
നേപ്പാൾ, സിറിയൻ സ്വദേശിനികൾ കുവൈത്തിലെ രണ്ടിടങ്ങളിലായി കെട്ടിടത്തിന് മുകളിൽ നിന്ന് വീണുമരിച്ചു
കുവൈത്ത് സിറ്റി : കുവൈത്തില്‍ രണ്ടിടങ്ങളിലായി രണ്ട് പ്രവാസി വനിതകള്‍ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് വീണു മരിച്ചു. നേപ്പാൾ, സിറിയൻ സ്വദേശിനികളാണ് മരിച്ചത്.മഹ്‍ബുലയില്‍ സിറിയന്‍ സ്വദേശിനിയാണ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണു മരിച്ചത്. സിറിയൻ സ്വദേശിനിയുടേത് അപ്രതീക്ഷിത വീഴ്ചയും,നേപ്പാൾ സ്വദേശിനിയുടേത് ആത്മഹത്യയുമാണെന്നാണ് പ്രാഥമിക നിഗമനം. സിറിയൻ സ്വദേശിനി ഗ്ലാസ് വിന്‍ഡോ വൃത്തിയാക്കുന്നതിനിടെ ആറാം നിലയില്‍ നിന്ന് കാൽ വഴുതി താഴേക്ക് വീഴുകയായിരുന്നുവെന്നാണ് മരണപ്പെട്ട സ്‍ത്രീയുടെ പിതാവ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പൊലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍…