വാർത്തകൾ ചുരുക്കത്തിൽ
ഉത്തരേന്ത്യയില്‍ അതിശൈത്യത്തിനെ തുടര്‍ന്നുള്ള മൂടല്‍മഞ്ഞ് ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഡല്‍ഹിയില്‍ കുറഞ്ഞ താപനില 5 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്‌ന്നേക്കുമെന്നും മുന്നറിയിപ്പ്. ……………………… യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സയിദ് ആല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രഥമ വനിത മിഷേല്‍ ഹെര്‍സോഗുമായി അബുദാബിയില്‍ കൂടിക്കാഴ്ച നടത്തി. ………………………… കേന്ദ്ര നിര്‍ദേശം തള്ളി, ഹരിയാനയിലെ ഭാരത് ജോഡോ യാത്രയില്‍ മാസ്‌ക് ധരിക്കാതെ രാഹുല്‍ ഗാന്ധി. വിദേശരാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത്് ജോഡോ യാത്രയ്ക്കെതിരെ…