കുവൈത്ത് ഓയിൽ കമ്പനി അഞ്ച് വർഷത്തിനുള്ളിൽ 13 ബില്യൺ ദിനാർ ചെലവഴിക്കും

കുവൈത്ത് ഓയിൽ കമ്പനി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എണ്ണയുമായി ബന്ധപ്പെട്ട പദ്ധതികൾക്കായി 13 ബില്യൺ ദിനാർ ചെലവഴിക്കും. 2025 ഓടെ കുവൈത്തിന്റെ എണ്ണ ഉൽപ്പാദനശേഷി പ്രതിദിനം 30 ലക്ഷം ബാരലിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപെക് നയത്തിന് അനുസൃതമായാണ് രാജ്യത്തിന്റെ എണ്ണ ഉൽപ്പാദനമെന്ന് കുവൈത്ത് ഓയിൽ കമ്പനി, സി.ഇ.ഒ അഹ്മദ് അൽ ഐദാൻ പറഞ്ഞു. കുവൈത്തിന്റെ എണ്ണ ഉൽപ്പാദനം 2035-ഓടെ നാല് ദശലക്ഷം ബി.പി.ഡി എന്ന ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

കുവൈത്തിൽ ബലിപെരുന്നാൾ അവധി 27 മുതൽ

കുവൈത്തിൽ ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു. സിവിൽ സർവീസ് കമ്മീഷനാണ് അവധി സംബന്ധിച്ച തീരുമാനം എടുത്തത്. അറഫാ ദിനമായ ജൂൺ 27 ചൊവ്വാഴ്ച മുതൽ ജൂലൈ രണ്ടാം തീയതി ഞായറാഴ്ച വരെയായിരിക്കും അവധി. കുവൈത്തിലെ സർക്കാർ സ്ഥാപനങ്ങൾക്കും സർക്കാർ വകുപ്പുകൾക്കുമാണ് അവധി ദിനങ്ങൾ ബാധകമാവുന്നത്. അവധിക്ക് ശേഷം ജൂലൈ മൂന്നാം തീയ്യതി തിങ്കളാഴ്ച സർക്കാർ മേഖലയിലെ സ്ഥാപനങ്ങളും ഓഫീസുകളും പ്രവർത്തനം പുനഃരാരംഭിക്കും. എമർജൻസി വകുപ്പുകൾക്ക് പ്രവർത്തന സ്വഭാവമനുസരിച്ച് അവധികളുടെ എണ്ണം തീരുമാനിക്കാമെന്ന് സിവിൽ സർവീസ് കമ്മീഷൻ അറിയിച്ചു.

Read More

കുവൈറ്റിലെ ഡ്രൈവിംഗ് ലൈസൻസ് മാനദണ്ഡങ്ങളിലെ മാറ്റം; എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകം

കുവൈറ്റിലെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്താനുള്ള തീരുമാനം എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകമാണെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. കുവൈറ്റ് ട്രാഫിക് സെക്യൂരിറ്റി വകുപ്പ് സ്രോതസുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുവൈറ്റിലെ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈനിൽ പുതുക്കുന്നതിന്റെ സാധുത ഒരു വർഷമാക്കി നിജപ്പെടുത്താൻ കുവൈറ്റ് ട്രാഫിക് വകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. ഈ തീരുമാനം എല്ലാ വിഭാഗം പ്രവാസികൾക്കും ബാധകമാണെന്നും, കുവൈറ്റ് സ്ത്രീകളെ വിവാഹം ചെയ്തിട്ടുള്ള പ്രവാസികൾ, അവരുടെ…

Read More

കുവൈത്ത് 40,000 വിദേശികളെ ഒരുവർഷത്തിനിടെ നാടുകടത്തി

തൊഴിൽ നിയമം ലംഘിച്ചതിന് ഒരു വർഷത്തിനിടെ കുവൈത്ത് നാടുകടത്തിയത് 40,000 വിദേശികളെ. ഈ വർഷം ഇതുവരെ മാത്രം ഇന്ത്യക്കാരുൾപ്പെടെ 11,000 പേരെയാണ് നാടുകടത്തിയത്. പരിശോധന കർശനമാക്കിയതോടെ കുവൈത്തിൽ നിയമലംഘകരുടെ എണ്ണം 1.2 ലക്ഷമാക്കി കുറയ്ക്കാനായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് പറഞ്ഞു. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിക്കു രൂപം നൽകി. 4 ഷിഫ്റ്റുകളിലായി…

Read More

ഓൺലൈൻ ഡോക്ടർ അപ്പോയ്ന്റ്മെന്റുമായി കുവൈത്ത്; ഇനി ആശുപത്രികളിൽ തിരക്ക് കുറയും

കുവൈത്തിൽ ഓൺലൈൻ ഡോക്ടർ അപ്പോയ്ന്റ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു. ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. രോഗികൾ ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്‌സൈറ്റ് വഴിയോ ‘കുവൈത്ത് ഹെൽത്ത് ക്യൂ8’ ആപ്ലിക്കേഷൻ വഴിയോ ആണ് ബുക്കിംഗ് നടത്തേണ്ടത്. ഇത്തരം സംവിധാനം…

Read More

കുവൈത്തിൽ ഓൺലൈൻ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് പരിധി

കുവൈത്തിൽ ഓൺലൈൻ പേമെന്റ് ലിങ്ക് ഉപയോഗിക്കുന്നതിന് ബാങ്കുകൾ പരിധി നിശ്ചയിക്കാൻ ഒരുങ്ങുന്നു. ഇലക്ട്രോണിക് പേമെന്റ് ലിങ്കുകൾ ഉപയോഗിച്ച് ഉപഭോക്താവിന് നടത്താവുന്ന പ്രതിദിന, പ്രതിമാസ ഇടപാടുകളുടെ പരിധി നിശ്ചയിക്കാൻ, കുവൈത്ത് സെൻട്രൽ ബാങ്ക് പ്രാദേശിക ബാങ്കുകളോട് നിർദേശിച്ചതായി പ്രാദേശിക മാധ്യമമായ അൽ റായ് റിപ്പോർട്ട് ചെയ്തു. ഓൺലൈൻ പേമെന്റുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദേശം. അയക്കുന്ന ആളുടെയും നൽകുന്നയാളുടെയും പൂർണ വിവരങ്ങൾ ലിങ്കിൽ ചേർക്കണം. പേമെന്റ് ലിങ്കിന്റെ സാധുത 24 മണിക്കൂറിൽ കൂടരുതെന്നും ബാങ്കുകൾക്ക്…

Read More

കുവൈറ്റിൽ പൊതു മേഖലയിലെ ഈദ് അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

രാജ്യത്തെ പൊതു മേഖലയിൽ ഈ വർഷത്തെ ഈദ് അവധി ദിനങ്ങൾ 2023 ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ക്യാബിനറ്റ് പ്രഖ്യാപിച്ചു. 2023 ഏപ്രിൽ 10-ന് രാത്രിയാണ് കുവൈറ്റ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഈ അറിയിപ്പ് പ്രകാരം 2023 ഏപ്രിൽ 21 മുതൽ ഏപ്രിൽ 25 വരെ കുവൈറ്റിലെ മന്ത്രാലയങ്ങൾ, സർക്കാർ, പൊതു സ്ഥാപനങ്ങൾ മുതലായവ അവധിയായിരിക്കും. ഈദുൽ ഫിത്ർ അവധിക്ക് ശേഷം ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനം 2023 ഏപ്രിൽ 26 മുതൽ പുനരാരംഭിക്കുമെന്നും…

Read More

പ്രവാസികളുടെ തൊഴിൽ പെർമിറ്റ് പുതുക്കുന്നതിന് വിലക്കുമായി കുവൈറ്റ്; യോഗ്യതാ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും

കുവൈറ്റിലെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റുകൾ പുതുക്കുന്നത് അധികൃതർ നിർത്തി വെച്ചു. 6,250 പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ നൽകുന്നതാണ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റേതാണ് ഈ തീരുമാനം. കെട്ടിട നിർമാണ മേഖല, എഞ്ചിനീയറിങ്, ബാങ്കിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ പെർമിറ്റ് നൽകുന്നത് ആണ് കുവൈറ്റ് അധികൃതർ നിർത്തി വെച്ചിരിക്കുന്നത്. ജോലിക്കായി വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവർക്ക് പുറമെ വിദ്യാഭ്യാസ യോഗ്യതയും അവർ ഇപ്പോൾ ജോലി ചെയ്യുന്ന തസ്തികയും തമ്മിൽ…

Read More

കുവൈറ്റിലെ പ്രവാസി ജനസംഖ്യയിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാർ; ഈജിപ്തുകാർ രണ്ടാം സ്ഥാനത്ത്

കുവൈറ്റിലെ പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രാബല്യത്തിൽ വന്നതിനെ തുടർന്ന് അതുമായി ബന്ധപ്പെട്ട ചർച്ചകൾ രാജ്യത്ത് പുരോഗമിക്കവെ, കുവൈറ്റിലെ ജനസംഖ്യയുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പുറത്തുവന്നു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ പുതുതായി പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം രാജ്യത്തെ പ്രവാസി ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് ഇന്ത്യക്കാരാണ്. അതോറിറ്റിയുടെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ കുവൈറ്റികളുടെ എണ്ണത്തിൽ 0.019% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രാജ്യത്തെ മൊത്തം പൗരന്മാരുടെ എണ്ണം 1.5 ദശലക്ഷമായി ഉയർന്നപ്പോൾ കുവൈറ്റിലെ…

Read More

കുവൈത്തിൽ പ്രവാസികളുടെ തൊഴിൽ പെർമിറ്റുകൾ വിദ്യാഭ്യാസ യോഗ്യതകൾക്ക് അനുസരിച്ച് മാത്രമാക്കുന്നു

കുവൈത്തിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവർ ജോലി ചെയ്യുന്ന തസ്തികയിലേക്കുള്ള തൊഴിൽ പെർമിറ്റും പരസ്പര ബന്ധിതമാക്കാനുള്ള നടപടികൾ തുടങ്ങി. രാജ്യത്തെ മാൻപവർ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പാക്കുന്നതെന്ന് കുവൈത്തിലെ അൽ ഖബസ് ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ഓരോ തസ്തികയിലും ജോലി ചെയ്യുന്ന പ്രവാസികൾക്ക് ആ ജോലി ചെയ്യാനുള്ള വിദ്യാഭ്യാസ യോഗ്യതയുണ്ടെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. പദ്ധതി നടപ്പാക്കുന്നതിലൂടെ മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർ ബന്ധപ്പെട്ട തസ്തികകളിൽ ജോലി ചെയ്യുന്നത് തടയാനാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ….

Read More