
‘രാഹുലിന് രണ്ടാം ജന്മം, ജോഡോ യാത്രയിലൂടെ ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിഞ്ഞു’; പുകഴ്ത്തി എ കെ ആന്‍റണി
ഭാരത് ജോഡോ യാത്ര വിജയകരമായി പൂര്‍ത്തിയായ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി മുതിര്‍ന്ന നേതാവ് എ കെ ആന്‍റണി രംഗത്ത്. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് രാഹുൽ ഗാന്ധി നടത്തിയത്. വഴികളിൽ കണ്ടവരെയെല്ലാം ചേർത്തുപിടിച്ചു.യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുൽ ഗാന്ധിയെ.വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നത്തോടെ മാത്രമാണ് യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായത്. വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമം..വെറുപ്പും വിദ്വേഷവും…