അദാനിക്ക് കേരളത്തിലടക്കം പദ്ധതികൾ നൽകിയത് ബിജെപി ഇതര സർക്കാർ; നിർമലാ സീതാരാമൻ

അദാനി വിഷയത്തിൽ സർക്കാരിനെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. സർക്കാർ അദാനിഗ്രൂപ്പിന് പ്രത്യേക പരിഗണന നൽകിയെന്ന ആരോപണം തള്ളിയ മന്ത്രി, വിഷയത്തിൽ പ്രതിപക്ഷത്തിന്റേത് യാഥാർഥ്യം മറച്ചുവെച്ചുള്ള നിലപാടാണെന്ന് വിമർശിക്കുകയും ചെയ്തു. അദാനി ഗ്രൂപ്പിന് ഭൂമിയും തുറമുഖങ്ങളും നൽകിയത് ബി.ജെ.പി. സർക്കാരുകൾ അല്ലെന്ന് നിർമല പറഞ്ഞു. ഞങ്ങൾ ഒന്നും കൊടുത്തിട്ടില്ല. വ്യക്തമായി പറഞ്ഞാൽ, നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ള എല്ലാ പദ്ധതികളും ടെൻഡറുകളിലൂടെയാണ് നൽകിയിട്ടുള്ളത്- ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. രാജസ്ഥാനിലും കേരളത്തിലും പശ്ചിമ…

Read More

അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; കൈകാലുകൾ കെട്ടി തേയിലത്തോട്ടത്തിൽ തള്ളി

അസമിൽ പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം. ദിബ്രുഗഡ് ജില്ലയിലെ ലഹോവൽ മേഖലയിൽ ആണ് സംഭവം. മൂന്നാം തീയതിയാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ബലാത്സംഗത്തിനുശേഷം അബോധാവസ്ഥയിലായ പെൺകുട്ടിയെ പ്രതികൾ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു. പെൺകുട്ടിയുടെ കൈകാലുകൾ കെട്ടിയിട്ട നിലയിൽ ആയിരുന്നു. പ്രതികളായ ഭൈജൻ അലി സഫർ അലി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു മൂന്നുപേരെയും പിടികൂടിയിട്ടുണ്ട്. ഞായറാഴ്ച നാട്ടുകാരാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ അബോധാവസ്ഥയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. ദിബ്രുഗഡ് നഗരത്തിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ലഹോവലിലെ അഥാബാരി തേയില എസ്റ്റേറ്റിലാണ് കുട്ടിയെ…

Read More

അഗ്നിവീർ റിക്രൂട്മെന്റ്; ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം

സേനയിലെ അഗ്‌നിവീർ റിക്രൂട്‌മെന്റിനുള്ള നടപടിക്രമങ്ങളിൽ മാറ്റം വരുത്തി. ഓൺലൈൻ എൻട്രൻസാകും പ്രവേശന നടപടികളിൽ ഇനി ആദ്യം നടക്കുക. മാറ്റങ്ങൾ വ്യക്തമാക്കി കരസേന പരസ്യം പ്രസിദ്ധീകരിച്ചു. പുതിയ നിയമനത്തിനുള്ള വിജ്ഞാപനം ഈ മാസം പകുതിയോടെ പ്രസിദ്ധീകരിക്കുമെന്നും ഏപ്രിലിൽ രാജ്യത്തെ 200 കേന്ദ്രങ്ങളിലായി എൻട്രൻസ് പരീക്ഷ നടക്കുമെന്നുമാണു വിവരം. ആദ്യം റിക്രൂട്‌മെന്റ് റാലി, തുടർന്നു പരീക്ഷ എന്ന രീതിയാണു മാറുന്നത്. ആദ്യം പരീക്ഷയും അതിൽ മികവു തെളിയിക്കുന്നവർക്ക് കായികക്ഷമതാ പരിശോധനയും വൈദ്യപരിശോധനയും എന്ന രീതിയിലാകും ഇനി അഗ്‌നിവീർ നിയമനം. റിക്രൂട്‌മെന്റ്…

Read More

‘കേന്ദ്രത്തിന് എല്ലാവരോടും ഉടക്ക്’; അരവിന്ദ്‌ കേജ്‌രിവാൾ

ഇന്ത്യയിൽ എല്ലാവരുമായും കേന്ദ്ര സർക്കാർ പോരടിക്കുകയാണെന്ന് പരിഹസിച്ച് എഎപി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ്‌ കേജ്‌രിവാൾ രംഗത്ത്. വിവിധ സംസ്ഥാനങ്ങളുമായും ജഡ്ജിമാരുമായും കർഷകരുമായും വ്യവസായികളുമായും നരേന്ദ്ര മോദി സർക്കാർ പോരാട്ടത്തിലാണെന്ന് കേജ്‍രിവാൾ പരിഹസിച്ചു. മദ്യനയത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ബിജെപി പ്രവർത്തകർ ഡൽഹിയിലെ എഎപി ഓഫിസുകൾക്കു പുറത്ത് പ്രതിഷേധിക്കുന്നതിനിടെയാണ്, കേന്ദ്രസർക്കാരിനെ പരിഹസിച്ച് കേജ്‌രിവാൾ രംഗത്തെത്തിയത് ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി കൊളീജിയവും കേന്ദ്രസർക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയ കേ‍ജ്‌രിവാൾ, മറ്റുള്ളവരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നത്…

Read More

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

 പ്രശസ്ത പിന്നണി ഗായിക വാണി ജയറാം (78) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിങ്ങനെ 19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഈ വർഷം രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം മൂന്നു തവണ നേടി. സ്വപ്നം എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

Read More

ജാമിയ സംഘർഷക്കേസ്: ഷർജീൽ ഇമാമിനെയും ആസിഫ് തൻഹയേയും വെറുതെ വിട്ടു

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ജാമിയയിലുണ്ടായ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെയും ആസിഫ് തൻഹയേയും വെറുതെ വിട്ടു. 2019 ഡിസംബർ 13ന് ജാമിയയിലുണ്ടായ സംഘർഷത്തിലാണ് ഇരുവരെയും പൊലീസ് പ്രതിചേർത്തത്. 2021ൽ ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കലാപം, നിയമവിരുദ്ധമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. അതേസമയം 2020-ലെ ഡൽഹി കലാപത്തിൽ പ്രതിചേർക്കപ്പെട്ട ഷർജീൽ ഇമാം ഇപ്പോൾ ജയിലിലാണ്. കലാപത്തിന്റെ ഗൂഢാലോചനയിൽ ഷർജീലിന് പങ്കുണ്ടെന്നാണ് ഡൽഹി പൊലീസിന്റെ വാദം. ഈ കേസിൽ ജാമ്യം ലഭിച്ചാൽ മാത്രമേ…

Read More

ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ചു; കുഞ്ഞ് മരിച്ചു

ന്യുമോണിയ മാറാൻ പഴുപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് പൊള്ളിച്ച കുഞ്ഞ് മരിച്ചു. മൂന്നു മാസം പ്രായമായ പെൺകുഞ്ഞാണ് ക്രൂരമായ മന്ത്രവാദ ചികിത്സയ്ക്ക് വിധേയമായത്. കുഞ്ഞിന്റെ വയറ്റിൽ 51 തവണ ഇരുമ്പുദണ്ഡുകൊണ്ട് പൊള്ളലേൽപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ കുഞ്ഞിനെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.  15 ദിവസത്തോളം കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞെന്നാണ് വിവരം. സംസ്‌കാരം നടത്തിയ മൃതദേഹം വീണ്ടും പുറത്തെടുത്ത് പൊസ്റ്റുമോർട്ടം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ദോലിലാണ് സംഭവം. ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന ഇവിടെ ന്യുമോണിയയ്ക്ക് ഇരുമ്പുദണ്ഡു കൊണ്ട് പൊള്ളിക്കുന്നതു…

Read More

അദാനിക്കെതിരെ കേന്ദ്ര അന്വേഷണം; സാമ്പത്തിക രേഖകള്‍ പരിശോധിക്കും

അദാനി ഗ്രൂപ്പിനെതിരായ ആരോപണങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കും. കമ്പനികാര്യമന്ത്രാലയം പ്രാഥമിക പരിശോധന നടത്തും. അദാനിയുടെ സാമ്പത്തിക രേഖകളും അക്കൗണ്ട് വിശദാംശങ്ങളും പരിശോധിക്കും. ഇന്ത്യൻ കമ്പനീസ് ആക്ടിന്റെ സെക്ഷൻ 206 പ്രകാരമായിരിക്കും അന്വേഷണമെന്നും കഴിഞ്ഞ വർഷങ്ങളിലായി സർക്കാരിൽ സമർപ്പിച്ചിട്ടുള്ള എല്ലാ ഡോക്യുമെന്റുകളും അന്വേഷണവിധേയമാക്കുമെന്നും റോയിട്ടേഴ്സ് വാർത്താ ഏജൻസിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.  ഫെബ്രുവരി രണ്ടിന് പരിശോധനകൾ ആരംഭിച്ചതായാണ് വിവരം. സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അക്കൗണ്ട് ബുക്കുകൾ, ബാലൻസ് ഷീറ്റുകൾ, കടപ്പത്രങ്ങൾ എന്നിങ്ങനെയുള്ള സാമ്പത്തിക രേഖകളെല്ലാം പരിശോധനയ്ക്ക് വിധേയമാക്കിയേക്കും….

Read More

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല’: അദാനി ഗ്രൂപ്പ് വിവാദത്തിൽ പ്രതികരിച്ച് ആർബിഐ

അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) രംഗത്ത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ആശങ്കപ്പെടാനില്ലെന്ന് ആർബിഐ വ്യക്തമാക്കി. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബാങ്കിങ് മേഖലയുടെ സ്ഥിരത നിരീക്ഷിച്ചു വരികയാണെന്ന് ആർബിഐ അറിയിച്ചു. വിവിധ മാനദണ്ഡങ്ങൾ പ്രകാരം, ബാങ്കിങ് മേഖലയിലെ മൂലധന സ്ഥിരത ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആർബിഐ പ്രസ്താവനയിൽ വിശദീകരിച്ചു. വിവിധ ബാങ്കുകൾ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നൽകിയ വായ്പാ വിവരങ്ങളും നടത്തിയ നിക്ഷേപങ്ങളും റിസർവ് ബാങ്ക് തേടിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ബാങ്കുകൾ കൈകാര്യം…

Read More

കേരളത്തിലേക്ക് വന്ദേഭാരത് ഉടന്‍; സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുമെന്നും അശ്വിനി വൈഷ്ണവ്

കേരളത്തിലേക്ക് ആദ്യ വന്ദേഭാരത് തീവണ്ടി ഉടൻതന്നെ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. സംസ്ഥാനത്തെ സുപ്രധാനപാതകൾ ഇരട്ടിപ്പിക്കുന്നതിനും തുക വകയിരുത്തിയതായി വെള്ളിയാഴ്ച പുറത്തുവിട്ട ബജറ്റ് വിശദാംശങ്ങളിൽ വ്യക്തമാക്കി. കെ-റെയിൽ പദ്ധതിക്ക് അനുമതി നൽകുമോയെന്ന് വ്യക്തമാക്കാൻ മന്ത്രി തയ്യാറായില്ല. യഥാർഥചെലവിനെക്കാൾ വളരെ കുറഞ്ഞ തുകയാണ് സംസ്ഥാനസർക്കാർ സമർപ്പിച്ചതിലുള്ളതെന്നും ജനങ്ങളുടെ ആശങ്കയും പരിസ്ഥിതിവിഷയങ്ങളുമെല്ലാം കണക്കിലെടുക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. യു.പി.എ. സർക്കാരിന്റെ കാലത്ത് 2009മുതൽ 2013വരെ 372 കോടി രൂപ മാത്രമാണ് റെയിൽവേ ബജറ്റുകളിൽ കേരളത്തിന് വകയിരുത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി….

Read More