
വാർത്തകൾ ചുരുക്കത്തിൽ
ഖത്തർ ലോകകപ്പിൽ മുൻചാമ്പ്യ്ൻമാരായ ബ്രസീൽ ജയിച്ച് തുടങ്ങി.സെർബിയയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്താണ് ബ്രസീലിന്റെ ജയം. വിജയത്തിന് ചുക്കാൻ പിടിച്ചത് രണ്ട് ഗോളും നേടിയ റിച്ചാർലിസൺ. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു താരത്തിന്റെ ഇരട്ടഗോൾ പ്രകടനം.ഇതിൽ രണ്ടാം ഗോൾ ഇതുവരെ ലോകകപ്പ് കണ്ട ഏറ്റവും മികച്ച ഗോളുകളിൽ ഒന്നാണ്. ഗോൾപോസ്റ്റിൽ തട്ടി ബ്രസീലിന്റെ ഉറച്ച രണ്ടു ഗോളുകൾ നഷ്ടപ്പെട്ടിരുന്നു. ഗ്രൂപ്പിൽ ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ്, കാമറൂണിനെ തോൽപ്പിച്ചിരുന്നു. ബ്രസീലാണ് ഗ്രൂപ്പിൽ ഒന്നാമത്. **** ഗ്രൂപ്പ് എച്ചിലെ ആവേശപ്പോരിൽ…