സ്‌കൂള്‍ ഇതുവരെ എൻ.ഒ.സി. ഹാജരാക്കിയില്ല; റാഗിങ് നേരിട്ടതായി നിരവധി മാതാപിതാക്കൾ വെളിപ്പെടുത്തി; മന്ത്രി വി. ശിവൻകുട്ടി

ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി മിഹിര്‍ അഹമ്മദ്‌ ഫ്‌ളാറ്റില്‍നിന്ന് ചാടി ആത്മഹത്യചെയ്ത സംഭവത്തില്‍ ​വിദ്യാർഥി പഠിച്ച ​ഗ്ലോബൽ പബ്ലിക് സ്കൂളിന് ഇതുവരെ എൻ.ഒ.സി ഹാജരാക്കാനായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്‌കൂളിനോട് എന്‍.ഒ.സി രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അത് ഹാജരാക്കിയിട്ടില്ല. വിഷയത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ല സി.ബി.എസ്.ഇ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതെങ്കിലും അവയ്ക്ക് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എന്‍.ഒ.സി ആവശ്യമാണ്. ഗ്ലോബല്‍ പബ്ലിക് സ്‌കൂളിനോട് എന്‍.ഒ.സി രേഖകള്‍…

Read More

പാതിവില തട്ടിപ്പ് കേസ്; ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങൾ; ‌ക്രൈം ബ്രാഞ്ച് എസ്‌പി സോജന് മേൽനോട്ട ചുമതല

പാതിവില തട്ടിപ്പ് കേസിൽ ജില്ലകൾ തോറും അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ രൂപീകരിച്ചു. ഓരോ ജില്ലയിലും ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പിമാരുടെ നേതൃത്വത്തിലാണ് സംഘങ്ങൾ. ആവശ്യമെങ്കിൽ ലോക്കൽ പൊലീസിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും അന്വേഷണത്തിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓരോ ജില്ല കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൻ്റെയും മേൽനോട്ട ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് എസ്‌പി സോജനാണ്. ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്ത എറണാകുളം, ഇടുക്കി ജില്ലകളിലെ കേസുകൾ ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അന്വേഷിക്കും. ജില്ലകളിലാകെയുള്ള കേസുകൾ ക്രൈം ബ്രാഞ്ച് എഡിജിപി പരിശോധിക്കും. അതിനിടെ പാലക്കാട്…

Read More

മാത്യു കുഴൽനാടന് ആശ്വാസം; പാതിവില തട്ടിപ്പ് കേസിൽ അദ്ദേഹം ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അനന്തു

പാതിവില തട്ടിപ്പ് കേസിൽ മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന് ആശ്വാസം. ഇദ്ദേഹത്തിൻ്റെ വാദം ശരിവെച്ച് കേസിലെ പ്രതി അനന്തുവും രംഗത്ത് എത്തി. ഇന്ന് കോടതിയിൽ ഹാജരാക്കനെത്തിച്ചപ്പോഴായിരുന്നു അനന്തുവിൻ്റെ പ്രതികരണം. മാത്യു കുഴൽനാടൻ എംഎൽഎ ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയപ്പോൾ തൻ്റെ ജീവന് ഭീഷണിയുണ്ടെന്ന് അനന്തു പറഞ്ഞു. രാഷ്ട്രീയക്കാരും ജുഡീഷ്യറിയിലെ ഉന്നതരുമടക്കം ഉൾപെട്ട കേസായതിനാൽ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇദ്ദേഹത്തിൻ്റെ ജാമ്യാപേക്ഷ കോടതി വിധി പറയാനായി മാറ്റി.

Read More

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്; ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് കൈമാറിയത്

പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി സർക്കാർ ഉത്തരവ്. ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിക്കൊണ്ട് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്. എറണാകുളം 11 കേസുകൾ, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ. പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ് ഇവ. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്ന മറ്റു പരാതികളും ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന നിർദേശവും ഡിജിപിയുടെ ഉത്തരവിലുണ്ട്….

Read More

കയർ ബോർഡിൽ തൊഴിൽ പീഡന പരാതി: ചികിത്സയിലായിരുന്ന ജീവനക്കാരി മരിച്ചു

കയർ ബോര്‍ഡിന്‍റെ കൊച്ചി ആസ്ഥാനത്ത് തൊഴില്‍ പീഡനമെന്ന് പരാതി നൽകിയ സ്ത്രീ മരിച്ചു. സെറിബ്രല്‍ ഹെമിറേജ് ബാധിതയായിലായിരുന്ന ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സെക്ഷന്‍ ഓഫീസർ ജോളി മധു (56) ആണ് മരിച്ചത്. കയർബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവരുടെ തൊഴിൽ പീഡനത്തെയും മാനസിക സമ്മർദ്ദത്തെയും തുടർന്നാണ് ജോളി സെറിബ്രല്‍ ഹെമിറേജ് ബാധിതയായതെന്ന് കുടുംബം ആരോപിച്ചിരുന്നു. വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍…

Read More

ഡൽഹിയിലെ തോല്‍വി; ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി, രാജി ഭീഷണി മുഴക്കി പഞ്ചാബിലെ 30 എംഎൽഎമാർ

തോല്‍വിക്ക് പിന്നാലെ ആം ആദ്മി പാർട്ടിയിൽ പ്രതിസന്ധി രൂക്ഷം. ഡൽഹി തോല്‍വിക്ക് പിന്നാലെ രാജി ഭീഷണി മുഴക്കി പഞ്ചാബിലെ 30 എംഎൽഎമാർ രംഗത്തെത്തി. മുഖ്യമന്ത്രി ഭഗവന്ത്മാനൊപ്പം നീങ്ങാനാവില്ലെന്ന നിലപാടിലാണ് എം എൽഎമാർ. അതേസമയം സാഹചര്യം മുതലെടുക്കാന്‍ എംഎൽഎമാരുമായി കോൺഗ്രസ് ചർച്ച തുടങ്ങി. പ്രതിസന്ധി പരിഹരിക്കാന്‍ അരവിന്ദ് കെജ്രിവാള്‍ എംഎല്‍എമാരുമായി ഫോണില്‍ സംസാരിച്ചു. മുതിര്‍ന്ന നേതാക്കളെ ചര്‍ച്ചക്കായി പഞ്ചാബിലേക്ക് അയച്ചേക്കുമെന്നും സൂചനയുണ്ട്.

Read More

കായികമേഖലയിൽ പുതിയ സമിതി രൂപീകരിച്ച് കേന്ദ്രം; അധ്യക്ഷൻ കായികമന്ത്രി മൻസുഖ് മാണ്ഡവ്യ

കായിക മേഖലയുടെ വികസനത്തിനായി കേന്ദ്ര സർക്കാർ പുതിയ സമിതി രൂപീകരിച്ചു. കായിക വിദഗ്ധരുടെ ഉപദേശക കൗൺസിൽ എന്ന പേരിലാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യയാണ് 17 അംഗ സമിതിയുടെ അധ്യക്ഷൻ. ഷൈനി വിൽസൺ, മേരി കോം, സൈന നെഹ്‍വാൾ, ലിയാൻഡർ പെയ്സ് തുടങ്ങിയവർ സമിതിയിൽ അംഗങ്ങളായിരിക്കും. കേന്ദ്ര കായിക സെക്രട്ടറിയും സ്പോർട് അതോറിട്ടി ഒഫ് ഇന്ത്യയുടെ സിഇഒയും സമിതിയിലെ അംഗങ്ങളാണ്. ഒളിംപിക്സിലടക്കം ഇന്ത്യയുടെ പ്രകടനം മികവുറ്റതാക്കുകയെന്നതാണ് സമിതിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യം…

Read More

സർക്കാ‍ർ രൂപീകരണ ചർച്ചകൾ സജീവമാക്കി ബിജെപി; ​ഗവർണറെ കാണാൻ അനുമതി തേടി ഡൽഹി ബിജെപി അധ്യക്ഷൻ

 27 വർഷങ്ങൾക്ക് ശേഷം ഡൽഹി ഭരണം പിടിച്ചെടുത്ത ബി ജെ പി, സർക്കാർ രൂപീകരണമടക്കമുള്ള ചർച്ചകൾ സജീവമാക്കി. ​സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് കാട്ടി ബി ജെ പി, ലഫ്റ്റനന്‍റ് ഗവർണറെ കാണാൻ അനുമതി തേടി. ഡൽഹി  ബി ജെ പി അധ്യക്ഷൻ വീരേന്ദ്ര സച്ദേവയാണ് ​ഗവർണർക്ക് കത്ത് നൽകിയത്.  48 എം എൽ എമാർക്കൊപ്പം ​ഗവർണറെ കാണാനാണ് അനുമതി തേടിയിരിക്കുന്നത്. നേരത്തെ ദില്ലി മുഖ്യമന്ത്രി അതിഷി മര്‍ലെന ​ഗവർണർക്ക് രാജിക്കത്ത് നൽകിയിരുന്നു. പിന്നാലെ നിയമസഭ പിരിച്ചുവിട്ട് ​ലഫ്….

Read More

ഛത്തീസ്‌ഗഡിൽ വൻ മാവോയിസ്റ്റ് വേട്ട;  31 പേരെ വധിച്ചതായി സുരക്ഷാസേന: 2 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ സുരക്ഷാ സേന- മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ വധിച്ചത് 31 പേരെ. ഏറ്റുമുട്ടലിൽ രണ്ട് സുരക്ഷാ സൈനികർ വീരമൃത്യു വരിച്ചു. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ദ്രാവതി നാഷണൽ പാർക്കിന്റെ ഭാഗമായ ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. സിആർപിഎഫും ഛത്തീസ്‌ഗഡ് പൊലീസിന്റെ മാവോയിസ്റ്റ് വിരുദ്ധ വിഭാഗവും ചേർന്നാണ് സ്ഥലത്ത് പരിശോധന നടത്തിയത്. ആദ്യം 12 മാവോയിസ്റ്റുകളെ വധിച്ചതായാണ് സുരക്ഷാസേന അറിയിച്ചത്. എന്നാൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയർന്നതായി ബസ്‌തർ ഐജി പി സുന്ദരരാജ് അറിയിക്കുകയായിരുന്നു….

Read More

വന്യജീവി ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി

വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും കൂടുതല്‍ ഫണ്ട് ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ പാര്‍ലമെന്റില്‍ ഇനിയും സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് പ്രിയങ്ക മണ്ഡലത്തിലെത്തിയത്. നാളെ തിരികെ പോകും. നിയോജകമണ്ഡലം അടിസ്ഥാനപ്പെടുത്തി നടക്കുന്ന കോണ്‍ഗ്രസ് ബൂത്ത് നേതാക്കന്മാരുടെ സംഗമങ്ങളില്‍ പ്രിയങ്ക പങ്കെടുക്കും….

Read More