
വാർത്തകൾ ചുരുക്കത്തിൽ
നെയ്‌വലി ലിഗ്നൈറ്റ് കോർപറേഷന്റെ താലാബിര താപവൈദ്യുത നിലയത്തിൽനിന്ന് 400 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള കരാറിൽ വൈദ്യുതി ബോർഡും നെയ്വേലി ലിഗ്നൈറ്റ് കോർപറേഷനും ഒപ്പുവച്ചു.കുറഞ്ഞ നിരക്കിൽ താലാബിരയിൽ നിന്നു വൈദ്യുതി ലഭ്യമാകും. ………………….. ബ്രസീലിയൻ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ നുബിയ ക്രിസ്റ്റീന ബ്രാഗയെ വീടിനുള്ളിൽ വെടിവച്ച് കൊന്നു. കൊലയ്ക്ക് ശേഷം രണ്ടുപേരുണ്ടായിരുന്ന അക്രമികൾ മോട്ടോർബൈക്കിൽ രക്ഷപെട്ടെന്ന് പോലീസ് അറിയിച്ചു. ………………….. നീലേശ്വരത്തെ സ്വകാര്യ കോളേജിലെ പൂർവവിദ്യാർഥികളുടെ കുടുംബ കൂട്ടായ്മയിൽ പങ്കെടുത്തവർക്ക് ഭക്ഷ്യ വിഷബാധ. 16 പേർ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ…