എൽടിടിഇ പ്രഭാകരൻ ജീവനോടെയുണ്ട്, തക്കസമയത്ത് തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരൻ

എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്ന അവകാശവാദവുമായി തമിഴ് നാഷ്ണലിസ്റ്റ് മൂവ്‌മെൻറ് നേതാവും മുൻ കോൺഗ്രസ് നേതാവുമായ പി നെടുമാരൻ. വേലുപ്പിള്ള പ്രഭാകരൻ ജീവനോടെയുണ്ടെന്നും തക്ക സമയത്ത് പൊതുജനത്തിന് മധ്യത്തിൽ എത്തുമെന്നുമാണ് പി നെടുമാരൻ അവകാശപ്പെട്ടിരിക്കുന്നത്. തഞ്ചാവൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു നെടുമാരൻ. എൽടിടിഇ പ്രഭാകരൻ ജീവനോടെയുണ്ട്, തക്കസമയത്ത് തിരിച്ചുവരുമെന്ന അവകാശവാദവുമായി പി നെടുമാരൻതൻറെ കുടുംബം പ്രഭാകരനും കുടുംബവുമായി ബന്ധം പുലർത്തുന്നുണ്ടെന്നാണ് നെടുമാരൻ അവകാശപ്പെടുന്നത്. എന്നാൽ നിലവിൽ പ്രഭാകരൻ താമസിക്കുന്നത് എവിടെയാണെന്ന് വ്യക്തമാക്കാൻ സാധിക്കില്ലെന്നും നെടുമാരൻ വിശദമാക്കുന്നു….

Read More

ഡൽഹിയിൽ വീണ്ടും പൊളിക്കൽ: പ്രതിഷേധിച്ച സ്ത്രീകളടക്കം അറസ്റ്റിൽ

ഡൽഹി മെഹ്‌റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി. മെഹ്‌റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം…

Read More

സഭ പ്രവർത്തിക്കുന്നത് സമ്മർദത്തിന് വഴങ്ങിയെന്ന് ഖാർഗെ, രേഖയിൽനിന്ന് നീക്കി; പ്രതിഷേധം

സർക്കാരിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സഭ പ്രവർത്തിക്കുന്നതെന്ന കോൺഗ്രസ് അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെയുടെ പ്രസംഗത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് രാജ്യസഭയിൽ പ്രതിപക്ഷ പ്രതിഷേധം. തിങ്കളാഴ്ച സഭ ആരംഭിച്ച ഉടനെയാണ് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻകർ ഖാർഗെയുടെ വാക്കുകൾ സഭാ നടപടികളിൽ നിന്ന് നീക്കം ചെയ്തത്. ‘ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് നിങ്ങൾ പല തവണ സൂചിപ്പിച്ചു. ഈ വാക്കുകൾ നീക്കം ചെയ്തിരിക്കുന്നു. ചെയർ സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഓരോ തവണ പറയുമ്പോഴും സഭയിൽ നിലയുറപ്പിക്കാനുള്ള നിങ്ങളുടെ അവകാശം…

Read More

എയ്‌റോ ഇന്ത്യ 2023: 14-ാമത് എഡിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

എയ്‌റോ ഇന്ത്യ ഷോയുടെ 14-ാമത് എഡിഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 2023 ലെ എയ്‌റോ ഇന്ത്യ ഇവന്റിന്റെ ഭാഗമായി ഒരു ബില്യൺ അവസരങ്ങൾക്ക് വഴിതുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്നീ ആആശയങ്ങളുടെ ഭാഗമായി  ഇന്ത്യൻ നിർമ്മിത ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശിപ്പിക്കുകയും വിദേശ സ്ഥാപനങ്ങളുമായി കരാറുണ്ടാക്കുകയും ചെയ്യുന്നതിലാണ് ഇവന്റ് കേന്ദ്രീകരിക്കുക എന്ന് പ്രധാനമന്ത്രിയുടെ…

Read More

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ വയനാട്ടിൽ ; ഔദ്യോഗിക യോഗങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം രാഹുൽ ഗാന്ധി എം.പി വയനാട്ടിലെത്തി. കരിപ്പൂരിൽ വിമാനമിറങ്ങിയ രാഹുൽ ഇന്നലെ രാത്രിയാണ് കൽപ്പറ്റയിലെത്തിയത്.രാഹുൽ ഗാന്ധിയെ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. രാവിലെ കൽപ്പറ്റ മണിയങ്കോട് കൈതാങ്ങ് പദ്ധതിയിൽ നിർമ്മിച്ച വീട് സന്ദർശിക്കുന്നതോടെയാണ് വയനാട്ടിലെ പരിപാടികൾ തുടങ്ങുന്നത്. ശേഷം കളക്ട്രേറ്റിൽ നടക്കുന്ന വിവിധ യോഗങ്ങളിൽ പങ്കെടുക്കും.  കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ പുതുശ്ശേരി തോമസിന്റെ വീടും രാഹുൽ ഗാന്ധി സന്ദർശിക്കും. വൈകിട്ട് മീനങ്ങാടി സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസിന്റെ ‘കൈത്താങ്ങ് ‘…

Read More

ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയത് തെറ്റായ സമീപനം: കോണ്‍ഗ്രസ്

ജസ്റ്റിസ് എസ്.അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെ അപലപിച്ച് കോണ്‍ഗ്രസ്. കേന്ദ്ര സര്‍ക്കാരിന്‍റേത് തെറ്റായ സമീപനമാണെന്നും ശക്തമായി എതിര്‍ക്കുന്നുവെന്നും കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി പറഞ്ഞു. നസീറിന്റെ നിയമനം ജുഡീഷ്യറിക്കു ഭീഷണിയാണെന്നും സിങ്‌വി പറഞ്ഞു. അന്തരിച്ച ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അരുൺ ജയ്റ്റ്ലി പറഞ്ഞത് ഓർമിപ്പിച്ചായിരുന്നു സി‌ങ്‌വിയുടെ പ്രസ്താവന. വിരമിക്കുന്നതിന് മുൻപുള്ള വിധിന്യായങ്ങൾക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളുടെ സ്വാധീനമുണ്ടാകുമെന്നും അതു ജുഡീഷ്യറിക്കു ഭീഷണിയാണെന്നുമായിരുന്നു 2013ൽ അരുൺ ജയ്റ്റ്ലി പറഞ്ഞത്. അയോധ്യക്കേസില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി…

Read More

അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ

അദാനി പ്രതിസന്ധിയിൽ വീണ്ടും പ്രതികരണവുമായി ധനമന്ത്രി നിർമ്മല സീതാരാമൻ രം​ഗത്ത്. കേസിൽ സുപ്രീംകോടതിയിൽ നിലവിലുള്ള പൊതുതാൽപര്യ ഹർജി സംബന്ധിച്ചായിരുന്നു നിർമ്മല സീതാരാമന്റെ പ്രതികരണം. അദാനി കേസിൽ കോടതിയിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ നിയന്ത്രണ ഏജൻസികൾ പരിചയ സമ്പന്നരാണ്. അവരുടെ മേഖലയിൽ വിദഗ്ധരുമാണവർ. അവർ ഈ വിഷയം ഏറ്റെടുത്തിട്ടുണ്ടെന്നു ശ്രദ്ധയോടെ അവർ വിഷയം കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി. അദാനി ഓഹരികളുടെ തകർച്ച പരിശോധിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കാൻ…

Read More

ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യം; വിമർശിച്ച് പ്രധാനമന്ത്രി

ത്രിപുരയിലെ സിപിഎം-കോൺഗ്രസ് സഖ്യത്തെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. കേരളത്തിൽ ഗുസ്തിയും ത്രിപുരയിൽ ദോസ്തിയുമാണെന്നാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോർപൂരിൽ നടന്ന പ്രചാരണറാലിയിലാണ് മോദി ഇത്തരത്തിൽ പരാമർശം നടത്തിയത്. കോൺഗ്രസും ഇടത് പാർട്ടികളും ജനങ്ങളെ കൂടുതൽ ദരിദ്രരാക്കി മാറ്റുന്നുവെന്നും ജനങ്ങൾക്ക് വേണ്ടി മുദ്രാവാക്യം വിളിക്കുന്നവർ അവരുടെ സങ്കടങ്ങൾ അറിയുന്നില്ലെന്നും മോദി വിമര്‍ശിച്ചു. ത്രിപുരയിലെ ജനങ്ങളെ വർഷങ്ങളായി കൊള്ളയടിച്ചവർ തെരഞ്ഞെടുപ്പിൽ ഒന്നിക്കുകയാണെന്നു പറഞ്ഞ മോദി, ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാറാണ് ത്രിപുരയിൽ വികസനമെത്തിച്ചതെന്നും പറഞ്ഞു. നേരത്തെ ത്രിപുരയെ സംഘർഷ മുക്തമാക്കിയത്…

Read More

എയർ ഏഷ്യയ്ക്ക് 20 ലക്ഷം പിഴ ചുമത്തി ഡിജിസിഎ

ചട്ടങ്ങൾ ലംഘിച്ചതിന് എയർ ഏഷ്യ (ഇന്ത്യ) ലിമിറ്റഡിന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ 20 ലക്ഷം രൂപ പിഴ ചുമത്തി. പൈലറ്റുമാരുടെ പരിശീലനത്തിൽ എയർഏഷ്യ വീഴ്ച വരുത്തിയെന്നും, പൈലറ്റ് പ്രാവീണ്യ റേറ്റിംഗ് പരിശോധനയിൽ ആവശ്യമായ പരിശീലനം നടത്തിയില്ലെന്നും ഡിജിസിഎ പറയുന്നു. ഡിജിസിഎ പുറപ്പെടുവിച്ച ചുമതലകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതിന് എയർലൈനിന്റെ പരിശീലന മേധാവിയെ മൂന്ന് മാസത്തേക്ക് തൽസ്ഥാനത്ത് നിന്ന് മാറ്റി. ഇതിന് പുറമെ നോമിനേറ്റഡ് എക്‌സാമിനർമാരിൽ നിന്ന് മൂന്ന് ലക്ഷം രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.

Read More

ഡൽഹി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു

ഡൽഹി മദ്യനയ കേസിൽ വൈഎസ്ആ‌ർ കോൺഗ്രസ് എംപിയുടെ മകനെ ഇഡി അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിൽ നിന്നുള്ള ലോക്സഭ എംപി മഗുന്ത ശ്രീനിവാസ റെഡ്ഡിയുടെ മകൻ മഗുന്ത രാഘവയെയാണ് എൻഫോഴ്സമെന്റ് ഡൽഹി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ചയാണ് രാഘവയെ ഇഡി കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. നേരത്തെ ബിആർഎസ് നേതാവ് കവിതയുടെ മുൻ ചാർട്ടേഡ് അക്കൗണ്ടിനെ തെലങ്കാനയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. മദ്യവ്യവസായികളുൾപ്പെടുന്ന സൗത്ത് ഗ്രൂപ്പ് മദ്യനയം രൂപീകരിക്കുന്നതിൽ സ്വാധീനം ചെലുത്തിയെന്നാണ്…

Read More