വാർത്തകൾ ഒറ്റനോട്ടത്തിൽ

സംസ്ഥാനത്ത് കാസ്പ് പദ്ധതി വഴി ഇരട്ടിയാളുകള്‍ക്ക് സൗജന്യ ചികിത്സാ സഹായം നല്‍കാനായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2020ല്‍ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി രൂപീകൃതമാകുമ്പോള്‍ ആകെ 700 കോടി രൂപയാണ് വര്‍ഷത്തില്‍ സൗജന്യ ചികിത്സയ്ക്കായി വിനിയോഗിച്ചത്. …………………………… കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേര്‍ന്ന പ്രമുഖ നേതാക്കൾക്ക് ഉയര്‍ന്ന സ്ഥാനങ്ങൾ നൽകി കേന്ദ്ര നേതൃത്വം. പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദര്‍ സിംഗിനെയും സുനിൽ ജാക്കറെയും ബിജെപി ദേശീയ എക്സിക്യുട്ടീവിൽ ഉൾപ്പെടുത്തി. ഇരുവരും കോൺഗ്രസ് വിട്ട് ബിജെപിയിൽ…

Read More

ബിസിനസ് വാർത്തകൾ

ഇന്ത്യയിൽ ഇതാദ്യമായി ഡിജിറ്റൽ കറൻസി‌യുടെ ചില്ലറ ഇടപാടിന് തുടക്കമായി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാടിനായി നാല് ബാങ്കുകൾക്ക് 1.71 കോടി രൂപയാണ് റിസർവ് ബാങ്ക് അനുവദിച്ചത്. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, ഐഡിഎഫ്‌സി ഫെസ്റ്റ് ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ മുംബൈ, ഡൽഹി, ബെംഗളുരു, ഭുവനേശ്വർ എന്നീ നാല് നഗരങ്ങളിലെ തിരഞ്ഞെടുത്ത സംഘങ്ങൾക്കിടയിലാണ് ഇടപാട് നടത്തുന്നത്. ചെറുകിട ഇടപാടുകാരുടെ ആവശ്യം, ബാങ്കുകളുടെ പണലഭ്യത എന്നിവ കണക്കിലെടുത്താകും കൂടുതൽ തുക അനുവദിക്കുക. …………………………… എട്ടു ദിവസം നീണ്ട നേട്ടത്തിനുശേഷം സൂചികകളിൽ നഷ്ടത്തോടെ…

Read More

വാർത്തകൾ ചുരുക്കത്തിൽ

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി. …………………………… ഇടുക്കി കണ്ണംപടിയിൽ ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കി അറസ്റ്റു ചെയ്ത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ പട്ടിക വർഗ്ഗ പീഡന നിരോധന നിയമ പ്രകാരം കേസെടുക്കാൽ ഗോത്രവർഗ്ഗ കമ്മീഷൻ ഉത്തരവായി. ഉപ്പുതറ കണ്ണംപടി സ്വദേശി സരുൺ സജിക്കെതിരെയാണ് ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിയെന്ന്് വനംവകുപ്പ് ഉദ്യോഗസ്ഥർ കള്ളക്കേസ് എടുത്തത്….

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

വിഴിഞ്ഞം സമരത്തിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നെന്നും പദ്ധതി നിര്‍ത്തണമെന്ന് ആവശ്യം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. …………………………… വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഒരു അന്വേഷണവും നടത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജൻസി. എൻഐഎയ്ക്ക് കേരളത്തിൽ ബ്രാഞ്ച് ഉള്ളതിനാൽ വിവരശേഖരണം നടത്താറുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ എൻഐഎ അന്വേഷിക്കാറില്ല. കേരള പൊലീസുമായി യോഗം ചേർന്നിട്ടില്ലെന്നും എൻഐഎ വ്യക്തമാക്കി. …………………………… വിഴിഞ്ഞം സമരത്തില്‍ സർക്കാരിനെ കുറ്റപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ക്രമസമാധാനം നോക്കാൻ സർക്കാരിന്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

കെ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പ്രതികളായ കേസുകളിൽ ഉചിതമായ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത്. കൊടകര കുഴൽപ്പണ കേസുകളിൽ അടക്കം സർക്കാർ ബിജെപി നേതാക്കളെ വേട്ടായാടുന്നുവെന്ന് കാണിച്ച് പാർട്ടി നേതാക്കൾ നൽകിയ പരാതിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കൈമാറിയത്. 2021 ജൂൺ 10നാണ് കത്ത് കൈമാറിയത്. ……………………….. വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക…

Read More

വാർത്തകൾ ചുരുക്കത്തിൽ

വിഴിഞ്ഞത്തെ പൊലീസ് സ്റ്റേഷൻ ആക്രമണം ഗൂഢലക്ഷ്യത്തോടെ നടത്തിയതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടന്നത്. ഭീഷണിയും വ്യാപക ആക്രമണവും നടന്നുവെന്ന് മുഖ്യമന്ത്രി പഞ്ഞു. അക്രമികളുടെ ലക്ഷ്യം സാധിക്കാതെ പോയത് പോലീസിന്റെ ധീരമായ നിലപാടു കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ………… വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്‍റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ല. ആരുടേയും സിർട്ടിഫിക്കറ്റ് തനിക്ക് വേണ്ടെന്നും നാവിനു എല്ലില്ലെന്ന് വച്ച് എന്തും വിളിച്ച് പറയരുതെന്നും…

Read More

വാർത്തകൾ ചുരുക്കത്തിൽ

കേരളത്തിലെ 3 പ്രമുഖ വന്യജീവി സങ്കേതങ്ങൾക്കു സമീപം 3 ക്വാറികൾക്കു കൂടി ദേശീയ വന്യജീവി ബോർഡിന്റെ പ്രവർത്തനാനുമതി. പെരിയാർ കടുവാ സങ്കേതം, മലബാർ, പീച്ചി-വാഴാനി വന്യജീവി സങ്കേതങ്ങൾ എന്നിവയ്ക്കു സമീപമുള്ള ക്വാറികൾക്കാണ് ദേശീയ വന്യജീവി ബോർഡിന്റെ സ്ഥിരസമിതി യോഗം ആഴ്ചകൾക്ക് മുമ്പ് അനുമതി നൽകിയത്. …………………………. കോട്ടയത്ത് നാട്ടുകാർ ദുരൂഹത ആരോപിച്ച വയോധികയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞതിനെ തുടർന്ന് മകൻ ബിജു അറസ്റ്റിൽ. പനച്ചിക്കാട് പാതിയപ്പള്ളിക്കടവ് ഭാഗത്ത് തെക്കേക്കുറ്റ് സതിയമ്മ ആണു കൊല്ലപ്പെട്ടത്. …………………………. വിഴിഞ്ഞം തുറമുഖ…

Read More

വാർത്തകൾ ചുരുക്കത്തിൽ

കേരളത്തിൽ വൈദ്യുതി നിരക്ക് കൂട്ടിൽ എന്ന മന്തി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി.. വർദ്ധിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.. ……………………..  താനും മകനും എസ്എൻഡിപി നേതൃനിരയിൽ വരാതിരിക്കാൻ വേണ്ടിയുള്ള ശ്രമമാണ് കേസ് എന്ന വെള്ളാപ്പള്ളി നടേശൻ പറഞ്ഞു ………………………….  ആലപ്പുഴ  കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായിരുന്നു കെ കെ മഹേശന്റെ മരണത്തിൽ വെള്ളാപ്പള്ളി നടേശനേ ഒന്നാം പ്രതിയാക്കി മാരാരിക്കുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാനേജർ കെ എൽ അശോകൻ, തുഷാർ വെള്ളാപ്പള്ളി എന്നിവരാണ് കേസിലെ രണ്ടും…

Read More

വാർത്തകൾ ചുരുക്കത്തിൽ

സംസ്ഥാനത്ത് നാളെ പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം ചേരുമ്പോൾ അവതരിപ്പിക്കേണ്ട ബില്ലുകൾ ച‍‍ര്‍ച്ച ചെയ്യുന്നതിനായാണ് പ്രത്യേക മന്ത്രിസഭാ യോഗം ചേരുന്നത്. സഭാ സമ്മേളനത്തിൽ അവതരിപ്പിക്കുന്ന ബില്ലുകളുടെ മുൻഗണനാക്രമം നിശ്ചയിക്കുന്നതടക്കമുള്ള നടപടികളും നാളത്തെ മന്ത്രിസഭാ യോഗത്തിൽ നടക്കും. അന്ധ വിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയുള്ള ബില്ലുൾപ്പെടെ പരിഗണിച്ചേക്കുമെന്നാണ് സൂചന. അതേസമയം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം, സര്‍വ്വകലാശാല ചാൻസിലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്ലിന് അംഗീകാരം നൽകി. നിയമസഭയിൽ അവതരിപ്പിക്കേണ്ട കരട് ബില്ലിനാണ്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

പഞ്ചാബ് അതിർത്തിയിൽ മയക്കുമരുന്നുമായി പറന്ന ഡ്രോണുകൾ വെടിവെച്ച് വീഴ്ത്തി ബിഎസ്എഫ് വനിതാ കോൺസ്റ്റബിൾമാർ. തിങ്കളാഴ്ച രാത്രിയാണ് ഇവർ ഡ്രോൺ വെടിവെച്ച് വീഴ്ത്തിയത്. ഒറ്റ രാത്രിയിൽ രണ്ട് പാകിസ്ഥാൻ ഡ്രോണുകളാണ് ബിഎസ്എഫ് വെടിവെച്ച് വീഴ്ത്തിയത്. ഏഴടി ളവും 19 കിലോഗ്രാം ഭാരവുമുള്ള ഡ്രോണിൽ നിന്ന് 6.5 കിലോഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. ……………………………….. പാലക്കാട് കോട്ടോപ്പാട് കച്ചേരിപ്പറമ്പിൽ പട്ടാപ്പകൽ കാട്ടാനയുടെ ആക്രമണം. രണ്ടു പേർക്ക് പരുക്കേറ്റു. കാളപൂട്ട് കാണുന്ന ജനക്കൂട്ടത്തിനു സമീപത്തേക്കാണ് ആനയെത്തിയത്. കച്ചേരിപ്പറമ്പ് പുളിക്കൽ ഹംസ, കരടിയോട് വട്ടത്തൊടി…

Read More