മൂവായിരം രൂപ തിരികെ നൽകിയില്ല; ഹരിയാനയിൽ യുവാവിനെ നാലുപേർ ചേർന്ന് മർദിച്ച് കൊന്നു

ഹരിയാനയിൽ നാലു പേർ ചേർന്ന് 33 കാരനായ ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. 3,000 രൂപ മടക്കിനൽകാത്തതിനെ തുടർന്നാണ് ഇന്ദർ കുമാർ എന്ന പലവ്യഞ്ജനക്കട ഉടമയെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തിൽ കട നടത്തുന്ന ഇന്ദർ കുമാറിനെ ഈ ഗ്രാമത്തിൽത്തന്നെയുള്ള നാലുപേർ ചേർന്നാണ് മർദിച്ചത്. ഏതാനും ദിവസം മുൻപ് സാഗർ യാദവ് എന്നയാൾ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് 19,000 രൂപ ഇന്ദർ കുമാറിനെ ഏർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ 3000 രൂപ…

Read More

അദാനിക്ക് ഒറ്റ ദിവസം 90,000 കോടി നഷ്ടം; റിപ്പോർട്ടിൽ ഉറച്ച് ഹിൻഡൻബർഗ്

അദാനി ഗ്രൂപ്പിനെതിരായ റിപ്പോർട്ടിൽ ഉറച്ചു നിൽക്കുന്നതായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. റിപ്പോർട്ടിലുന്നയിച്ച 88 ചോദ്യങ്ങൾക്ക് അദാനി ഗ്രൂപ്പിന് കൃത്യമായ മറുപടിയില്ലെന്നും ഏതു നടപടിയും നേരിടാൻ തയാറാണെന്നും അവർ വ്യക്തമാക്കി.  വിശദമായ രേഖകളുടെ പിൻബലത്തിലാണ് റിപ്പോർട്ട്. നിയമനടപടിക്ക് അദാനി മുതിരുന്നതിൽ കഴമ്പില്ലെന്നും ഹിൻഡൻബർ അറിയിച്ചു. റിപ്പോർട്ട് നിക്ഷേപകരിൽ അനാവശ്യഭീതി ഉണ്ടാക്കിയെന്നാരോപിച്ച്  അദാനി ഗ്രൂപ്പ് നിയമ നടപടിക്കൊരുങ്ങവെയാണ് ഹിൻഡൻബർഗ് നിലപാട് വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പിൻറെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിൻറെ പ്രധാന കണ്ടെത്തൽ….

Read More

പാമ്പിനെ കഴുത്തിലിട്ട് സെൽഫി; യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

പാമ്പിനെ കഴുത്തിലിട്ട് സെൽഫിയെടുക്കവെ യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. ആന്ധ്രാ പ്രദേശിലെ നെല്ലൂരിലാണ് സംഭവം. പ്രകാസം ജില്ലയിലെ തല്ലൂരിൽ ബോഡ്ഡികുരപാടു ഗ്രാമത്തിലെ പോലംറെഡ്ഡി എന്ന 32കാരനാണ് മരിച്ചത്. ടൗണിൽ ജ്യൂസ് കട നടത്തുന്ന പോലംറെഡ്ഡി വഴിയരികിൽ കണ്ട പാമ്പാട്ടിയിൽനിന്ന് പാമ്പിനെ എടുത്ത് കഴുത്തിലിട്ട ശേഷം സെൽഫിയെടുക്കുകയായിരുന്നു. തുടർന്ന് കഴുത്തിൽനിന്ന് പാമ്പിനെ എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് കടിയേറ്റത്. നിരുദ്രവകാരിയായ പാമ്പാണിതെന്നാണ് പാമ്പാട്ടി പറഞ്ഞിരുന്നതത്രെ. യുവാവിനെ ഓങ്ങല്ലൂരിലെ ജനറൽ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ബുധനാഴ്ച പുലർച്ചെയോടെ മരിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

Read More

മൂക്കിലൂടെ നല്‍കാവുന്ന ആദ്യ കോവിഡ് വാക്‌സിന്‍ പുറത്തിറക്കി ഇന്ത്യ

ഇന്ത്യയുടെ ആദ്യത്തെ നേസല്‍ കോവിഡ് വാക്‌സിന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ, ശാസ്ത്ര-സാങ്കേതികമന്ത്രി ജിതേന്ദ്ര സിങ് എന്നിവര്‍ചേര്‍ന്ന് പുറത്തിറക്കി. മൂക്കിലൂടെ നല്‍കുന്ന കോവിഡ് വാക്‌സിനായ iNCOVACC ഭാരത് ബയോടെക്കാണ് നിര്‍മിക്കുന്നത്. രണ്ട് ഡോസായി വാക്‌സിന്‍ എടുക്കുന്നതിനും ബൂസ്റ്റര്‍ ഡോസായി സ്വീകരിക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ച് വാങ്ങുമ്പോള്‍ ഡോസിന് 325 രൂപയ്ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്ക് 800 രൂപയ്ക്കും വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്നാണ് ഭാരത് ബയോടെക് വ്യക്തമാക്കിയിട്ടുള്ളത്. ഏത് വാക്‌സിനെടുത്ത 18 വയസ്…

Read More

മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ; പരിഹസിക്കുന്നതിന് തുല്യമെന്ന് സമാജ് വാദി പാർട്ടി

മുലായം സിങ് യാദവിന് പത്മവിഭൂഷൺ സമ്മാനിച്ചതിലൂടെ കേന്ദ്ര സർക്കാർ അദ്ദേഹത്തിന്റെ മഹത്വത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും പരിഹസിക്കുകയാണെന്ന് സമാജ്‌വാദി പാർട്ടി നേതാവ് സ്വാമി പ്രസാദ് മൗര്യ. സമാജ്‌വാദി പാർട്ടി സ്ഥാപകനായ മുലായത്തിന് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്നും സ്വാമി പ്രസാദ് മൗര്യയും മറ്റ് പാർട്ടി നേതാക്കളും ആവശ്യപ്പെട്ടു. മരണാനന്തര ബഹുമതിയായി ബുധനാഴ്ചയാണ് മുലായം സിങ് യാദവിന് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചത്.  മുലായം സിങ് യാദവിന് മരണാനന്തര…

Read More

വൈറലായി ലക്നൗവിലെ പ്രണയ ലീലകൾ

ഉത്തർപ്രദേശിന്റെ തലസ്ഥാനനഗരിയായ ലക്നൗവിലെ തിരക്കേറിയ ഹസ്രത്ഗഞ്ച് തെരുവിൽ സ്‌കൂട്ടറിൽ കാമുകന്റെ മടിയിലിരുന്നു കെട്ടിപ്പിടിച്ചും ചുംബിച്ചുമുള്ള ഇണക്കുരുവികളുടെ വീഡിയോ രാജ്യമാകെ വാർത്തയായിരുന്നു. കമിതാക്കളുടെ ‘സഞ്ചാരലീല’യുടെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലും ചാനലുകളിലും വൈറലായിരുന്നു. പിന്നീട്, ഇരുവരെയും പോലീസ് പിടികൂടുകയും കേസ് എടുക്കുകയും ചെയ്തു. ഈ സംഭവം നടന്നതിനു ദിവസങ്ങൾക്കു ശേഷം ലക്നൗവിൽനിന്നു വീണ്ടുമൊരു ‘പ്രണയലീല’ വൈറലായിരിക്കുന്നു. കാറിന്റെ സീറ്റിൽ ചവിട്ടിനിന്ന് സൺപ്രൂഫ് തുറന്നു കെട്ടിപ്പിടിച്ചും ചുംബിച്ചും കമിതാക്കൾ കാറിൽ സഞ്ചരിക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. കമിതാക്കളുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന…

Read More

കാമുകിയെ ‘വീഴ്ത്തണം’; 19കാരൻ മോഷ്ടിച്ചത് വിലകൂടിയ 13 ബൈക്കുകൾ

കാമുകിയെ ‘വീഴ്ത്താൻ’ വിലകൂടിയ ബൈക്കുകൾ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കല്യാണിൽ ശുഭം ഭാസ്‌കർ പവാർ (19) ആണ് അറസ്റ്റിലായത്. കാമുകിയെ ‘ഇംപ്രസ്’ ചെയ്യിക്കാനാണ് വാഹനങ്ങൾ മോഷ്ടിച്ചതെന്ന് പ്രതി പറഞ്ഞു. പ്രതിയില്‍നിന്ന് 13 വാഹനങ്ങൾ കണ്ടെടുത്തു. തിങ്കളാഴ്ചയാണ് ശുഭം ഭാസ്‌കർ പവാർ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ ലാത്തുർ, സോലാപുർ, പുണെ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായാണ് 16.05 ലക്ഷം രൂപ വിലമതിക്കുന്ന മോഷ്ടിച്ച 13 ബൈക്കുകൾ പൊലീസ് കണ്ടെടുത്തത്. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന്…

Read More

മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് പരമവിശിഷ്ട സേവാ മെഡൽ; വൈസ് അഡ്മിറൽ എം.എ. ഹംപി ഹോളിക്കും ബഹുമതി

അർധസൈനിക വിഭാഗമായ അസം റൈഫിൾസിന്റെ ഡയറക്ടർ ജനറൽ മേജർ ജനറൽ പ്രദീപ് ചന്ദ്രൻ നായർ, കൊച്ചി ആസ്ഥാനമായുള്ള ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എം.എ.ഹംപി ഹോളി എന്നിവരടക്കം 29 പേർക്ക് പ്രസിഡന്റിന്റെ പരമവിശിഷ്ട സേവാ മെഡൽ. കോഴിക്കോട് സ്വദേശിയായ മേജർ ജനറൽ പ്രദീപ് 1985 ലാണ് കരസേനയിലെ സിഖ് റജിമെന്റിൽ ഓഫിസറായി ചേർന്നത്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം അതിവിശിഷ്ട സേവാ മെഡലും യുദ്ധസേവാ മെഡലും നേടിയിട്ടുണ്ട്.  കർണാടകയിലെ ധാർവാഡ് സ്വദേശിയായ വൈസ് അഡ്മിറൽ എം.എ.ഹംപിഹോളി…

Read More

ഇന്ത്യയെ ലോകം ആദരത്തോടെ ‌നോക്കുന്നു: രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി

കോവിഡ് തീർത്ത പ്രതിസന്ധികളിൽനിന്നു രാജ്യത്തെ മിക്ക മേഖലകളും പുറത്തു കടന്നതായും ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. 74–ാം റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി. ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ കഴിഞ്ഞ വർഷം മാറി. ലോകമെമ്പാടും അനിശ്ചിതത്വം നിറഞ്ഞിരിക്കുമ്പോഴാണ് ഇന്ത്യയുടെ നേട്ടം. ലോകം ഇന്ത്യയെ ആദരത്തോടെ നോക്കിത്തുടങ്ങി. ശരിയായ വേദിയിൽ ജനാധിപത്യത്തെയും ബഹുസ്വരതയെയും പ്രോത്സാഹിപ്പിക്കാനുള്ള അവസരമാണ് ഇന്ത്യയുടെ ജി20 അധ്യക്ഷ പദവി.–രാഷ്ട്രപതി പറഞ്ഞു. ഇക്കൊല്ലത്തെ ചെറുധാന്യങ്ങളുടെ…

Read More

‘ഒന്നിച്ച് മുന്നേറാം’: റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി

റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്രത്തിന്റെ 75–ാം വർഷത്തിലെ റിപ്പബ്ലിക് ദിനം ഏറെ വിശേഷപ്പെട്ടതെന്നും സ്വതന്ത്രസമര സേനാനികളുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ ഒന്നിച്ച് മുന്നേറാമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ദേശീയ യുദ്ധ സ്മാരകത്തില്‍ ആദരം അര്‍പ്പിച്ചതോടെയാണ് രാജ്യത്തിന്റെ 74–ാം റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കു തുടക്കമായത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥിലെത്തി ദേശീയ പതാക ഉയര്‍ത്തും. ഇൗജിപ്ത് പ്രസിഡന്‍റ് അബ്ദല്‍ ഫത്ത അല്‍ സിസിയാണ് ഇത്തവണ മുഖ്യാതിഥി. ലഫ്റ്റനന്‍റ് ജനറല്‍ ധീരജ് സേത്താണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡ്…

Read More