
കുവൈത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടപ്പാക്കുന്നതായി സുപ്രിം പ്ലാനിംഗ് കൗൺസിൽ മേധാവി
കുവൈത്തിൽ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നിയമനിർമാണങ്ങൾ നടപ്പാക്കുന്നതായി സുപ്രിം പ്ലാനിംഗ് കൗൺസിൽ മേധാവി. ‘മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്നത് കുവൈത്ത്’ എന്ന പേരിൽ വനിതകളുടെ ഉന്നമനത്തിനായി പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചതായും കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി വ്യക്തമാക്കി. സ്വകാര്യ തൊഴിൽ മേഖലയിലെ സ്ത്രീ ശക്തി വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്ലാനിങ് ആൻഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സിമ്പോസിയത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ഖാലിദ് മെഹ്ദി. രാജ്യത്തെ നയിക്കാൻ യോഗ്യരായ വനിതകളെ വാർത്തെടുക്കുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന വനിതാ…