
രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തി; രാഹുലിന്റെ പേര് പറയാതെ വിമർശിച്ച് മോദി
രാജ്യത്തിന്റെ പുരോഗതിയിൽ ചിലയാളുകൾക്ക് അതൃപ്തിയാണെന്നും അത് പുറത്ത് വന്നെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ചിലരുടെ മനോനില വെളിപ്പെട്ടു. ഈ വലിയ നേതാവ് രാഷ്ട്രപതിയെ പോലും അപമാനിച്ചു. വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ വിമർച്ചുകൊണ്ട് മോദി പറഞ്ഞു. രാഹുലിന്റെ പേര് പറയാതെയായിരുന്നു മോദിയുടെ പരാമർശം. പാർലമെന്റിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ന് ആഗോളസ്ഥാപനങ്ങൾ പോലും പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത് ഇന്ത്യയെ ആണ്. ശോഭനമാർന്ന ഒരു ഭാവിയും സാധ്യതകളുമാണ് നമ്മുടെ രാജ്യം മുന്നോട്ട് വെക്കുന്നത്. നിരാശയിൽ കഴിയുന്നവർക്ക് ഇത് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല….