കുവൈത്തിലെ ആദ്യ സ്വകാര്യ ഹിയറിംഗ് സെന്റര്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍

കുവൈത്ത് : കുവൈത്തിലെ സ്വകാര്യ ആരോഗ്യ രംഗത്തെ ആദ്യത്തെ ഹിയറിംഗ് സെന്റര്‍ സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഡോ. ഒതയ്ബി അൽ ഷമ്മരിയും മെട്രോ മെഡിക്കൽ ഡയറക്ടർ ഡോ. കുത്ബുദ്ദീനും ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇയര്‍മോള്‍ഡുകളുടെയും നീന്തല്‍ പ്ലഗുകളുടെയും നിര്‍മാണം, ശ്രവണ സഹായികളുടെ റിപ്പയര്‍ സര്‍വീസിംഗ്,പ്രതിമാസ സൗജന്യ പരിശോധനയും സര്‍വീസും തുടങ്ങിയ നിരവധി സേവനങ്ങള്‍ ലഭ്യമാണ്. സ്പീച്ച് തെറാപ്പി വിഭാഗം ഉടന്‍ ആരംഭിക്കുമെന്നും കുവൈത്തിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മികച്ച ആരോഗ്യ സേവനങ്ങളാണ് മെട്രോ മെഡിക്കല്‍ നല്‍കിവരുന്നത്.

Read More

കുവൈത്തിൽ വിദേശികൾക്ക് ചികിത്സാ ചിലവേറും

കുവൈത്ത് സിറ്റി : ആരോഗ്യ സേവനങ്ങൾക്കുള്ള ഫീസ് വർധിപ്പിച്ചതോടെ കുവൈത്തിൽ വിദേശികൾക്കു ചികിത്സാ ചെലവേറും. നിലവിലെ ‍2 ദിനാറിനു (539 രൂപ) പുറമെ മരുന്നുകൾക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ 5 ദിനാറും (1347 രൂപ) ആശുപത്രികളിൽ 10 ദിനാറും (2695) അധികം നൽകണമെന്നാണ് പുതിയ നിയമം. ഇൻഷൂറൻസ് ഉള്ളവരും ഈ തുക നൽകേണ്ടിവരും. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പ്രാഥമിക ആരോഗ്യകേന്ദ്രം, മെഡിക്കൽ സെന്ററുകൾ, ആശുപത്രി, അത്യാഹിത വിഭാഗം, ഔട്ട് പേഷ്യന്റ് ക്ലിനിക്കുകൾ…

Read More

കുവൈത്തിൽ പോസ്റ്റൽ പാർസൽ ആയി ലഹരി കടത്തൽ ; ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തി കസ്റ്റംസ്

കുവൈത്ത് സിറ്റി : കുവൈത്തില്‍ പോസ്റ്റൽ പാർസൽ ആയി കടത്താൻ ശ്രമിച്ച ലഹരി ഗുളികകള്‍ പിടിച്ചെടുത്തു. എയര്‍ കസ്റ്റംസ് വിഭാഗമാണ് മൂന്ന് പാർസലുകളിലായി കടത്താൻ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടിയത്. ആദ്യത്തെ പാര്‍സലില്‍ നിന്ന് 900 ലിറിക്ക ഗുളികകളാണ് പിടിച്ചെടുത്തത്. രണ്ടാമത്തെ പാര്‍സലില്‍ നിന്ന് 300 ഗ്രാം ക്രാറ്റം, മൂന്നാമത്തെ പാര്‍സലില്‍ നിന്ന് അര കിലോ ക്രാറ്റം എന്നിവയും പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ഹാഷിഷ് കടത്താൻ ശ്രമിച്ച സംഘത്തെയും കുവൈത്തിൽ പിടികൂടിയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍…

Read More

വ്യാജ സർവകലാശാല ബിരുദങ്ങൾ പിടിയിൽ, അന്വേഷണം ആരംഭിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി : വ്യാജ സർവകലാശാല ബിരുദങ്ങൾ ശ്രദ്ധയിപ്പെട്ട സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ച് കുവൈത്ത്. സ്വദേശികളുടെയും വിദേശികളുടെയും ബിരുദ സർട്ടിഫിക്കറ്റുകൾ പരിശോധിക്കും. സർക്കാർ ഏജൻസികളിൽ ശക്തമായ അന്വേഷസാനം ഉണ്ടായിരിക്കും. സർവീസ് കാലാവധി ഭേ ദമന്യേ ആയിരിക്കും നടപടികൾ. 60 വയസ് തികഞ്ഞവരും സ്വകാര്യ സ്കൂളുകളിൽ നിന്ന് ഹൈസ്കൂൾ സർട്ടിഫിക്കറ്റുകൾ കൈവശമുള്ളവരും അടുത്തിടെ യൂണിവേഴ്സിറ്റി ബിരുദം പൂർത്തിയാക്കിയവരും ഉള്‍പ്പെടെ പരിശോധനയുടെ പരിധിയിൽ വരും. പൊതുമേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ അക്കാദമിക് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത് ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ട്ടിഫിക്കറ്റുകള്‍…

Read More

കുവൈത്തിലെ മരുന്ന് പ്രതിസന്ധി പരിഹരിച്ച് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ മരുന്ന് ഇറക്കുമതി വേഗത്തിലാക്കുവാനുള്ള നടപടികള്‍ സ്വീകരിച്ചതായും ടെണ്ടറുകള്‍ ത്വരിതപ്പെടുത്തുവാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും അധികൃതര്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി രാജ്യത്ത് പുതിയ മരുന്നുകളുടെ ഷിപ്പ്മെന്‍റ് എത്തി.നേരത്തെ രാജ്യത്ത് ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. കോവിഡ് മഹാമാരിയെ തുടർന്ന് ആഗോളതലത്തിലുണ്ടായ മരുന്നുകളുടെ ഉല്‍പ്പാദന കുറവും സമയബന്ധിതമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്തതുമാണ് രാജ്യത്ത് മരുന്ന് ക്ഷാമത്തിന് കാരണമായത്. മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ…

Read More

വാഹനത്തിനുള്ളിൽ മയക്കുമരുന്ന് നിർമ്മിക്കാനുള്ള രാസ ലായനി കടത്താൻ ശ്രമിച്ച ആൾ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ മയക്കുമരുന്ന് നിര്‍മാണത്തിന് വേണ്ടി രാസ ലായനി കടത്തുന്നതിനിടെ പ്രവാസി ഡ്രൈവര്‍ പിടിയിലായി. വാഹനത്തിലെ പെട്രോൾ ടാങ്കിനു താഴെ വെൽഡ് ചെയ്ത രീതിയിലായിരുന്നു ലായനി കടത്താൻ ശ്രമിച്ചത്. അബ്‍ദലിയില്‍ വെച്ച് കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമീന്‍ തയ്യാറാക്കുന്നതിന് ഉപയോഗിച്ചിരുന്ന രാസ ലായനിയാണ് ഇയാളുടെ വാഹനത്തില്‍ നിന്ന് കണ്ടെടുത്തത്. വാഹനം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുനിര്‍ത്തി പതിവ് പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് വാഹനത്തിന്റെ പെട്രോള്‍ ടാങ്കിനു താഴെയായി അസാധാരണമായ ഒരു…

Read More

അനിവാര്യ ഘട്ടങ്ങളിൽ അബോർഷൻ അനുവദിക്കുമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : അനിവാര്യ ഘട്ടങ്ങളിൽ കുവൈത്തിൽ അബോർഷൻ അനുവദിക്കും. നിലവിൽ ഗർഭച്ഛിദ്രം കുവൈത്തിൽ നിയമ വിരുദ്ധമാണ്. എന്നാൽ മാതാവിനോ കുട്ടിക്കോ ജീവന് ഭീഷണി ഉണ്ടാകുന്ന സാഹചര്യങ്ങളിൽ നിയന്ത്രണങ്ങൾക്ക് വിധേയമായി ഗർഭച്ഛിദ്രം അനുവദിക്കാറുണ്ട്. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. അനിവാര്യമായ സാഹചര്യങ്ങളിൽ കുവൈത്തിൽ അബോർഷൻ അനുവദിക്കാനുള്ള വ്യവസ്ഥകൾ നിലവിലുണ്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഗർഭ- ഭ്രൂണ ചികിത്സാരംഗത്തെ വിദഗ്ധരുടെ ഗൾഫ് കോൺഫറൻസിൽ സംസാരിക്കവെയാണ് ആരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഫാത്തിമ അൽ…

Read More

കുവൈത്തിൽ 7 വ്യാജ എൻജിനീയറിങ് സർട്ടിഫിക്കറ്റുകൾ പിടികൂടി ; അന്വേഷണം തുടരുന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകളുടെ പരിശോധന തുടരുന്നു. വ്യാജ സർട്ടിഫിക്കറ്റുകൾ ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് കുവൈത്ത് സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്സും മാന്‍പവര്‍ അതോറിറ്റിയും സഹകരിച്ച് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നത്. റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ആറു മാസത്തിനിടെ വിവിധ രാജ്യക്കാരായ താമസക്കാര്‍ അറ്റസ്റ്റേഷന് വേണ്ടി 4,320 എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 5,248 എണ്ണം സമര്‍പ്പിച്ചത് ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ്. ഏഴ് എഞ്ചിനീയറിങ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തി. ഇതില്‍ നാലെണ്ണം പ്രവാസി ഇന്ത്യക്കാരുടേതാണ്. വെനസ്വേല, ജോര്‍ദാന്‍,…

Read More

കുവൈത്തിൽ ഡ്യൂട്ടിക്കിടയിൽ മയക്ക് മരുന്നുപയോഗിച്ച പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഡ്യൂട്ടിക്കിടെ മയക്കുമരുന്ന് ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കുവൈത്തിലെ ഹവല്ലി ഗവര്‍ണറേറ്റിലെ പൊലീസ് ഉദ്യോഗസ്ഥനാണ് അറസ്റ്റിലായത്. ഇയാളുടെ കൈവശം മയക്കുമരുന്നുകളും മറ്റ് ഉപകരണങ്ങളും കണ്ടെത്തിയതായും ‘അല്‍ അന്‍ബ’ റിപ്പോര്‍ട്ട് ചെയ്തു. അടുത്തിടെയായി ഇയാള്‍ പതിവായി ലീവ് എടുത്തതും ക്ഷീണിതനായി കാണപ്പെട്ടതുമാണ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് സംശയം ഉണ്ടാക്കിയത്. ജോലിസ്ഥലത്ത് എത്തിയ ഉദ്യോഗസ്ഥന്‍ ലഹരിമരുന്ന് ഉപയോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ തടഞ്ഞുവെച്ച് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. പിടികൂടിയ വസ്തുക്കളും പ്രതിയെയും ലഹരിവിരുദ്ധ…

Read More

ഭാര്യമാരെ കൊലപ്പെടുത്തി, സമാന സംഭവങ്ങളിൽ ഭർത്താക്കന്മാർക്ക് വധ ശിക്ഷ വിധിച്ച് കോടതി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഭാര്യമാരെ കൊലപ്പെടുത്തിയ കേസിൽ രണ്ട് വിദേശികൾക്ക് ക്രിമിനൽ കോടതി വധ ശിക്ഷ വിധിച്ചു. സുഡാൻ, ഈജിപ്ത് പൗരന്മാർക്കാണ് ശിക്ഷ.വിവാഹമോചനം നേടിയ ശേഷം മക്കളോടൊപ്പം ഇതേ ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന യുവതിയെ കുത്തിക്കൊലപ്പെടുത്തിയതിനാണ് സുഡാൻ പൗരനെ ശിക്ഷിച്ചത്. ഫിലിപ്പീൻസുകാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 2 മക്കളോടൊപ്പം രാജ്യംവിട്ട ഈജിപ്തുകാരന്റെ അഭാവത്തിലാണ് വധശിക്ഷ. ഇവരുടെ മൂന്നാമത്തെ കുട്ടിയെ കിന്റർ ഗാർട്ടനു സമീപം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Read More