കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കുന്നു
കുവൈറ്റിൽ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കാന്‍ തൊഴിലാളികളുടെ വിരലടയാളം നിര്‍ബന്ധമാക്കി. പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണമെന്ന് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. സ്വകാര്യമേഖലയിലെയും ഗാര്‍ഹിക മേഖലയിലെയും തൊഴിലാളികള്‍ക്ക് പുതിയ നിര്‍ദേശം ബാധകമാകും. തൊഴിലാളികളുടെ മുഴുവന്‍ സാമ്പത്തിക കുടിശികയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഒപ്പിന് പകരം വിരലടയാളം നിര്‍ബന്ധമാക്കിയതെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. പുതിയ തീരുമാനപ്രകാരം തൊഴില്‍ കരാര്‍ റദ്ദാക്കുന്ന വേളയില്‍ തൊഴിലാളി നേരിട്ടെത്തി വിരലടയാളം പതിക്കണം. തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട എല്ലാ…