വാർത്തകൾ ഒറ്റനോട്ടത്തിൽ

അന്വേഷണ ഫലത്തെപ്പറ്റി ഒരു ഘട്ടത്തിലും എനിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്ന് സോളാര്‍ പീഡന കേസില്‍ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ ഉമ്മൻചാണ്ടിയുടെ ആദ്യ പ്രതികരണം. സത്യം മൂടിവയ്ക്കാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് തനിക്ക് എപ്പോഴുമുള്ളതെന്നും മനസ്സാക്ഷിക്ക് നിരക്കാത്ത ഒരു പ്രവര്‍ത്തിയും ചെയ്തിട്ടില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. ……………………………………. പീഡനാരോപണത്തിൽ മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് സോളാർ പീഡനകേസ് പരാതിക്കാരി. ഉമ്മൻചാണ്ടി ഉൾപ്പടെയുള്ള ആറ് പേർക്കെതിരെയും ഹർജി നൽകുമെന്ന് പരാതിക്കാരി അറിയിച്ചു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിലപാട് മാറ്റിയതെന്നും…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാംപാദ കണക്കുകള്‍ അനുസരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം 147.19 ലക്ഷം കോടി രൂപയാണെന്ന് കണക്കുകള്‍. മുന്‍പാദത്തെ അപേക്ഷിച്ച് ഒരു ശതമാനത്തോളം ആണ് കടം ഉയര്‍ന്നത്. കഴിഞ്ഞ പാദത്തില്‍ 145.72 ലക്ഷം കോടി രൂപയായിരുന്നു പൊതുകടം. ധനമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. ഇതില്‍ 2.87 ശതമാനം തുക ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്ത് തീര്‍ക്കണം. 29.6 ശതമാനം അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്‌ക്കേണ്ടവയും. രണ്ടാം പാദത്തില്‍ കേന്ദ്രം തിരിച്ചടച്ചത്…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ചാൻസിലർ ബില്ലിൽ രാജ്ഭവൻ നിയമോപദേശം തേടിയെന്ന് സ്ഥിരീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ല് നേരിട്ട് കണ്ടിട്ടില്ല. കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിൽ സംസ്ഥാനത്തിന് മാത്രമായി നിയമനിർമാണം പാടില്ല എന്ന അഭിപ്രായമുണ്ടെന്നും ഗവർണർ പറഞ്ഞു. ചാൻസിലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ വേഗത്തിൽ തീരുമാനമെടുക്കില്ലെന്ന് നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു. ……………………………………. ജനുവരി പകുതിയോടെ രാജ്യത്ത് കോവിഡ് രോ​ഗികൾ വർധിച്ചേക്കുമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം. അടുത്ത 40 ദിവസം നിർണായകമാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകുന്നു. വിദേശത്തുനിന്നു വരുന്നവരിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

1.തിരുവനന്തപുരം വിളവൂർക്കലിൽ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെട്ട പോക്സോ കേസുമായി ബ്ന്ധപ്പെട്ട് വിളവൂർക്കൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി മലയം ബിജുവിനെ മാറ്റിയതിന് പുറമേ ലോക്കൽ കമ്മിറ്റി അംഗം ജെ എസ് രഞ്ജിത്തിനെ തരംതാഴ്ത്തുകയും ചെയ്തു. 2.കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ അഖിലേഷ് യാദവും മായവതിയും പങ്കെടുക്കില്ല. ജനുവരിയിൽ ഉത്തർപ്രദേശിലെ ഘട്ടത്തിൽ സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ നേതാക്കളായ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, ബിഎസ്പിയുടെ പരമോന്നത നേതാവ് മായവതി…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ………………………………………. ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ…

Read More

ബിസിനസ് വാർത്തകൾ ഒറ്റനോട്ടത്തിൽ

ഐസിഐസിഐ ബാങ്ക് വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പിന്റെ സ്ഥാപകൻ വേണുഗോപാൽ ദൂത് അറസ്റ്റിൽ. വീഡിയോകോൺ ഗ്രൂപ്പിന് 3250 കോടി രൂപയുടെ വായ്പ അനധികൃതമായി അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദാ കൊച്ചാറിനെയും ഭർത്താവിനെയും പിടികൂടിയതിന് പിന്നാലെയാണ് വേണുഗോപാൽ ദൂതിനെയും സിബിഐ അറസ്റ്റ് ചെയ്തത്. അഴിമതി, ക്രിമനൽ ഗൂഢാലോചന എന്നി വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ………………………………………. കഴിഞ്ഞ ആഴ്ച്ചയിലെ തുടർച്ചയായ ഇടിവിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ മുന്നേറ്റം. ബിഎസ്ഇ സെൻസെക്സ് 721…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ഇ.പി. ജയരാജനെതിരായ ആരോപണത്തിൽ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയം പോളിറ്റ് ബ്യൂറോ ചർച്ച ചെയ്യുമോ എന്ന് ഡൽഹിയിൽ മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ തണുപ്പ് എങ്ങനെയുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സിപിഎം പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി, ബുധനാഴ്ച വരെ ഡൽഹിയിലുണ്ട്. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച. ………………………………………. ഇ.പി. ജയരാജനെതിരെ പി. ജയരാജൻ ആരോപണം ഉന്നയിച്ചെന്ന വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അമ്പരപ്പിക്കുന്ന മൗനമാണ്…

Read More

വാർത്തകൾ ചുരുക്കത്തിൽ

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെ വെട്ടിലാക്കി മുൻ എസ്എഫ്‌ഐ തിരുവന്തപുരം ജില്ലാ സെക്രട്ടറി ജെജെ അഭിജിത്തിന്റെ ശബ്ദ സന്ദേശം. എസ്എഫ്‌ഐ നേതാവായി തുടരാൻ യഥാർഥ പ്രായം മറച്ചുവയ്ക്കണമെന്ന് ആനാവൂർ നാഗപ്പൻ നിർദേശിച്ചതായി അഭിജിത്തിന്റേത് എന്ന പേരിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുണ്ട്. ………………………………. ഗർഭസ്ഥ ശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ഉണ്ടായ സംഘർഷത്തിൽ ഡോക്ടർമാരടക്കം മൂന്ന് പേർക്ക് പരുക്ക്. ബന്ധുക്കൾ സബൈൻ ആശുപത്രിയിൽ നടത്തിയ ആക്രമണത്തിൽ ആശുപത്രി ഉപകരണങ്ങൾ അടിച്ചുതകർത്തു. …………………………………. ചൈന, ജപ്പാൻ…

Read More

വാർത്തകൾ ചുരുക്കത്തിൽ

ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ നിരോധിച്ച, 2016ലെ കേന്ദ്ര സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ജനുവരി രണ്ടിനു വിധി പറയും. ജസ്റ്റിസ് എസ്എ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ……………………….. ആറളം ഫാം നാലാം ബ്ലോക്കിൽ വീണ്ടും ഭീതി വിതച്ച് കടുവയിറങ്ങി. കടുവയുടെ ആക്രമണത്തിൽ പശുവിനെ ചത്തനിലയിൽ കണ്ടെത്തിയതിനെ തുടർന്ന് വനംവകുപ്പ് പരിശോധന തുടങ്ങി. ……………………………… കോവിഡ് പ്രതിരോധത്തിനായി ഭാരത് ബയോടെക് നിർമ്മിച്ച മൂക്കിലൂടെ ഒഴിക്കുന്ന വാക്സിനും ജനങ്ങളിലേക്ക്….

Read More

വാർത്തകൾ ചുരുക്കത്തിൽ

യുവതിയെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയും നവിമുംബൈ കോപർഖൈരാനെയിൽ താമസക്കാരിയുമായ ഉർവശി വൈഷ്ണവി(27)നെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനും ജിംനേഷ്യം പരിശീലകനുമായ റിയാസ് ഖാൻ(36) ഇയാളുടെ സുഹൃത്ത് ഇമ്രാൻ ഷെയ്ഖ്(26) എന്നിവരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഡിസംബർ 17-ാം തീയതിയാണ് ധമനി ഗ്രാമത്തിന് സമീപം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ****** ദോഹ മെട്രോയിൽ ഹയാ കാർഡ് ഉടമകൾക്കുള്ള സൗജന്യ യാത്ര നാളെ അവസാനിക്കും. 24 മുതൽ യാത്രാ കാർഡുകൾ ഉപയോഗിച്ചു…

Read More