
കുവൈത്തിൽ സ്വദേശി യുവതിയായി ആൾമാറാട്ടം നടത്തിയ പ്രവാസി വനിതക്ക് 15 വർഷം തടവ് ശിക്ഷ
കുവൈത്ത് സിറ്റി : കുവൈത്തിൽ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നതിനായി ആൾമാറാട്ടം നടത്തിയ പ്രവാസി വനിതക്ക് തടവുശിക്ഷ വിധിച്ച് കോടതി . കുവൈത്തി സ്ത്രീയായി ആൾമാറാട്ടം നടത്തിയായിരുന്നു യുവതി തട്ടിപ്പ് തുടർന്നത്. 15 വർഷത്തെ തടവുശിക്ഷയാണ് യുവതിക്ക് കുവൈത്ത് ക്രിമിനൽ കോടതി വിധിച്ചത്. സ്വദേശി സ്ത്രീയായി ചമഞ്ഞ് ബാങ്കുകളിൽ നിന്നും മറ്റ് വ്യക്തികളില്‍ നിന്നും 100,000 കുവൈത്തി ദിനാറിന്റെ വായ്പകൾ എടുത്തായിരുന്നു തട്ടിപ്പ്. തന്റെ കയ്യിൽ നിന്നും നഷ്‌ടപ്പെട്ട കുവൈത്തി സ്ത്രീയുടെ പേരിലുള്ള കാർഡിന് പകരമായി പുതിയ സിവിൽ…