വാർത്തകൾ ഒറ്റനോട്ടത്തിൽ

തുറമുഖനിര്‍മ്മാണത്തിന് കല്ലുകളുമായെത്തിയ ലോറികള്‍ തടഞ്ഞതിന് പിന്നാലെ വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷത്തില്‍ വൈദികരടക്കമുള്ളവര്‍ക്കെതിരെ കേസ്. സമരം വീണ്ടും സംഘര്‍ഷത്തിലേക്ക് പോയ സാഹചര്യത്തില്‍ വധശ്രമം അടക്കമുള്ള വകുപ്പുകള്‍ പോലീസ് ചുമത്തുമെന്നാണ് വിവരം. ……………………………………. സംസ്ഥാനത്തെ ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ കരുതല്‍ തടങ്കലും സ്വത്തു കണ്ടുകെട്ടലുമായി പോലീസ്. പ്രധാന ലഹരി വില്‍പനക്കാരെന്ന് കണ്ടെത്തിയ 161 പേരെ കരുതല്‍ തടങ്കലിലാക്കാനും 115 പേരുടെ സ്വത്തുകണ്ടുകെട്ടാനും നടപടി തുടങ്ങിയെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആര്‍.അജിത് കുമാര്‍ പറഞ്ഞു. ……………………………………. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീൽ നൽകും. മത്സ്യത്തൊഴിലാളി സമരസമിതി ജനറൽ കൺവീനറും ലത്തീൻ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിൻ പെരേരയാണ് ഇക്കാര്യം അറിയിച്ചത്. ……………………………………. താമസിക്കുന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ് പോകാൻ റവന്യൂ വകുപ്പ് നോട്ടീസ് നൽകിയെന്ന മുൻ എംഎൽഎ എസ് രാജേന്ദ്രന്റെ വാദം തെറ്റ്. രാജേന്ദ്രൻ താമസിക്കുന്ന വീടിനല്ല പകരം അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു വീടിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നൽകിയതെന്നാണ് വിവരം. ……………………………………. വീട്ടുമുറ്റത്തുനിന്ന് ചാരായം വാറ്റുന്നതിനിടയിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകകപ്പിൽ മെക്സിക്കോക്കെതിരെയുള്ള നിർണായക മത്സരത്തിൽ അർജന്റീനയുടെ വിജയമാഘോഷിച്ച് മന്ത്രി വി ശിവൻകുട്ടിയും മുൻമന്ത്രിയും എംഎൽഎയുമായ എംഎം മണിയും. കടുത്ത അർജന്റീന ആരാധകരായ ഇരുവരും ഫേസ്ബുക്കിൽ ആഹ്ലാദം പങ്കുവെച്ചു. മെസിയുടെ ഫോട്ടോക്കൊപ്പം ഇതെന്റെ രക്തമാണിതെൻ്റെ മാംസമാണിതെടുത്തു കൊൾക എന്ന കവിതാ ശകലവും എഴുതിയാണ് ശിവൻകുട്ടി ജയമാഘോഷിച്ചത്. പഴശ്ശിയുടെ യുദ്ധം കമ്പനി കാണാനിരിക്കുന്നതേ ഉള്ളൂ എന്നായിരുന്നു എംഎം മണിയുടെ കമന്റ്. ……………………………………. പാൽ വിലവർധനയുടെ പ്രയോജനം കർഷകർക്കെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. വില കൂട്ടുന്ന സാഹചര്യത്തിൽ മായം കലർന്ന പാലെത്തുന്നത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കേന്ദ്രസർക്കാരിന്റെ ഹിന്ദി അടിച്ചേൽപ്പിക്കൽ നയത്തിനെതിരെ തമിഴ്നാട്ടിൽ കർഷകൻ തീ കൊളുത്തി ആത്മഹത്യ ചെയ്തു. സേലം ജില്ലയിൽ നിന്നുള്ള 85 കാരനായ തങ്കവേലാണ് സ്വയം തീകൊളുത്തിയത്. ………………………………… പിഎസ്എൽവി സി 54 ദൗത്യം വിജയം. ഇന്ത്യൻ സമുദ്ര നിരീക്ഷണ ഉപഗ്രഹമായ ഓഷ്യൻ സാറ്റ് 3യും മറ്റ് എട്ട് നാനോ ഉപഗ്രഹങ്ങളും രാജ്യത്തിന്‍റെ വിശ്വസ്ഥ വിക്ഷേപണ വാഹനം ഭ്രമണപഥങ്ങളിൽ എത്തിച്ചു. ………………………………… പ്രളയകാലത്ത് സംസ്ഥാനത്തിന് സൗജന്യമായി നൽകിയ അരിയുടെ പണം ഇപ്പോൾ വേണമെന്ന് പറയുന്ന കേന്ദ്രസർക്കാർ നിലപാട് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി…

Read More

മുംബൈ ഭീകരാക്രമണത്തിന് ഇന്ന് 14 വര്‍ഷം

ലോക മനഃസാക്ഷിയെ ഞെട്ടിച്ച മുംബൈ ഭീകരാക്രമണത്തിന് ഇന്ന് പതിന്നാല് വര്‍ഷം തികയുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു 2008 നവംബര്‍ 26ന് മുംബൈയില്‍ നടമാടിയ ഭീകരാക്രമണം. പത്ത് ലഷ്‌കര്‍ഇതൊയ്ബ ഭീകരര്‍ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമായ മഹാനഗരിയെ ലക്ഷ്യമിട്ടു നടത്തിയ ആക്രമണം മൂന്നു ദിവസത്തോളം രാജ്യത്തെയും മുംബൈയെയും മുള്‍മുനയില്‍ നിര്‍ത്തുന്നതായിരുന്നു. ആള്‍ക്കൂട്ടത്തിനു നേരെ നിര്‍ദാക്ഷിണ്യം വെടിവയ്ക്കുകയായിരുന്നു പാകിസ്ഥാന്‍ ഭീകരര്‍. വൃദ്ധരും സ്ത്രീകളും കുട്ടികളുമെല്ലാം ഭീകരരുടെ തോക്കിനിരയായി. വിദേശിള്‍ ഉള്‍പ്പെടെ 175 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൂന്നുറു പേര്‍ക്കു പരിക്കേറ്റു….

Read More

വാർത്തകൾ വിശദമായി

തുറമുഖ നിർമാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരദേശവാസികൾ തടഞ്ഞതോടെ വിഴിഞ്ഞത്ത് സംഘര്‍ഷം. പദ്ധതിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. കല്ലേറില്‍ ചിലര്‍ക്ക് പരിക്കേറ്റു. നിർമ്മാണ സാമഗ്രികളുമായെത്തിയ ലോറി തടഞ്ഞ പ്രതിഷേധക്കാർ വാഹനത്തിന് മുന്നിൽ കിടന്നും പ്രതിഷേധിച്ചു. നിർമ്മാണം പുനരാരംഭിക്കാൻ അനുവദിക്കില്ലെന്ന് സമരസമിതി വ്യക്തമാക്കി. ………. വിഴിഞ്ഞത്തെ സംഘർഷം മനപൂർവം ഉണ്ടാക്കുന്നതാണെന്ന് മന്ത്രി വി ശിവൻകുട്ടി. രാജ്യശ്രദ്ധ കിട്ടാൻ വേണ്ടി സമരം നടത്തുകയാണെന്നും സമരം നടത്തുന്നവരിൽ തന്നെ വ്യത്യസ്ത ചേരികളുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു. സർക്കാർ എന്നും മത്സ്യത്തൊഴിലാളികൾക്കൊപ്പമാണ്….

Read More

ബിസിനസ് വാർത്തകൾ

ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങള്‍ നിയമപരമായി പിന്‍വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. ബാങ്കിലെത്തിയാല്‍ ഈ നാണയങ്ങള്‍ പുറത്തേയ്ക്ക് വിടാതെ ആര്‍ബിഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക. 1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായണ് തീരുമാനം. അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല. …………………. ശതകോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി 750 മില്യണ്‍ ഡോളറിലധികം ബെര്‍ക്ക്‌ഷെയര്‍ ഹാത്ത്വേ ഓഹരികള്‍…

Read More

ലുലു ഗ്രൂപ്പിന്റെ പഞ്ചനക്ഷത്ര ഹോട്ടല്‍ ഹയാത്ത് റീജന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : ലുലു ഗ്രൂപ്പും ഹയാത്തും ചേര്‍ന്ന് തിരുവനന്തപുരത്ത് ആരംഭിച്ച ഹയാത്ത് റീജന്‍സി ഹോട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ നഗരഹൃദയത്തില്‍ പ്രവര്‍ത്തിയ്ക്കുന്ന ഏറ്റവും വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നായി ഹയാത്ത് റീജന്‍സി മാറി.നാടിന്‍റെ നിക്ഷേപ സൗഹൃദ രീതികള്‍ക്ക് ഉത്തേജനം പകരുന്ന ചുവടുവെയ്പാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലസ്ഥാന നഗരത്തിലെ പ്രധാന കുറവുകളിലൊന്ന് ഇതോടെ പരിഹരിക്കപ്പെട്ടെന്നും വിനോദ സഞ്ചാരമേഖല തഴച്ച് വളരുന്ന ഘട്ടത്തിലാണ് ഹയാത്തിന്‍റെ വരവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.യൂസഫലിയുമായുള്ള സൗഹൃദമാണ് വ്യത്യസ്ത ആശയങ്ങളുള്ള എല്ലാവര്‍ക്കും ഒത്തുചേരാനുള്ള അവസരം…

Read More

വാർത്തകൾ ചുരുക്കത്തിൽ

പ്രളയത്തിൽ വീടു നഷ്ടപ്പെട്ടയാൾക്ക് അനുവദിച്ച ദുരിതാശ്വാസ സഹായത്തുക നൽകാതിരുന്നതിനെ തുടർന്നു മുൻസിഫ് കോടതിയുടെ ജപ്തി നടപടി. എറണാകുളം ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കലക്ടർ ഉഷ ബിന്ദുമോളുടെ ഔദ്യോഗിക വാഹനം കോടതി ജപ്തി ചെയ്തു. ………………………….. 2018ൽ ഓസ്‌ട്രേലിയൻ വനിതയെ കൊലപ്പെടുത്തിയ ശേഷം ഇന്ത്യയിലേക്കു കടന്ന മെയിൽ നഴ്‌സ് രാജ് വീന്ദർ സിങ്ങിനെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്തു. ഇയാളെ പിടികൂടാൻ സഹായിക്കുന്നവർക്ക് ക്വീൻസ്ലൻഡ് പൊലീസ് അഞ്ചേകാൽ കോടി രൂപയ്ക്ക് തുല്യമായ ഓസ്‌ട്രേലിയൻഡോളർ ഇനാം പ്രഖ്യാപിച്ചിരുന്നു. ……………………………..

Read More