
രാഹുൽ എന്ന മനുഷ്യൻ; ഒപ്പം നടന്നപ്പോൾ മനസ്സിലായ വേഗരഹസ്യം: പിഷാരടി
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പൂർത്തിയാകുകയാണ്. തിങ്കളാഴ്ച ഷെർ–ഇ–കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് സമാപന സമ്മേളനം. ഇന്ത്യയുടനീളം നടന്നു നീങ്ങിയ രാഹുൽഗാന്ധി എന്ന നേതാവിനെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്തെത്തി. കേരളത്തിൽ എങ്ങനെ 18 ദിവസം തള്ളി നീക്കുമെന്ന് കരുതിയെങ്കിലും ലഭിച്ച വരവേൽപ്പ് അദ്ഭുതപ്പെടുത്തിയെന്ന് കോൺഗ്രസ് മുതിർന്ന നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഓപ്പണിങ് സിക്സറടിച്ച പ്രതീതിയെന്നും സിപിഎമ്മിനെ നടുക്കിയെന്നും അദ്ദേഹം പറഞ്ഞു. യാത്ര കേരളത്തിലെത്തിയപ്പോൾ കോൺഗ്രസ് നേതാക്കൾക്കു പുറമെ സിനിമാ മേഖലയിൽ നിന്നും അദ്ദേഹത്തോടൊപ്പം പങ്കുചേർന്ന…