അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന് രാഹുല്‍ ഗാന്ധി

അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ നിലവിൽ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ അനുഭവപ്പെടുന്നത് ജമ്മു കശ്മീരിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദി സർക്കാർ ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ ലഭിക്കുന്ന സംസ്ഥാന പദവി എടുത്ത് കളഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തിൽ ജമ്മു കശ്മീരിന്റെ…

Read More

സ്ഥാനമൊഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍

ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ താല്‍പര്യം പ്രകടിപ്പിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ഉത്തരവാദിത്തങ്ങളില്‍ നിന്നും തന്നെ ഒഴിവാക്കണമെന്ന് ഗവർണർ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി രാജ്ഭവന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ഗവര്‍ണര്‍ പക്ഷപാതത്തോടെ പെരുമാറുന്നതായി പ്രതിപക്ഷം വിമര്‍ശനം ഉയരുന്നതിനിടെയാണ് ഭഗത് സിങ് കോഷിയാരിയുടെ നീക്കം. ഇനിയുള്ള ജീവിതം എഴുതാനും വായനയ്ക്കുമായ് മാറ്റി വയ്ക്കാനാണ് ആഗ്രഹിക്കുന്നതെന്ന് കുറിപ്പില്‍ പറയുന്നു. സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും പോരാളികളുടെയും നാായ മഹാരാഷ്ടരയില്‍ ഒരു സേവകനായി പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ബഹുമതിയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പ്രധാനമന്ത്രി മോദി മുംബൈ…

Read More

‘ജമ്മു കശ്മീരിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും’; ഭാരത് ജോഡോ യാത്രയില്‍ രാഹുൽ ഗാന്ധി

കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞ ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോൺഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുൽ ഗാന്ധി. ഇതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്നും രാഹുൽ ഭാരത് ജോഡോ യാത്രയിൽ പറഞ്ഞു. ‘നിങ്ങളുടെ സംസ്ഥാനപദവിയേക്കാൾ വലുതല്ല മറ്റൊരു വിഷയവും. നിങ്ങളുടെ അധികാരം കേന്ദ്രം എടുത്തുകളഞ്ഞു. സംസ്ഥാന പദവി വീണ്ടെടുക്കുന്നതിന് കോൺഗ്രസ് പാർട്ടിയുടെ പൂർണ പിന്തുണ ഉറപ്പാക്കും’, രാഹുൽ ഗാന്ധി പറഞ്ഞു. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച രാഹുൽ ഗാന്ധിയുടെ യാത്ര 12 സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് കശ്മീരിലെത്തിയിരിക്കുകയാണ്….

Read More

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകൾക്ക് ഇന്ത്യൻ വീരൻമാരുടെ പേര് നൽകി മോദി

പരാക്രമ ദിവസത്തില്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളില്‍ പേരില്ലാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര പുരസ്കാര ജേതാക്കളുടെ പേര് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചടങ്ങ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്തു. രാജ്യത്തെ യഥാര്‍ഥ നായകന്മാര്‍ക്ക് അര്‍ഹമായ ആദരവ് നല്‍കുന്നതിന് എല്ലായ്‌പ്പോഴും ഏറ്റവും ഉയര്‍ന്ന മുന്‍ഗണനയാണ് നല്‍കുന്നത്. ഈ മനോഭാവത്തോടെ മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ദ്വീപ് സമൂഹത്തിലെ പേരിടാത്ത 21 വലിയ ദ്വീപുകള്‍ക്ക് 21 പരമവീര ചക്ര…

Read More

ലുഡോകളിച്ച് പ്രണയം, പാകിസ്താന്‍കാരിയെ ഇന്ത്യയിലെത്തിച്ച് കൂടെതാമസിപ്പിച്ചു; ‘മുലായംസിങ്’ അറസ്റ്റില്‍

പാകിസ്താനി പെണ്‍കുട്ടിയെ അനധികൃതമായി രാജ്യത്തേക്ക് കൊണ്ടുവന്നതിനും താമസിപ്പിച്ചതിനും യുവാവ് അറസ്റ്റിലായി. ബെംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി മുലായം സിങ് യാദവി(26)നെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃതമായി ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന കാമുകിയും പാകിസ്താന്‍ സ്വദേശിയുമായ പെണ്‍കുട്ടിയെ ‘ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസി'(എഫ്.ആര്‍.ആര്‍.ഒ)ന് കൈമാറി. ഓണ്‍ലൈന്‍ ലുഡോ ഗെയിം വഴിയാണ് മുലായം സിങ് യാദവ് പാകിസ്താനി പെണ്‍കുട്ടിയുമായി പ്രണയത്തിലായതെന്ന് പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിങ് സ്ഥിരമായി ഓണ്‍ലൈനില്‍ ലുഡോ ഗെയിം…

Read More

ശ്വാസകോശരോഗങ്ങൾ: തമിഴ്നാട്ടിൽ സ്ത്രീകൾ ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നു

ശ്വാസകോശരോഗമുൾപ്പെടെ വ്യാപകമാകുന്നതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ 80 ശതമാനം സ്ത്രീകളും ബീഡിതെറുപ്പ് നിർത്തി മറ്റുജോലികൾ തേടുന്നതായി പഠനം. അഡയാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സർവേയിലാണ് വിവരം. ബീഡിത്തൊഴിലാളികളെ ബദൽ ഉപജീവനമാർഗത്തിലേക്ക് മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു സർവേ. ബീഡിതെറുപ്പുകാർ കൂടുതലുള്ള വെല്ലൂർ, തിരുനെൽവേലി ജില്ലകളിൽ ആയിരംതൊഴിലാളികൾ സർവേയിൽ പങ്കെടുത്തു. ഇതിൽ 78 ശതമാനം പേരും ശ്വാസകോശ അസുഖങ്ങൾ, വിട്ടുമാറാത്ത ജലദോഷം, ചുമ, ത്വഗ്രോഗങ്ങൾ തുടങ്ങിയവ നേരിടുന്നതായി വെളിപ്പെടുത്തി. തിരുനെൽവേലി ജില്ലയിൽമാത്രം ഇതിനകം നൂറോളം സ്ത്രീകൾ തയ്യൽ, വിഗ് നിർമാണം ഉൾപ്പെടെ…

Read More

നാവികസേനയ്ക്ക് പുതുകരുത്തായി ‘വാഗിർ’ രംഗത്ത്; തദ്ദേശീയമായി നിർമിച്ച മുങ്ങിക്കപ്പൽ

ഇന്ത്യയുടെ സമുദ്ര സുരക്ഷയ്ക്കു പുതുകരുത്തുമായി ‘വാഗിർ’ മുങ്ങിക്കപ്പൽ രാഷ്ട്രത്തിനു സമർപ്പിച്ചു. ആത്മനിർഭർ ഭാരതിന്റെ ഭാഗമായി തദ്ദേശീയമായി  മസഗാവ് കപ്പൽശാലയിലാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. മുംബൈയിലെ നാവികസേനാ തുറമുഖത്ത് നാവിക സേനാ മേധാവി അഡ്മിറൽ ആർ.ഹരി കുമാറിന്റെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിലാണ് മുങ്ങിക്കപ്പൽ കമ്മിഷൻ ചെയ്തത്. നാവികസേനയുടെ പ്രോജക്റ്റ് 75 ന്റെ ഭാഗമായാണ് ഈ മുങ്ങിക്കപ്പൽ നിർമിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നീറ്റിലിറക്കിയ വാഗിർ കടൽ സഞ്ചാര പരീക്ഷണങ്ങൾക്കു ശേഷമാണ് സേനയുടെ ഭാഗമായത്.

Read More

ബോണറ്റിൽ വീണ 70കാരനുമായി കാർ പാഞ്ഞത് 8കി.മീ; ശരീരത്തിൽ കയറിയിറങ്ങി, ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ കാറിടിച്ച് സൈക്കിൾ യാത്രക്കാരനായ എഴുപതുകാരന് ദാരുണാന്ത്യം. ബിഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ ബംഗ്റചൗക്കിന് സമീപമുണ്ടായ അപകടത്തിൽ ബംഗ്റ സ്വദേശിയായ ശങ്കർ ചൗദൂറാണ് മരിച്ചത്. അപകടത്തിന് ശേഷം നിർത്താതെപോയ കാർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു. ദേശീയപാത 27-ൽ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശങ്കറിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. സൈക്കിളിൽ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാർ സഞ്ചരിച്ചത്. പിന്നാലെ ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ…

Read More

ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ 

ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് ഒട്ടേറെ പേരിൽ നിന്നായി നിക്ഷേപങ്ങൾ വാങ്ങി തട്ടിച്ചുവെന്നാണ് പരാതി. പ്രതിമാസം വലിയൊരു തുക കിട്ടുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചു. പക്ഷേ, ലാഭം കിട്ടിയില്ല. കഴിഞ്ഞ മൂന്നു വർഷത്തിനിടെ സ്വാതി റഹിമിന്റെ പേരിൽ പരാതികളുണ്ട്. പലതും മധ്യസ്ഥം പറഞ്ഞ് തീർക്കാനായിരുന്നു ശ്രമം. തൃശൂർ ഈസ്റ്റ് സ്റ്റേഷനിൽ…

Read More

മദ്രസകളുടെ എണ്ണം കുറയ്ക്കും; റജിസ്ട്രേഷൻ ആരംഭിക്കും: അസം മുഖ്യമന്ത്രി

സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കാനും മദ്രസകളുടെ റജിസ്ട്രേഷൻ ആരംഭിക്കാനും സർക്കാർ ആഗ്രഹിക്കുന്നുവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ”മദ്രസകളിൽ പൊതുവിദ്യാഭ്യാസം ഏർപ്പെടുത്താനും റജിസ്ട്രേഷൻ സംവിധാനം ആരംഭിക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ മദ്രസകളുടെ എണ്ണം കുറയ്ക്കും”– അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മദ്രസകളിൽ പരിഷ്‌കാരങ്ങൾ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണെന്ന് അസം പൊലീസ് ഡയറക്ടർ ജനറൽ (ഡിജിപി) ഭാസ്‌കർ ജ്യോതി മഹന്ത് പറഞ്ഞു. ”അസമിൽ മദ്രസകളുടെ പ്രവർത്തനം ശരിയായി നടക്കുന്നു. 68 മദ്രസകളുമായി ആശയവിനിമയം നടത്തി. ചെറിയ മദ്രസകൾ…

Read More