
വ്യാജപൗരത്വ രേഖ ചമക്കൽ ; തടവുശിക്ഷയും പിഴയും
കുവൈത്ത് സിറ്റി: വ്യാജ പൗരത്വ രേഖകള്‍ സൃഷ്ടിച്ച കേസില്‍ കുവൈത്ത് സ്വദേശിക്കും സൗദി പൗരനും ക്രിമിനല്‍ കോടതി ഏഴു വര്‍ഷത്തെ കഠിന തടവാണ് വിധിച്ചത്. കൂടാതെ വ്യാജ പൗരത്വ രേഖകളുടെ പിന്‍ബലത്തില്‍ ശമ്പളമായും വായ്പയായും ലഭിച്ച മുഴുവന്‍ പണവും സൗദി പൗരന്‍ ട്രഷറിയിലേക്ക് തിരികെ നല്‍കണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. കുവൈത്ത് തിരിച്ചറിയല്‍ രേഖകളില്‍ കൃത്രിമം നടത്താന്‍ ഇരു പ്രതികളും തമ്മില്‍ ധാരണയിലെത്തിയിരുന്നതായും ഇതിന് പകരമായി സൗദി പൗരന്‍ സ്വദേശിക്ക് പണം നല്‍കിയതായും കണ്ടെത്തിയതെന്ന് ഡയറക്ടറേറ്റ് ജനറല്‍…