റേഡിയോ കേരളത്തിൻ്റെ ലോക്സഭ ഗ്യാലപ് പോൾ ആരംഭിച്ചു

ലോക്സഭാ ഇലക്ഷൻ പ്രമാണിച്ച് റേഡിയോ കേരളം 1476 എ.എം പ്രവാസികൾക്കായി സംഘടിപ്പിക്കുന്ന ഗ്യാലപ് പോൾ  . വാട്സാപ്പിലൂടെ ഏപ്രിൽ 26ന് നാട്ടിൽ വോട്ടെടുപ്പ് കഴിയുന്ന സമയം വരെ ഗ്യാലപ് പോളിൽ പങ്കെടുക്കാം. ഏപ്രിൽ 27 രാവിലെ 10ന് റേഡിയോ കേരളത്തിലൂടെ തത്സമയം ഫലം പ്രഖ്യാപിക്കും. പ്രവാസികൾക്ക് ഓൺലൈൻ വോട്ടിംഗ് ഏർപ്പെടുത്തുന്നതിൻ്റെ സാധ്യതകളെക്കുറിച്ച് കേന്ദ്ര സർക്കാരും ഇലക്ഷൻ കമ്മീഷനും പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ ഓൺലൈൻ വോട്ടിംഗിൻ്റെ പ്രായോഗികത തെളിയിക്കുകയാണ് റേഡിയോ കേരളത്തിൻ്റെ ഈ ഗ്യാലപ് പോൾ. പ്രവാസിയായ ഏതൊരാൾക്കും…

Read More

ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി; കാറിൽനിന്നിറങ്ങി, റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ച് ഗവർണർ

ഗവർണർക്ക് നേരെ കരിങ്കൊടി കാണിച്ച് എസ്എഫ്ഐ. കൊല്ലം നിലമേലിലാണ് സംഭവം. 50ൽ അധികം പ്രവർത്തകരാണ് ​ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. റോഡിലിറങ്ങി പ്രവര്‍ത്തകരോടും പോലീസിനോടും കയര്‍ത്ത ഗവര്‍ണര്‍ റോഡില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ സംരക്ഷിക്കുന്നത് പോലീസ് ആണെന്നും അവര്‍ക്കെതിരെ കേസെടുക്കാതെ വാഹനത്തില്‍ കയറില്ലെന്ന ഉറച്ച നിലപാടില്‍ റോഡിന് സമീപമിരുന്ന് പ്രതിഷേധിക്കുകയാണ് ഗവര്‍ണര്‍. സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന് വീഴ്ച സംഭവിക്കുന്നുവെന്നും പോലീസുകാര്‍ പ്രതിഷേധക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണെന്നുമാണ് ഗവര്‍ണര്‍ ആരോപിക്കുന്നത്. അതേസമയം, പ്രതിഷേധക്കാരെ…

Read More

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ഇന്ത്യൻ സമയം ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. 11 മണിയോടെ ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. ക്ഷേത്രത്തിന്റെ കവാടങ്ങൾ ജനങ്ങൾക്കായി തുറന്നു നൽകുന്നതും പ്രധാനമന്ത്രിയാകും. ഉച്ചയ്ക്ക് 12.20ന് ആരംഭിക്കുന്ന ചടങ്ങുകൾക്കിടെ പ്രധാനമന്ത്രി ആരതി നടത്തും. 56 വിഭവങ്ങൾ അടങ്ങിയ നിവേദ്യമാകും ആദ്യം രാം ലല്ലക്ക് നിവേദിക്കുക. പുതിയ ശ്രീരാമക്ഷേത്രത്തിലെ ഗർഭ ഗൃഹ…

Read More

പ്രതിഷേധം രൂക്ഷം; അയോധ്യ ക്ഷേത്ര പ്രതിഷ്ഠ ദിനത്തിലെ അവധി പിൻവലിച്ച് ദില്ലി എയിംസ്

അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങിനോടനുബന്ധിച്ച് നാളെ ഉച്ചവരെ അവധി പ്രഖ്യാപിച്ച തീരുമാനം ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) പിൻവലിച്ചു. നേരത്തെ ഒ പി വിഭാഗങ്ങള്‍ക്ക്‌ തിങ്കളാഴ്ച 2.30 വരെ അടച്ചിടാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയര്‍ന്നതോടെയാണ് എയിംസ് തീരുമാനം മാറ്റിയത്. രോഗികള്‍ക്ക് അടിയന്തര ആശ്വാസമെത്തിക്കാനാവശ്യമായ ക്രിട്ടിക്കല്‍ കെയര്‍ ക്ലിനിക്കുകളെല്ലാം സാധാരണപോലെ തന്നെ പ്രവര്‍ത്തിക്കുമെന്നാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഒ പി വിഭാഗങ്ങള്‍ അടച്ചിടാനുള്ള തീരുമാനത്തിനെതിരെ…

Read More

കേന്ദ്ര സർക്കാരിന് എതിരായ സമരത്തിലേക്ക് പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; ആലോചിച്ച് തീരുമാനം അറിയിക്കാമെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്തിനെതിരെ കേന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി . ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തോടും സമരത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചത്. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി ഈ ആവശ്യം മുന്നോട്ട് വച്ചത്. എന്നാൽ കേരളത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്, ചില പ്രശ്നങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ കാരണക്കാരെന്നും പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യാൻ വരണോയെന്നത്…

Read More

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിനെതിരെ നിയമ പോരാട്ടത്തിന് കേരളം. സംസ്ഥാനത്തിന്റെ ഹർജി ഫയലിൽ സ്വീകരിച്ച് സുപ്രീം കോടതി

പൊതുവിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ ദേശീയ തലത്തിൽ മുന്നിലാണെങ്കിലും അടിസ്ഥാന സൗകര്യ വികസനത്തിൽ കേരളം പതിറ്റാണ്ടുകൾ പിറകിലായിരുന്നു. സംസ്ഥാനത്തിന്റെ പരിമിതമായ വിഭവ ശേഷി തന്നെയാണ് ഇതിനു പ്രധാന കാരണം. ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് നീക്കിവയ്ക്കുന്ന പരിമിത ഫണ്ടുകൾ പോലും ശമ്പളവും പെൻഷനുമടക്കമുള്ള ദൈനംദിന ആവശ്യങ്ങൾക്ക് വകമാറ്റി ചെലവഴിക്കേണ്ടി വരുന്നത് സ്ഥിതിഗതികൾ അതീവ സങ്കീർണമാക്കിയിരുന്നു. ഇതിനു പരിഹാരമായാണ് അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി ബോഡി കോർപ്പറേറ്റ് മാതൃകയിൽ കിഫ്ബി രൂപീകരിച്ചത്. പെട്രോളിയം സെസ്, മോട്ടോർ വാഹന ടാക്സിലെ വിഹിതം തുടങ്ങിയ വരുമാന…

Read More

ഗാസയില്‍ ആശുപത്രിക്കുനേരെ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം

ഗാസയില്‍ ആശുപത്രിക്കുനേരെ കഴിഞ്ഞദിവസം നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിനെതിരെ വ്യാപക പ്രതിഷേധം. ആക്രമണത്തില്‍ 500-ലേറെ പേര്‍ കൊല്ലപ്പെടുകയും ആയിരത്തിലധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തങ്ങളല്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവും ഇസ്രയേല്‍ സൈന്യവും അറിയിക്കുന്നത്. ഗാസയിലെ അല്‍ അഹില്‍ അറബ് ആശുപത്രിക്കുനേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസയിലെ അഭയാര്‍ഥികള്‍ താമസിക്കുന്ന യുഎന്‍ സ്‌കൂളും ആക്രമിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആശുപത്രിക്ക് നേരെ തങ്ങള്‍ ആക്രമണം നടത്തിയിട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഇസ്രയേല്‍…

Read More

വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ

വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ. ഇസ്രായേൽ – ഹമാസ് വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൺ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. അനധികൃതമായി പ്രവേശിച്ചതിനും ഗേറ്റുകൾ ഉപരോധിച്ചതിനുമാണ് 30ലധികം പേരെ യു എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ഇസ്രയേലിലെത്തും. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും. 

Read More

യാത്ര തുടർന്ന് ചാന്ദ്രയാൻ 3; അവസാന ഘട്ട ഭ്രമണപഥ ഉയർത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്‍റെ യാത്ര തുടരുന്നു. അവസാന ഘട്ട ഭ്രമണപഥ ഉയർത്തൽ ഇന്ന് നടക്കും. ഓ​ഗസ്റ്റ് ഒന്നിനാണ് പേടകം ഭൗമ ഭ്രമണപഥം വിടുന്നത്. തുടർന്ന് അഞ്ച് ദിവസത്തിനു ശേഷമായിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. നിലവിൽ പേടകത്തിന്റെ ആരോഗ്യം സാധാരണ നിലയിലാണ്. വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയർത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാൽ തന്നെയാണ് ദൗത്യത്തിന് കൂടുതൽ ദിനങ്ങൾ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം…

Read More

യാത്ര തുടർന്ന് ചാന്ദ്രയാൻ 3; അവസാന ഘട്ട ഭ്രമണപഥ ഉയർത്തൽ ഇന്ന്

ചന്ദ്രയാൻ മൂന്നിന്‍റെ യാത്ര തുടരുന്നു. അവസാന ഘട്ട ഭ്രമണപഥ ഉയർത്തൽ ഇന്ന് നടക്കും. ഓ​ഗസ്റ്റ് ഒന്നിനാണ് പേടകം ഭൗമ ഭ്രമണപഥം വിടുന്നത്. തുടർന്ന് അഞ്ച് ദിവസത്തിനു ശേഷമായിരിക്കും പേടകം ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിക്കുക. നിലവിൽ പേടകത്തിന്റെ ആരോഗ്യം സാധാരണ നിലയിലാണ്. വിക്ഷേപണ ശേഷം നേരിട്ട് ലക്ഷ്യത്തിലേയ്ക്ക് യാത്ര തിരിക്കുന്നതിന് പകരം പടിപടിയായി ഭൂമിയെ വലംവെച്ച് ഭ്രമണപഥം ഉയർത്തിയാണ് ചന്ദ്രയാൻ 3 പേടകം ചന്ദ്രന്റെ കാന്തികവലയത്തിലേയ്ക്ക് പ്രവേശിക്കുക. അതിനാൽ തന്നെയാണ് ദൗത്യത്തിന് കൂടുതൽ ദിനങ്ങൾ വേണ്ടിവരുന്നത്. ഇന്ധനചെലവ് അടക്കം…

Read More