സെര്‍ച്ച് കമ്മിറ്റി ഒടുവില്‍ ഡോ എംവി നാരായണന്റെ പേര് മാത്രമാണ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചത്. ഏഴ് പേരുടെ ചുരുക്കപട്ടികയും മിനുട്‌സ് രേഖകളും പുറത്ത് വന്നതോടെയാണ് ഉക്കാര്യം വ്യക്തമായത്. യുജിസി നിയമം…