
കുവൈറ്റിൽ വർക്ക് പെർമിറ്റുകൾ ലഭിക്കുവാൻ ഇനി യോഗ്യത പരീക്ഷയെഴുതണം
കുവൈത്ത് സിറ്റി : കുവൈറ്റിൽ വർക്ക് പെർമിറ്റുകൾ ലഭിക്കുവാൻ ഇനി യോഗ്യത പരീക്ഷയെഴുതണം. വർക് പെർമിറ്റിനായി ഇനി തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കുന്ന പരീക്ഷയാണ് മന്ത്രാലയം നിർബന്ധമാക്കിയിരിക്കുന്നത് . എഴുത്തു പരീക്ഷയും പ്രായോഗിക പരീക്ഷയും അടങ്ങുന്ന രണ്ടു ഘട്ടങ്ങളിലായാണ് യോഗ്യത പരീക്ഷ നടത്തുക. എഴുത്തു പരീക്ഷ അതതു രാജ്യങ്ങളിലെ കുവൈത്ത് എംബസി മുഖേനയും പ്രായോഗിക പരീക്ഷ കുവൈത്തിൽ എത്തിയതിനു ശേഷവുമാകും നടത്തുക. ഇതിനായി പ്രത്യേക സ്മാർട് സംവിധാനം ഒരുക്കും. പരീക്ഷണാർഥം ആദ്യഘട്ടത്തിൽ 20 തൊഴിൽ വിഭാഗങ്ങളിൽ നിയമം…