
തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ 67 പ്രവാസികൾ കുവൈത്തിൽ പിടിയിൽ, ഇവരെ നാടുകടത്തും
കുവൈത്ത് സിറ്റി : രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 67 തൊഴില്‍ – താമസ നിയമലംഘകരായ പ്രവാസികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‍തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സോഷ്യൽ മീഡിയ വഴിയാണ് പോലീസ് വിവരമറിയിച്ചത്. തൊഴിൽ – താമസ നിയമ ലംഘകരെ കണ്ടെത്താനായി കുവൈത്ത് പരിശോധനകൾ തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് 67 പേർ പിടിയിലാവുന്നത്.വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് പിടിയിലായത്. അറസ്റ്റിലായവര്‍ക്കെതിരെ നിരവധി കേസുകള്‍ അധികൃതര്‍ ചാര്‍ജ് ചെയ്‍തിട്ടുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് പരിശോധന…