യു സി സി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് കേന്ദ്ര നിയമ മന്ത്രി

രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് (യു സി സി) നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് നിലവിൽ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ 21-ാം നിയമ കമ്മിഷനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ നിയമ കമ്മിഷന്റെ കാലാവധി 2018 ഓഗസ്റ്റ് 31-ന് അവസാനിച്ചുവെന്നാണ് മന്ത്രി രാജ്യസഭയില്‍ എഴുതിത്തയ്യാറാക്കിയ മറുപടിയില്‍ വ്യക്തമാക്കിയത്. ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട് 21-ാം നിയമ കമ്മിഷനില്‍നിന്ന് ലഭിച്ച വിവരങ്ങള്‍…

Read More

രാജ്യത്തെ ഹൈക്കോടതികളിൽ ഒഴിഞ്ഞു കിടക്കുന്നത് മൂന്നിലൊന്ന് ജഡ്ജി തസ്തികകൾ

രാജ്യത്തെ ഹൈക്കോടതികളിൽ മൂന്നിലൊന്ന് ജഡ്ജിമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണെന്ന് കേന്ദ്രം പാർലമെന്റില്. ആകെയുള്ള1108 ന്യായാധിപ തസ്തികകളില് 333 എണ്ണം ഒഴിഞ്ഞു കിടക്കുകയാണെന്ന് ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രം വ്യക്തമാക്കിയത്. 138 ഹൈക്കോടതി ജഡ്ജിമാരുടെ നിയമന ശുപാർശകൾ വിവിധ സർക്കാറുകളുടെ പരിഗണനയിലാണ്. കേന്ദ്ര ഗവൺമെന്റിനും വിവിധ ഹൈക്കോടതി കൊളീജിയങ്ങളുടെയും കുറ്റകരമായ അനാസ്ഥയാണിതെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

Read More

മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി

27 മാസം നീണ്ട ജയിൽവാസത്തിന് ശേഷം മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ജയിൽ മോചിതനായി. സുപ്രീം കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് കാപ്പന്റെ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.  ലക്നൌ ജയിൽ നിന്നും പുറത്തിറങ്ങിയ കാപ്പൻ തന്റെ മോചനത്തിന് വേണ്ടി പ്രവർത്തിച്ച മാധ്യമപ്രവർത്തകരോടും പൊതുസമൂഹത്തോടും നന്ദിയറിയിച്ചു.  ‘പല സഹോദരൻമാരും കള്ളക്കേസിൽ കുടുങ്ങി ജയിൽ കഴിയുന്നുണ്ട്. അവർക്കൊന്നും നീതി ലഭിക്കാത്ത കാലം വരെയും നീതി പൂർണമായി നടപ്പിലായെന്ന് പറയാൻ കഴിയില്ല. തനിക്കൊപ്പം ജയിലിലായവർക്കും ഇപ്പോഴും പുറത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. ആ നിലയിൽ…

Read More

ബജറ്റിൽ ‘ദരിദ്രർ’ എന്ന വാക്ക് 2 തവണ, എന്നാൽ ദരിദ്രർക്ക് എന്തുണ്ട്?’: പി ചിദംബരം

ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ദരിദ്രർക്കും തൊഴിൽരഹിതർക്കും വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം. ’87 മിനിറ്റ് പ്രസംഗത്തിനിടെ ഒരിക്കൽപോലും ‘തൊഴിലില്ലായ്മ, ദാരിദ്ര്യം, അസമത്വം’ എന്നിവയെക്കുറിച്ച് സംസാരിക്കണമെന്ന് ധനമന്ത്രിക്ക് തോന്നിയില്ല. ‘ദരിദ്രർ’ എന്ന വാക്ക് മാത്രം അവർ രണ്ടുതവണ പ്രയോഗിച്ചു. എന്നിട്ട് ദരിദ്രർക്കായി ഈ ബജറ്റിൽ എന്താണുള്ളത്? പരോക്ഷ നികുതി വെട്ടിക്കുറച്ചോ? ജിഎസ്ടി വെട്ടിക്കുറച്ചോ? സാധാരണക്കാർ ഏറെ ആശ്രയിക്കുന്ന പെട്രോൾ, ഡീസൽ, വളം, സിമന്റ് എന്നിവയുടെ വില കുറച്ചോ?’ ചിദംബരം ചോദിച്ചു. കഴിഞ്ഞ…

Read More

20,000 കോടിയുടെ എഫ്പിഒ അദാനി ഗ്രൂപ്പ് റദ്ദാക്കി

 20,000 കോടി രൂപ സമാഹരിക്കുന്നതിന് അദാനി എന്റർപ്രൈസസ് നടത്തിയ അനുബന്ധ ഓഹരി ഇഷ്യു (എഫ്പിഒ) റദ്ദാക്കി അദാനി ഗ്രൂപ്പ്. ഓഹരി വിണിയിൽ അദാനി ഗ്രൂപ്പ് നേരിടുന്ന തകർച്ചയ്ക്കിടെയാണ് തീരുമാനം. വിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്താണ് എഫ്പിഒ പിൻവലിക്കുന്നതെന്നും നിക്ഷേപകർക്ക് എഫ്പിഒ പണം തിരികെ നൽകുമെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ‘ഇന്നത്തെ വിപണി ഞെട്ടിക്കുന്നതാണ്. ഈ അസാധാരണ സാഹചര്യങ്ങൾ കണക്കിലെടുത്ത്, എഫ്പിഒയുമായി മുന്നോട്ടുപോകുന്നത് ധാർമികമായി ശരിയല്ലെന്ന് കമ്പനിയുടെ ബോർഡ് കരുതുന്നു. നിക്ഷേപകരുടെ താൽപര്യം പരമപ്രധാനമാണ്. അതിനാൽ സാധ്യമായ സാമ്പത്തിക നഷ്ടങ്ങളിൽ…

Read More

സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും; റിലീസിങ് ഓർഡർ കോടതി ജയിലേക്ക് അയച്ചു

ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ നാളെ ജയിൽ മോചിതനാകും. റിലീസിങ് ഓർഡർ കോടതി ജയിലേക്ക് അയച്ചു. മോചനത്തിനുള്ള മറ്റു നടപടികൾ പൂർത്തിയായി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത യു എ പി എ കേസിൽ സുപ്രീംകോടതിയും, ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ അലഹബാദ് ഹൈക്കോടതിയും ജാമ്യം നൽകിയതോടെയാണ് സിദ്ദിഖ് കാപ്പന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങിയത്. യുപി പൊലീസിന്‍റെ കേസിൽ വെരിഫിക്കേഷൻ നടപടികൾ നേരത്തെ പൂർത്തിയായിരുന്നു. ഇ ഡി കേസിലും വെരിഫിക്കേഷൻ പൂർത്തിയായതോടെയാണ് ജയിൽ…

Read More

തുടർ ഓഹരി വില്പന വിജയമെങ്കിലും കൂപ്പുകുത്തി അദാനിയുടെ ഓഹരികള്‍, ഇന്ന് ഇടിഞ്ഞത് 25 ശതമാനം

അദാനിയുടെ ഓഹരികൾ കൂപ്പുകുത്തുന്നു. തുടർ ഓഹരി വില്പന വിജയമായെങ്കിലും അദാനി എൻറർപ്രൈസസിന്റെ ഓഹരി ഇന്ന് 25 ശതമാനമാണ് ഇടിഞ്ഞത്. അദാനിയുടെ എല്ലാ ഓഹരികളും നഷ്ടത്തിലാണ്. അതേസമയം ഓഹരി വിപണികൾ നേട്ടം തുടരുകയാണ്. തുടർച്ചയായി നഷ്ടം നേരിട്ടുകൊണ്ടിരുന്ന എൻഡിടിവിയും അദാനി വിൽമറും അടക്കം നഷ്ടത്തിലാണ്. ഇന്ന് വ്യാപാരം ആരംഭിച്ച ഉടൻ അദാനി കമ്പനികൾ നേട്ടത്തിലായിരുന്നുവെങ്കിലും പിന്നീട് നഷ്ടത്തിലേക്ക് പോവുകയായിരുന്നു. സെന്‍സെക്സ് 1.91 ശതമാനം ഉയർന്നു. സമീപ ദിവസങ്ങളിലെ ഏറ്റവും നല്ല പ്രകടനമാണ് ഇത്.  ഓഹരി വിലയിലെ തട്ടിപ്പ് ആരോപിച്ച്…

Read More

രാജ്യത്ത് നൂറ് 5ജി ലാബുകള്‍; സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍

സാങ്കേതിക വിദ്യാ രംഗത്ത് പുതിയ പദ്ധതികള്‍ക്ക് പിന്തുണ നല്‍കി കേന്ദ്ര ബജറ്റ്. രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളുടെ വികാസത്തിനായി ‘മേക്ക് എഐ ഫോര്‍ ഇന്ത്യ’, മേക്ക് എഐ വർക്ക് ഫോർ ഇന്ത്യ’ എന്നീ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി മൂന്ന് കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ഇതിന് പുറമെ രാജ്യത്തെ 5ജി സാങ്കേതിക വിദ്യാ വികാസത്തിന് വേണ്ടി വിവിധ എഞ്ചിനീയറിങ് കോളേജുകളിലായി നൂറ് 5ജി ലാബുകള്‍ക്ക് തുടക്കമിടും. 5ജി സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള വിവിധ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നതിന് വേണ്ടിയാണിത്. വിദ്യാഭ്യാസം,…

Read More

മൊബൈല്‍ ഫോണിനും ടി.വിക്കും  വിലകുറയും; സ്വര്‍ണ്ണത്തിനും സിഗരറ്റിനും കൂടും

ടെലിവിഷന്‍ പാനലുകള്‍ക്ക് തീരുവ കുറയ്ക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചതോടെ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. ടെലിവിഷന്‍ പാനലുകളുടെ തീരുവ 2.5 ശതമാനമാണ് കുറയുക. വില കുറയുന്നവ ടെലിവിഷന്‍ സെറ്റുകള്‍ക്ക് വില കുറയും. മൊബൈല്‍ നിര്‍മാണ സാമഗ്രികളുടെ തീരുവ കുറച്ചു. ഇതോടെ മൊബൈല്‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക്ക് വാഹനങ്ങളുടെ ബാറ്ററികളുടെ വിലയില്‍ കുറവുണ്ടാവും. ഇലക്ട്രിക് കിച്ചണ്‍, ഹീറ്റ് കോയില്‍ എന്നിവയുടെ വില കുറയും. ക്യാമറ ലെന്‍സിന്റെ കസ്റ്റംസ് തീരുവ കുറച്ചു. കംപ്രസ്ഡ് ബയോഗ്യാസ്, എഥനോൾ, ലിഥിയം അയൺ…

Read More

ആദായനികുതി സ്ലാബുകളിൽ മാറ്റം; 7 ലക്ഷം രൂപ വരെ നികുതി ഇല്ല

പുതിയ നികുതി സംവിധാനത്തിൽ 7 ലക്ഷം വരെ നികുതിയില്ല. പുതിയ സംവിധാനമായിരിക്കും നടപ്പാക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. എന്നാൽ പഴയ നികുതി നിർണയരീതിയും തുടരുമെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. നികുതി സ്ലാബുകൾ അഞ്ചാക്കി കുറച്ചു. 3-6 ലക്ഷം വരെ വരുമാനത്തിന് 5 ശതമാനം നികുതി. 6 ലക്ഷം മുതൽ 9 വരെ 10 ശതമാനം നികുതി. 9 ലക്ഷം മുതൽ 12 ലക്ഷം വരെ 15 ശതമാനം. 12-15 ലക്ഷം വരെ 20 ശതമാനം നികുതി. 15 ലക്ഷത്തിൽ കൂടുതൽ…

Read More