പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 107 -)0 സ്ഥാനം

പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന  രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് 107 -)0 സ്ഥാനം. അയൽ രാജ്യങ്ങളിമായി താരതമ്യപ്പെടുത്തുമ്പോൾ ഏറ്റവും ദാരിദ്രാവസ്ഥയിലൂടെ കടന്നു പോകുന്ന്നുവെന്ന് കണക്കാക്കപ്പെടുന്ന ശ്രീലങ്കയ്ക്ക് തൊട്ട് താഴെയായാണ് ഇന്ത്യയുടെ സ്ഥാനം വരുന്നത്. അതായത് ഇന്ത്യയുടെ വളർച്ചയുടെ ഗ്രാഫ് ഉയരുന്നുവെന്ന് കണക്കാക്കപെടുമ്പോഴും കൃത്യമായ പോഷകാഹാരം ലഭിക്കാതെ വളർച്ചാമുരടിപ്പ് അനുഭവപ്പെടുന്ന സമൂഹം ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കാൻ ഇപ്പോഴുമായിട്ടില്ല. ഗ്ലോബൽ ഹംഗർ ഇൻഡക്സ് (GHI) പ്രകാരം ഏറ്റവും ഇന്ത്യയ്ക്ക് തൊട്ട് മുൻപിൽ നേപ്പാൾ ബംഗ്ലാദേശ് പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളാണുള്ളത് എങ്കിലും…

Read More

വാർത്തകൾ ഇതുവരെ

ദയാബായിയുടെ സമരം 15 ദിവസം പിന്നിടുമ്പോള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി സര്‍ക്കാര്‍. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംതേടിയാണ് സാമൂഹികപ്രവര്‍ത്തക ദയാബായി അനിശ്ചിതകാലസമരം തുടങ്ങിയത്. ഇന്നുച്ചയ്ക്ക് 12 മണിക്കാണ് ചര്‍ച്ച. ചര്‍ച്ച നടത്താന്‍ മന്ത്രിമാരായ ആര്‍ ബിന്ദുവിനും വീണാജോര്‍ജിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അതേസമയം ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്ന് ദയാബായി പറഞ്ഞു.  ………………. ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും. ഭഗവല്‍ സിംഗിനെ പത്തനംതിട്ടയിലും, മുഖ്യപ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയിലെ വിവിധ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ബലാത്സംഗ കേസിൽ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഈ മാസം 20ന് വിധി പറയും. അധ്യാപികയുടെ പരാതിയിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂത്തിയായി. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചത്. പരാതിക്കാരിയെ എംഎൽഎ, പലസ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്നും ദേഹോപദ്രവം ഏൽപ്പിച്ചെന്നുമായിരുന്നു കേസ്. കോവളം പൊലീസ് കേസെടുത്തതിന് പിന്നാലെ എംഎൽഎ ഒളിവിൽ പോയിരിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയാൽ എംഎൽഎയെ അറസ്റ്റ് ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ………………………………. ചരിത്രത്തിലാദ്യമായി…

Read More

വാര്‍ത്തകള്‍ ഇതുവരെ

ഇലന്തൂർ നരബലിക്കേസുമായി ബന്ധപ്പെട്ട് പ്രതികളായ ഭഗവൽ സിംഗിന്‍റെയും ലൈലയുടേയും വീട്ടുപറമ്പ് കുഴിച്ച് പോലീസ് ഇന്ന് പരിശോധന നടത്തുമെന്ന് ഡിജിപി അനില്‍കാന്ത്. ഇതിനായി നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾ കൂടുതൽ കൊലപാതകങ്ങള്‍ നടത്തിയോ എന്ന് കണ്ടെത്തുന്നതിനാണ് പരിശോധന. ജെസിബി ഉപയോഗിച്ചാകും കുഴികളെടുത്ത് പരിശോധന നടത്തുക. മൃതദേഹം മണത്ത് കണ്ടുപിടിക്കാൻ കഴിയുന്ന നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. മൂന്ന് പ്രതികളെയും കൊച്ചിയിൽ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും തെളിവെടുപ്പും. മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ഇന്ന് തുടരും. ……….. നരബലിക്കേസിലെ ഒന്നാം…

Read More

തകർന്നിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് നേരിനേട്ടം

തകർന്നിരുന്ന ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ ഇന്ന് നേരിനേട്ടം.ഒരു അമേരിക്കൻ ഡോളർ വാങ്ങാൻ 82 രൂപ 26 പൈസ വിനിമയ നിരക്ക്. ആയിരം ഇന്ത്യൻ രൂപയ്ക്ക് ഇപ്പോൾ 44 ദിർഹം 64 ഫില്‍സാണ്. ഒരു യുഎഇ ദിർഹത്തിന് 22 രൂപ 40 പൈസ ഖത്തർ റിയാൽ 22 രൂപ 59 പൈസ സൗദി അറേബ്യൻ റിയാൽ 21 രൂപ 81 പൈസ ഒമാനി റിയാൽ 213 രൂപ 66 പൈസ.. കുവൈത്ത് ദിനാർ 265 രൂപ 4 പൈസ….

Read More

വാർത്തകൾ ഇതുവരെ

ഹിമാചൽ പ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. നവംബർ 12ന് ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ 8നാണ് വോട്ടെണ്ണൽ. ചീഫ് ഇലക്ഷൻ കമ്മീഷണർ രാജീവ് കുമാറാണ് തിയതികൾ പ്രഖ്യാപിച്ചത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും തെരഞ്ഞെടുപ്പ്. ഈ മാസം 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. ഒക്ടോബർ 25 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ഒക്ടോബർ 27ന് നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. ഒക്ടോബർ 29 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. നിലവിൽ ബിജെപി ഭരിക്കുന്ന…

Read More

ദിശമാറി വന്ന വാഹനമിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു ; ഇടിച്ച വാഹനത്തിലെ ഡ്രൈവർ വാഹനമോടിച്ചത് മദ്യപിച്ച്

ഡാലസ് : മദ്യപിച്ച് ദിശമാറി ഓടിച്ച വാഹനമിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഒക്ടോബർ 11 രാത്രി 11.45നു ഡാലസ് ഹൈവേയിലാണ് അപകടം ഉണ്ടായത്.പൊലീസ് ഉദ്യോഗസ്ഥൻ ജേക്കബ് ആർലാനൊ സഞ്ചരിച്ചിരുന്ന എസ്‌യുവിയിൽ തെറ്റായ ദിശയിൽ വരികയായിരുന്ന കാർ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കാർ നിയന്ത്രണം വിട്ടു റോഡിൽ നിന്നു തെന്നിമാറി മറ്റൊരു പാതയിൽ വരികയായിരുന്ന ട്രെയ്‌ലർ ട്രാക്ടറിൽ ഇടിക്കുകയായിരുന്നു . എസ്‌യുവി നിരവധി തവണ കരണം മറിഞ്ഞു,ഹൈവേ ഷോൾഡറിൽ ഇടിച്ചു നിൽക്കുകയായിരുന്നു. ലോക്കൽ പൊലീസ് സംഭവ…

Read More

ബിസിനസ്സ് വാര്‍ത്തകള്‍

രാജ്യത്തെ ഉപഭോകതൃ വില സൂചികയെ അടിസ്ഥാനമാക്കി കണക്കാക്കുന്ന ചില്ലറ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുന്നു. 7.41 ശതമാനം ആണ് സെപ്റ്റംബറിലെ ചില്ലറ പണപ്പെരുപ്പം. ജൂലൈയില്‍ ഇത് 7 ശതമാനം ആയിരുന്നു. ഒരു മാസം കൊണ്ട് 0.41 ശതമാനത്തിന്റെ വര്‍ധനയാണ് പണപ്പെരുപ്പത്തില്‍ ഉണ്ടായത്. തുടര്‍ച്ചയായ ഒമ്പതാമത്തെ മാസമാണ്, ആര്‍ബിഐ നിശ്ചയിച്ച പരിധിക്കും മുകളില്‍ പണപ്പെരുപ്പം തുടരുന്നത്. രാജ്യത്തെ ഭക്ഷ്യവിലക്കയറ്റം കഴിഞ്ഞ 22 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 8.60 ശതമാനമാനത്തിലെത്തി . പച്ചക്കറി വില 18 ശതമാനത്തോളം ഉയര്‍ന്നു….

Read More

വാർത്തകൾ ഇതുവരെ

എല്‍ദോസ് കുന്നപ്പിള്ളില്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീകള്‍ക്കെതിരായ ഒരു അതിക്രമവും വച്ചുപൊറുപ്പിക്കില്ല. എല്‍ദോസില്‍ നിന്ന് വിശദീകരണം തേടുമെന്നും സതീശന്‍ പറഞ്ഞു. അന്തവിശ്വാസത്തിനെതിരെ നിയമം പാസാക്കണമെന്നും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വിദേശ യാത്രയുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. ………….. കർണാടകയിലെ വിദ്യാലയങ്ങളിൽ ഹിജാബ് വിലക്കിയ കേസ് വാദം കേൾക്കാൻ സുപ്രീംകോടതി വിശാലബ ഞ്ചിലേക്ക് വിട്ടു….

Read More

വാർത്തകൾ ഇതുവരെ

കേരളത്തിന്‍രെ വികസനം മുില്‍ക്കണ്ട്് വിദേശ യാത്രകള്‍ നടത്തുന്നതെന്ന് സിപിഎം സംസ്ഥാനെ സ്‌ക്രെട്ടറി എംവി ഗോവിന്ദന്‍. നാടിന്റെ ഭാവിമുന്നില്‍ കാണുന്ന സര്‍്കകാരാാമിതെന്നും തൊഴിലില്ലായ്മ ഉല്‍പ്പെടയുള്ളവ പരിഹരിക്കുന്നതിനുമയാണ് മുഖ്യമന്ത്രിയും സ്ഘവും വിദേസയാത്ര നടത്തുന്നതെ്ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. അതിനെ ഉല്ലാ,യാത്രയായി കാണണ്ടെന്നും എംവി ഗോവിന്ദന്‍ . ഇലന്തൂര്‍ ഇരട്ട നരബലിയില്‍ പോലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചെനന്നും എംവി ദോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ……………………………… നാടിനെ നടുക്കിയ നരബലി നടന്ന പത്തനംതിട്ട ജില്ലയില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദം. മലയാലപ്പുഴയിലെ വാസന്തി മഠത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച്…

Read More