
വാർത്തകൾ ഒറ്റനോട്ടത്തിൽ
ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു . 96 വയസായിരുന്നു. സ്കോട്ട്ലന്‍റിലെ ബാൽമോറൽ കാസിലിലായിരുന്നു അന്ത്യം. ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. 1926 ഏപ്രിൽ 21 നാണ് രാജ്ഞിയുടെ ജനനം. 1952 ല്‍ രാജഭരണമേറ്റു. അച്ഛൻ ജോർജ് ആറാമന്‍റെ മരണത്തോടെയാണ് 25 കാരിയായ എലിസബത്ത് രാജ്യഭരണം ഏറ്റെടുത്തത്. ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്‍ ഭരിച്ച ഭരണാധികാരിയാണ് എലിസബത്ത് രാജ്ഞി. ലോകത്തെ അതിസമ്പന്നരായ വനിതകളില്‍ ഒരാളായിരുന്നു രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി…