
കുവൈത്തിൽ താപനില കുറഞ്ഞു ; പലയിടങ്ങളിലും മഴ
രാജ്യത്ത് കാലാവസ്ഥാമാറ്റത്തിന്റെ സൂചനകൾ നൽകി പരക്കെ മഴ. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നേരിയ രീതിയിൽ എത്തിയ മഴ ബുധനാഴ്ച ശക്തിപ്പെട്ടു. രാവിലെ ആരംഭിച്ച് ഉച്ചക്ക് ശക്തിപ്പെടുകയായിരുന്നു.ഇടക്ക് ശമിച്ചെങ്കിലും വൈകീട്ടോടെ പലയിടത്തും വീണ്ടും ശക്തമായി. ശക്തമായ മിന്നലും ഇടിയും അനുഭവപ്പെട്ടു. പലയിടങ്ങളിലും വെള്ളക്കെട്ടിനും ഗതാഗത തടസ്സത്തിനും ഇടയാക്കി. പൊലീസും ഫയർഫോഴ്സും ഉടനടി ഇടപെട്ട് ഗതാഗതം സുഖമമാക്കി. മഴ ശക്തിപ്പെട്ടതോടെ അസ്ഥിരമായ കാലാവസ്ഥയെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യത്തിൽ 112 ഹോട്ട്ലൈനുമായി ബന്ധപ്പെടാനും…