കുവൈത്ത് ഇന്ന് തിരഞ്ഞെടുപ്പ് ചൂടിൽ

കുവൈത്ത് : ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 8 വരെ നടക്കുന്ന കുവൈത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിലേക്ക് 123 പോളിങ് ബൂത്തുകളാണ് ഒരുക്കിട്ടുള്ളത്. 50 സീറ്റിലേക്ക് 27 വനിതകൾ ഉൾപ്പെടെ 305 പേർ മത്സര രംഗത്തുണ്ട്. 5 മണ്ഡലങ്ങളിൽ നിന്നു 10 പേരെ വീതമാണ് തിരഞ്ഞെടുക്കുക. രാത്രി തന്നെ ഫലപ്രഖ്യാപനം ഉണ്ടായേക്കും പിരിച്ചുവിട്ട സഭയിലെ 40ലേറെ അംഗങ്ങളും ഏതാനും മുൻ എംപിമാരും മത്സരിക്കുന്നുണ്ട്. 21 വയസ്സ് പൂർത്തിയായ 7,95,911 വോട്ടർമാർക്കാണ് സമ്മതിദാനാവകാശം. ഇവരിൽ 51.2% വനിതകൾ.  കുവൈത്ത്…

Read More

കുവൈറ്റിൽ കള്ള ടാക്സി ; ഇന്ത്യക്കാരടക്കം 60 പേർ പിടിയിൽ

കുവൈത്ത് : കുവൈത്ത് രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് സ്വകാര്യ വാഹനം ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തിയ 60 വിദേശികളെ അറസ്റ്റ് ചെയ്തു നാടുകടത്തൽ കേന്ദ്രത്തിലേക്കു മാറ്റി. കുവൈത്ത് വിമാനത്താവളം കേന്ദ്രീകരിച്ച് സമാന്തര ടാക്സി സേവനം നടത്തി വരുന്നതിനിടയിലാണ് ഇന്ത്യ, ബംഗ്ലദേശ്, ഈജിപ്ത് രാജ്യക്കാർ പിടിയിലായത്. ഇവരിൽ മലയാളികളും ഉണ്ടെന്നാണ് സൂചന. നിയമ നടപടി പൂർത്തിയാക്കി ഇവരെ അതതു രാജ്യങ്ങളിലേക്കു നാടുകടത്തുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.കള്ള ടാക്സിക്കാരുടെ കബളിപ്പിക്കലിന് ഇരയായ യാത്രക്കാരിൽനിന്ന് ലഭിച്ച പരാതിയെ തുടർന്നാണ് നടപടി.ഇത്തരത്തിലുള്ള…

Read More

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും

ലോകത്തിലെ ഏറ്റവും മികച്ച 100 എയർലൈനുകളുടെ പട്ടികയിൽ കുവൈത്ത് എയർവേയ്‌സും. യു.കെ ആസ്ഥാനമായുള്ള കൺസൾട്ടൻസി സ്ഥാപനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർലൈൻ പട്ടികയിലാണ് 103 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 76-ാം റാങ്ക് ദേശീയ എയർലൈൻസ് സ്വന്തമാക്കിയത്. സുരക്ഷയും സർക്കാർ ഓഡിറ്റുകളും അടക്കം നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിരിക്കുന്നത്. വിമാനങ്ങളുടെ പഴക്കം, യാത്രക്കാരുടെ അഭിപ്രായം, ലാഭം, നിക്ഷേപകരുടെ റേറ്റിങ്, ജീവനക്കാരുടെ പെരുമാറ്റം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Read More

കുവൈത്തിലെ നാടുകടത്തൽ കേന്ദ്രത്തിൽ വിമാന ടിക്കറ്റിനായി കാത്തിരിക്കുന്ന 3500 പേരിൽ മലയാളികളും

കുവൈത്തിലെ നാടുകടത്തൽ കേന്ദ്രങ്ങളിൽ തിങ്ങിനിറഞ്ഞ നിയമലംഘകരിൽ മലയാളികളും. 3500 ഓളം വിദേശികളാണ് തൊഴിൽ കരാർ അവസാനിച്ചതിനു ശേഷവും രാജ്യത്ത് തുടർന്ന് പോന്നത്. വിവിധ കമ്പനികളുമായി തൊഴിൽ കരാർ അവസാനിപ്പിച്ച് നിയമലംഘകരായി തുടരുന്നതിനിടെ പരിശോധനയിൽ പിടിയിലായവരാണ് ഭൂരിപക്ഷം പേരും. ഇവരിൽ ഇന്ത്യക്കാരും ഉണ്ടെന്നാണ് സൂചന.പലരുടെയും യാത്രാ നടപടികൾ ശരിയാക്കിയെങ്കിലും നാട്ടിലേക്കുള്ള ടിക്കറ്റിന് പണം ഇല്ലാത്തതിനാൽ ഇവിടെ തന്നെ തുടരുകയാണ്. ഇവർക്കുള്ള താമസം, ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നീ ഇനത്തിൽ കുവൈത്തിന് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതായി അധികൃതർ വ്യക്തമാക്കി.നിലവിൽ…

Read More

ഡെലിവറി ജീവനക്കാർക്ക് വർക്ക് പെർമിറ്റും ഹെൽത്ത് കാർഡും നിർബന്ധം ; കുവൈത്ത്

  ഹെൽത്ത് കാർഡും വർക്ക് പെർമിറ്റും നിർബന്ധമാക്കി കുവൈത്ത്. വർക്ക് പെർമിറ്റും ഹെൽത്ത് കാർഡും ഇല്ലാത്ത ഡെലിവറി ജീവനക്കാരെ നാടുകടത്താൻ തീരുമാനിച്ചതായി കുവൈത്ത് അറിയിച്ചു. ഭക്ഷ്യ സ്ഥാപനങ്ങൾക്ക് പുതിയ നിയമാവലി തയ്യാറാക്കിയതോടൊപ്പം തന്നെ സ്ഥാപനങ്ങൾ സ്വന്തം സ്പോൺസർഷിപ്പിലുള്ള ജീവനക്കാരെ നിയമിക്കണമെന്നും കർശന നിർദേശം നൽകി. പബ്ലിക് അതോറിറ്റി ഫോർ മാൻ പവറിന്റേയും ആഭ്യന്തര മന്ത്രാലയത്തിന്റെയും സഹകരണത്തോടെ നിരീക്ഷണം ശക്തമാക്കുമെന്നും കുവൈത്ത് അറിയിച്ചു.ആരോഗ്യ ആവശ്യകതകൾ പാലിക്കാത്തത് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഒരുപോലെ പിഴ ചുമത്തും, അത് കൂട്ടിച്ചേർത്തു. കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി…

Read More

കുവൈത്ത് ദേശീയ ടീമിൽ ഇടം നേടിയ മലയാളികൾക്ക് ആദരം

കുവൈറ്റ് ദേശീയ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങളെ റൈസിങ് സ്റ്റാർ ഗോൾഡ് ക്രിക്കറ്റ് ക്ലബ് കുവൈറ്റ് മംഗഫ് ഡിലൈറ്റ് ഓഡിറ്റോറിയത്തിൽ ആദരവ് നൽകി. ദേശീയ ടീമിലെ മലയാളി താരങ്ങളായ ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ എന്നിവരെയാണ് ആദരിച്ചത്. ഷിറാസ് ഖാൻ, എഡിസൺ ഡി സിൽവ, മുഹമ്മദ് ഷഫീഖ് എന്നിവർ മികവാർന്ന പ്രകടനങ്ങളിലൂടെയാണ് കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീമിന്റെ ഭാഗമായത്. ഒമാനിൽ നടന്ന എഷ്യ കപ്പ് ക്രിക്കറ്റ് യോഗ്യത മത്സരത്തിൽ മികച്ച…

Read More

കുവൈത്തിൽ താമസരേഖ പുതുക്കുന്നതിൽ പ്രതിസന്ധി ; ഇന്ത്യൻ എഞ്ചിനീയർമാർ ആശങ്കയിൽ

രണ്ടുമാസം മുൻപ് കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് പുതിയ നിയമം നടപ്പിലാക്കിയത് പ്രകാരം കുവൈത്തിൽ ഇന്ത്യൻ എൻജിനീയർമാരുടെ താമസരേഖ പുതുക്കുന്നതിലും, കമ്പനി മാറുന്നതിനുമുള്ള പ്രതിസന്ധി തുടരുകയാണ്. ഇതിൻപ്രകാരം താമസരേഖ പുതുക്കുന്നതിന് വേണ്ട എൻഒസി ലഭിക്കാൻ എൻജിനീയറിങ് പഠിക്കുന്ന കാലയളവിൽ കോളേജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം വേണമെന്നാണ് പറയുന്നത്. എന്നാൽ, ഇന്ത്യൻ കോളജുകൾ എല്ലാം തന്നെ എഐസിടിഇ, അംഗീകാരം ആണ് പിന്തുടർന്നിരുന്നത്. 2013ന് ശേഷം എൻബിഎ സ്വതന്ത്ര ഏജൻസി ആയപ്പോഴാണ് കൂടുതൽ കോളജുകളും അക്രഡിറ്റേഷൻ എടുക്കുവാൻ…

Read More

ഇനിയെന്ന് നാട്ടിലേക്ക്. …. ദുരിതകിടക്കയിൽ കോഴിക്കോട് സ്വദേശി

വാഹാനാപകടത്തെത്തുടർന്ന് കുവൈത്തിലെ ദുരിതക്കിടക്കയിൽ 6 മാസത്തോളമായി മലയാളി നാട്ടിലേക്ക് മടങ്ങാനാവാതെ ജീവിതം തള്ളിനീക്കുന്നു. 2022 മാർച്ച് 17 ന് കുവൈത്തിലെ ഷുഹദ സിഗ്നലിൽ ഉണ്ടായ അപകടത്തെത്തുടർന്ന് റഹിം എന്ന കോഴിക്കോടുകാരന്റെ ജീവിതം മാറിമറിയുകയായിരുന്നു. കുവൈറ്റിൽ അറബിയുടെ വീട്ടിൽ ഡ്രൈവറായി ജോലിചെയ്തിരുന്ന 44 കാരനായ റഹിം ഓടിച്ചിരുന്ന വാഹനം ഷുഹദ സിഗ്നലിൽ വച്ച് 6 മാസങ്ങൾക് മുൻപ് മറ്റു രണ്ടു വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. കോഴിക്കോട് എകരൂലിനടുത്ത എമ്മംപറമ്പ് സ്വദേശി റഹീമിന്റെ ജീവിതം ഇതിനെ തുടർന്ന് വഴിമുട്ടുകയായിരുന്നു. . അപകടത്തെ…

Read More

സ്വകാര്യ നഴ്സറി സ്കൂളുകൾ സ്ഥാപിക്കാനൊരുങ്ങി കുവൈറ്റ്

കുവൈത്തിൽ സ്വകാര്യ നഴ്സറി സ്കൂളുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് പുതിയ മന്ത്രിതല പ്രമേയം പുറത്തിറക്കി. ലൈസൻസിന് അപേക്ഷിക്കുമ്പോൾ പാലിക്കേണ്ട നിയമങ്ങൾ, സ്ഥാപനത്തിന്റെ ലക്ഷ്യങ്ങൾ, സേവനങ്ങൾ, അനുവദനീയവും നിരോധിതവുമായ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നവയാണ് നിർദേശങ്ങൾ. വാണിജ്യ-വ്യവസായ മന്ത്രിയും സാമൂഹികകാര്യ -സാമൂഹിക വികസന മന്ത്രിയുമായ ഫഹദ് അൽ ശരിയാനാണ് ഇതുസംബന്ധിച്ച മന്ത്രിതല പ്രമേയം പുറത്തിറക്കിയത്. നഴ്സറി ലൈസൻസ് ലഭിക്കുന്നതിന്, അപേക്ഷകൻ കുവൈത്ത് പൗരൻ ആയിരിക്കണം. ഡിപ്ലോമ അല്ലെങ്കിൽ യൂനിവേഴ്സിറ്റി ബിരുദധാരി ആയിരിക്കണം. സർക്കാർ, സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യരുത് എന്നീ നിബന്ധനകളുണ്ട്….

Read More

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്

വ്യാജ ബിരുദ ജീവനക്കാരുടെ ശമ്പളം തിരിച്ചുപിടിക്കാൻ കുവൈറ്റ്, സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും വ്യാജ ബിരുദത്തിലൂടെ സർക്കാർ ജോലിയിൽ പ്രവേശിച്ചവരുടെ ശമ്പളം തിരിച്ചു പിടിക്കാനൊരുങ്ങി കുവൈത്ത്. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്തി വ്യാജമാണെന്നു സ്ഥിരീകരിച്ചാൽ നിയമ നടപടി സ്വീകരിക്കും. കൈപ്പറ്റിയ ശമ്പളത്തോടൊപ്പം കോടതി നിശ്ചയിക്കുന്ന പിഴയും ഈടാക്കും. ഇതിന്റെ ഭാഗമായി സർക്കാർ ജീവനക്കാരായ സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന നടപടി തുടങ്ങി. നിലവിലുള്ളവരുടെയും പുതുതായി ജോലിയിൽ പ്രവേശിച്ചവരുടെയും രേഖകൾ…

Read More