
വാർത്തകൾ ചുരുക്കത്തിൽ
ബിജെപി ചരിത്ര വിജയം നേടിയ ഗുജറാത്തില്‍ നിലവിലെ മുഖ്യമന്ത്രി ഭൂപേന്ദ്ര ഭായ് പട്ടേൽ തന്നെ മുഖ്യമന്ത്രിയാകും. ബിജെപി കേന്ദ്ര നേതൃത്വമാണ് ഇദ്ദേഹത്തെ മാറ്റേണ്ടെന്ന് തീരുമാനിച്ചത്. ഈ മാസം 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. ……… ഹിമാചലിൽ കോൺഗ്രസിന് കേവല ഭൂരിപക്ഷം ഉറപ്പായതോടെ തിരക്കിട്ട നീക്കങ്ങളുമായി ബിജെപി, കോൺഗ്രസ് ക്യാമ്പുകൾ. സ്വതന്ത്ര എംഎൽഎമാരെ ഒപ്പം നിര്‍ത്താനുള്ള നീക്കങ്ങൾ ബിജെപി ആരംഭിച്ചപ്പോൾ, ജയിച്ച എംഎൽഎമാരെ ഹിമാചലില്‍ നിന്ന് മാറ്റാനാണ്…