ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകം: പ്രതി ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് ഡോക്ടർമാർ

പ്രതിയെയും അമ്മയെയും ഒറ്റക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത് തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ ഇന്നലെ വീണ്ടും പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. മാത്രമല്ല കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവും കസ്റ്റഡിയിലുണ്ട്. പ്രതിയെയും അമ്മയെയും ഒറ്റക്കും ഒരുമിച്ചും ഇരുത്തിയാണ് ചോദ്യം ചെയ്യുന്നത്. ഹരികുമാറിന് മാനസികരോഗം ഇല്ലെന്ന് ഇന്നലെ ഡോക്ടർമാർ സർട്ടിഫിക്കറ്റ് നൽകിയിരുന്നു. ഇതോടെ ചോദ്യം ചെയ്യലിന് പോലീസിന് കൂടുതൽ അവസരം ലഭിച്ചിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ചോദ്യം…

Read More

തലസ്ഥാനത്ത് വിജയാഘോഷം തുടങ്ങി ബിജെപി

വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത് ദില്ലി നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ ബി ജെ പി അധികാരത്തിലേക്കെന്ന ചിത്രമാണ് വ്യക്തമാകുന്നത്. ആപ്പിന് ശക്തികേന്ദ്രങ്ങളിൽ കാലിടറിയപ്പോള്‍ ബി ജെ പി നിലവിൽ ബഹുദൂരം മുന്നിലാണ്. ഇടയ്ക്കിടയ്ക്ക് ലീഡ് നില മാറി മറിയുന്നുണ്ടെങ്കിലും നിലവിൽ കേവല ഭൂരിപക്ഷം കടന്നുള്ള ബി ജെ പിയുടെ ലീ‍ഡ് നില 45 സീറ്റിലേക്കെത്തിയിട്ടുണ്ട്. ദില്ലി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മുഖ്യമന്ത്രി അതിഷിയും…

Read More

രാജ്യതലസ്ഥാനത്ത് കോൺഗ്രസിന് നേരിയ പ്രതീക്ഷ; ബാദ് ലിയിൽ മുന്നേറ്റം

ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റം പതിറ്റാണ്ടുകൾ ഭരിച്ച ഡൽഹിയിൽ കോൺഗ്രസിന്‍റെ കിതപ്പ് തുടങ്ങിയിട്ട് കാലങ്ങളായി. ഷീല ദീക്ഷിതിനെ അപ്രസക്തയാക്കി അരവിന്ദ് കെജ്രിവാളിനൊപ്പം നിന്ന ദില്ല ജനത ഇക്കുറി ഇതാ കോൺഗ്രസിന് വീണ്ടുമൊരു പ്രതീക്ഷ നൽകുകയാണ്. കഴിഞ്ഞ തവണ ഒരൊറ്റ സീറ്റിൽ പോലും ‘കൈ’ പിടിക്കാത്ത തലസ്ഥാനവാസികൾ ഇക്കുറി ബാദ് ലിയിൽ കോൺഗ്രസിന് പ്രതീക്ഷ നൽകുകയാണ്. വോട്ടെണ്ണൽ തുടങ്ങിയ എട്ട് മണി മുതൽ ഇതുവരെയും ബാദ് ലിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുന്നേറ്റമാണ് കാണുന്നത്. ദേവേന്ദർ യാദവാണ് കോൺഗ്രസിന്…

Read More

‘പാതി വില’ തട്ടിപ്പ് കേസ് ; രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകി , പ്രതി അനന്തുവിൻ്റെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

സിഎസ്ആര്‍ ഫണ്ടിന്‍റെ പേരിൽ പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് പറഞ്ഞുള്ള തട്ടിപ്പിൽ കൂടുതൽ വിവരങ്ങള്‍ പുറത്ത്. കേസിൽ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതൽ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയര്‍മാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തു മൊഴി നൽകി. അനന്തുകൃഷ്ണന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്‍റിന് 46 ലക്ഷം രൂപ കൈമാറിയതിന്‍റെ…

Read More

കാരണവർ വധക്കേസ്; പ്രതി ഷെറിന് ജയിലിൽ വിഐപി പരിഗണന, ജയിൽ ഡിഐജി ഷെറിനെ കാണാൻ ജയിലിൽ എത്താറുണ്ട് , വെളിപ്പെടുത്തലുമായി സഹതടവുകാരി

കാരണവർ വധക്കേസ് പ്രതി ഷെറിന് ജയിൽ ഡിഐജി പ്രദീപുമായി അടുത്ത ബന്ധമെന്ന് സഹതടവുകാരിയുടെ വെളിപ്പെടുത്തൽ. മറ്റൊരു തടവുകാർക്കും ഇല്ലാത്ത സ്വാതന്ത്ര്യം ഷെറിന് ജയിലിൽ ലഭിച്ചിരുന്നു. മന്ത്രി ഗണേഷ് കുമാറുമായും അടുത്ത ബന്ധമെന്ന് ഷെറിൻ പറഞ്ഞിരുന്നുവെന്നും സഹതടവുമകാരി സുനിത വെളിപ്പെടുത്തി. ലോക്കപ്പ് പൂട്ടിയ ശേഷവും ഷെറിൻ വൈകുന്നേരങ്ങളിൽ പുറത്തേക്ക് പോകുമെന്നും സുനിത പറഞ്ഞു. മറ്റ് തടവുകാർ ജയിലിൽ ക്യു നിന്ന് ഭക്ഷണം വാങ്ങുമ്പോൾ, ഷെറിന് ആവശ്യപ്പെടുന്ന ഭക്ഷണം എത്തിച്ച് കൊടുക്കുമായിരുന്നു. ബെഡ്ഷീറ്റ്, കിടക്ക, തലയണ തുടങ്ങിയ സൗകര്യങ്ങൾ ലഭിച്ചിരുന്നു.മേക്കപ്പ്…

Read More

‘ഗൾഫ് ഓണം – 2024’: 25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളത്തിൻ്റെ ഓണാഘോഷം!

ഗൾഫിലെമ്പാടും പ്രക്ഷേപണമെത്തുന്ന ഏക മലയാളം എ.എം റേഡിയോ ആയ ‘റേഡിയോ കേരള’ത്തിൻ്റെ ഓണാഘോഷം ‘ഗൾഫ് ഓണം – 2024’ എന്ന പേരിൽ ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലൈവത്തണായി അരങ്ങേറും. ഉത്രാടനാളിലും തിരുവോണനാളിലും യു.എ.ഇ സമയം രാവിലെ 7 മുതൽ രാത്രി 11 വരെ റേഡിയോ കേരളത്തിലും റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ലൈവത്തൺ ലഭ്യമാണ്. ഉത്രാടദിനത്തിൽ ‘സദ്യവട്ടം’ അടക്കം നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. തിരുവോണദിനത്തിൽ ഓണപ്പരിപാടികൾക്കൊപ്പം രാത്രി 8ന് നബിദിനം പ്രമാണിച്ചുള്ള പ്രത്യേക മജ്ലിസും ഉണ്ടായിരിക്കും….

Read More

അഗ്നിബാന്‍ സോര്‍ട്ടെഡ് റോക്കറ്റ് വിക്ഷേപണം വിജയം; ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് ത്രിഡി പ്രിന്റ്ഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം

ഇന്ത്യന്‍ സ്വകാര്യ ബഹിരാകാശ സ്റ്റാര്‍ട്ട്അപ്പായ അഗ്നികുല്‍ കോസ്‌മോസിന്റെ ആദ്യ റോക്കറ്റ് വിക്ഷേപണം വിജയിച്ചു. അഗ്നികുല്‍ വികസിപ്പിച്ച അഗ്നിബാന്‍ സോര്‍ട്ടെഡ് എന്ന റോക്കറ്റാണ് വിജയകരമായി വിക്ഷേപിച്ചത്. മെയ് 30ന് രാവിലെ 7.15 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിലെ വിക്ഷേപണത്തറയില്‍ നിന്നായിരുന്നു വിക്ഷേപണം. പൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ച അഗ്നിബാന്‍ സബ് ഓര്‍ബിറ്റല്‍ ടെക്ക് ഡെമോണ്‍സ്‌ട്രേറ്റര്‍ ഒരു സ്റ്റേജ് മാത്രമുള്ള പരീക്ഷണ റോക്കറ്റാണ്. 575 കിലോഗ്രാം ഭാരവും 6.2 മീറ്റര്‍ നീളവുമുള്ള റോക്കറ്റ് വിക്ഷേപണ ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍…

Read More

വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം: പ്രതിയെ അറസ്റ്റ് ചെയ്യാൻ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വാഹനമോടിച്ച് കയറ്റി പോലീസ്

ലൈംഗികാതിക്രമ പരാതി നേരിടുന്ന പ്രതിയെ പിടികൂടാന്‍ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് വാഹനം ഓടിച്ചുകയറ്റി പോലീസ്. ഓപറേഷൻ തിയറ്ററിനുള്ളില്‍വെച്ച് വനിതാ ഡോക്ടറോട് ലൈംഗികാതിക്രമം കാട്ടിയെന്ന പരാതി നേരിടുന്ന സതീഷ് കുമാറെന്ന നഴ്‌സിങ് ഓഫീസറെ പിടികൂടാനായിരുന്നു ഉത്തരാഖണ്ഡിലെ ഋഷികേശിലുള്ള എയിംസ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിലേക്ക് പോലീസ് എത്തിയത്. രോഗികളും കൂട്ടിരിപ്പുകാരും നിറഞ്ഞ വാർഡിലെക്കാണ് എസ്‍യുവി ഓടിച്ചുകയറ്റിയത്. പ്രതി ഇപ്പോൾ സസ്‌പെൻഷനിലാണ്. ഇയാൾ ഡോക്ടർക്ക് അശ്ലീല സന്ദേശം അയച്ചെന്നും പോലീസ് പറയ്യുന്നു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. നഴ്‌സിങ് ഓഫീസറെ പുറത്താക്കണമെന്ന്…

Read More

സൗര കൊടുങ്കാറ്റിന് പിന്നാലെ ആകാശമാകെ വർണ വിസ്മയമൊരുക്കി നോർത്തേൺ ലൈറ്റ്സ്

നോർത്തേൺ ലൈറ്റ്സ് അഥവാ നോർത്തേൺ അറോറയ്ക്ക് സാക്ഷ്യം വഹിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലും അമ്പരപ്പിലുമാണ് പല രാജ്യങ്ങളും. രണ്ട് ദശാബ്ദത്തിനിടയിലുണ്ടായ ശക്തമായ ജിയോമാഗ്നെറ്റിക് സ്ട്രോമിന് പിന്നാലെ സൗര കൊടുങ്കാറ്റ്. ഇത് സാധാരണ ഗതിയിൽ നോർത്തേൺ അറോറ എന്ന ധ്രുവ ദീപ്തി ദൃശ്യമാകാൻ സാധ്യതയില്ലാത്ത പല രാജ്യങ്ങളിലും ഈ പ്രതിഭാസം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു നോർത്തേൺ ലൈറ്റ്സ് മെക്സിക്കോ, കാനഡ, റഷ്യ, ഹംഗറി, സ്വിറ്റ്സർലാൻഡ്, ബ്രിട്ടൻ അമേരിക്ക, മറ്റു ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെല്ലാം ദൃശ്യമായത്. സൂര്യന്റെ…

Read More

നടൻ മേഴത്തൂർ മോഹനകൃഷ്ണൻ അന്തരിച്ചു

സിനിമ സീരിയൽ നടൻ മേഴത്തൂർ മോഹനകൃഷ്ണൻ വിടവാങ്ങി. 74 വയസായിരുന്നു. നിരവധി സൂപ്പർഹിറ്റ് സിനിമകളിലും ജനപ്രിയ പരമ്പരകളിലും അ​ദ്ദേഹം വേഷമിട്ടിട്ടുണ്ട്. വള്ളുവനാടൻ പശ്ചാത്തലത്തിലുള്ള സിനിമകൾ മലയാളസിനിമയുടെ അവിഭാജ്യഘടകമായിരുന്ന തൊണ്ണൂറുകളിലാണ് മോഹനകൃഷ്ണൻ സിനിമയിലെത്തുന്നത്. അതിന് മുമ്പ് ദീർഘകാലം പ്രവാസിയായിരുന്നു. അന്ന് അബുദാബി മലയാളി അസോസിയേഷനുമായി സഹകരിച്ച് നിരവധി നാടകങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് രം​ഗപ്രവേശനം നടത്തുന്നത്. തിരക്കഥാകൃത്ത് ലോഹിതദാസും സംവിധായകൻ ജയരാജുമായുള്ള അടുപ്പമാണ് മോഹനകൃഷ്ണന് സിനിമലേക്കുള്ള ചവിട്ടുപടിയായത്. പൈതൃകം (1993), കാരുണ്യം…

Read More