
സമീപഭാവിയിൽ പാസ്സ്പോർട്ടില്ലാതെ തന്നെ വിസ ലഭ്യമാകും ; മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കാൻ നീക്കം
ദുബായ് : ടെക് മേളയായ ജൈടെക്സിൽ മുഖം തിരിച്ചറിയുന്ന സാങ്കേതിക വിദ്യ ഉപയോഗപ്രദമാക്കി സമീപഭാവിയിൽ വിസ നടപടികൾ പൂർത്തീകരിക്കുന്ന സ്വപ്ന പദ്ധതി അവതരിപ്പിച്ച് ദുബായ്. പാസ്പോർട്ടോ മറ്റു രേഖകളോ ആവശ്യമില്ലാതെ തന്നെ ദുബായ് വിസ ലഭിക്കുന്ന സംവിധാനം സമീപഭാവിയിൽ തന്നെ നടപ്പിലാക്കുമെന്നു ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ ദുബായ്) അറിയിച്ചു. ഫേഷ്യൽ റെകഗ്‌നീഷ്യൻ ടെക്നിക് എന്ന പേരിൽ വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക് സാങ്കേതിക വിദ്യ ഉപയോഗിച്ചു വകുപ്പിന്റെ…