കുവൈത്തിൽ കെട്ടിട മാലിന്യങ്ങൾ വലിച്ചെറിഞ്ഞ പ്രവാസികൾക്കെതിരെ നടപടി

കുവൈത്തിൽ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ പ്രവാസികൾക്കെതിരെ deport നടപടി. പിടിയിലായ എല്ലാവരെയും നാട് കടത്തൽ കേന്ദ്രത്തിലേക്ക് മാറ്റി. ജൂനൂബ് സുറയിലെ സാദിഖ് പ്രദേശത്താണ് ഇവർ കെട്ടിട മാലിന്യങ്ങൾ വലിച്ചെറിഞ്ഞത്. ഹവല്ലി ഗവർണറേറ്റ് മുനിസിപ്പാലിറ്റി പരിശോധന സംഘമാണ് നിയമ ലംഘകരെ പിടികൂടിയത്. തുടർന്ന് ഇവർക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളുടെ ഉടമകളും കരാറുകാരും കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട ചട്ടങ്ങളും സുരക്ഷാ നടപടികളും പാലിക്കാൻ ബാധ്യസ്ഥരാണെന്ന് അധികൃതർ വ്യക്തമാക്കി.

Read More

അതിനൂതന സാങ്കേതികവിദ്യകളുള്ള പുതിയ പട്രോൾ വാഹനങ്ങളുമായി കുവൈത്ത് ട്രാഫിക് ഡിപ്പാർട്ട്‌മെന്റ്

ഏറ്റവും പുതിയ സാങ്കേതികവിദ്യകളുള്ള പുതിയ പട്രോൾ വാഹനങ്ങൾ കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അവതരിപ്പിച്ചു.ഏറ്റവും ഉയർന്ന സുരക്ഷയും സുരക്ഷാ നിലവാരവും കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഓഡിയോയും വീഡിയോയും ഉപയോഗിച്ച് ഇവന്റുകൾ റെക്കോർഡുചെയ്യുന്നതിനുള്ള സൗകര്യം ഇതിലുണ്ട്. എല്ലാവരുടെയും അവകാശങ്ങളും സുരക്ഷയും സംരക്ഷിക്കുന്നതിന് സഹായിക്കുന്ന തരത്തിൽ റോഡുകളിൽ സംഭവിക്കുന്ന സംഭവങ്ങൾ രേഖപ്പെടുത്തുന്നതിനായി കോക്ക്പിറ്റിനുള്ളിൽ ക്യാമറകൾ, രണ്ട് ഫ്രണ്ട്, റിയർ ക്യാമറകൾ, വയർലെസ് ഓഡിയോ റെക്കോർഡിംഗ് ഉപകരണം എന്നിവ പുതിയ പട്രോളിംഗ് വാഹനങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നു.

Read More

കുവൈറ്റിൽ ഇനി മുതൽ ഗൂഗ്ൾ പേ സേവനങ്ങളും; സ്റ്റോറുകളിലും ഓൺലൈനിലും ഉപയോഗിക്കാം

കുവൈറ്റിൽ സാംസംഗ് പേയ്ക്കും ആപ്പ്ൾ പേയ്ക്കുമൊപ്പം ഗൂഗ്ൾ പേ കൂടി നിലവിൽ വന്നു. ആഗോള പേയ്‌മെന്റ് വ്യവസായത്തിലെ മുൻനിര സാങ്കേതിക കമ്പനിയായ മാസ്റ്റർകാർഡ്, ഗൂഗിളുമായി സഹകരിച്ചാണ് കുവൈറ്റിൽ ഗൂഗിൾ പേ സേവനങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. കാർഡ് ഉടമകൾക്ക് അവരുടെ ആൻഡ്രോയിഡ് ഫോണുകളോ വിയർ ഓപ്പറേറ്റിംഗ് സിസ്റ്റം സപ്പോർട്ട് ചെയ്യുന്ന ഉപകരണങ്ങളോ വഴി ഗൂഗ്ൾ പേ സേവനം ഉപയോഗപ്പെടുത്താം. സ്റ്റോറുകളിൽ പണമടയ്ക്കാൻ ഓൺലൈനായും ആപ്പുകൾ വഴിയും പേയ്‌മെന്റുകൾ നടത്താനും ഗൂഗ്ൾ പേ വഴി സാധിക്കും. പണമിടപാട് കാർഡുകൾ കൈമാറാതെയും ഫിസിക്കൽ…

Read More

പ്രവാസികൾക്ക് മരുന്നിന് വില; തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കുവൈത്ത്

കുവൈത്തിൽ പ്രവാസികൾക്ക് മരുന്നിന് വില ഏർപ്പെടുത്തിയ തീരുമാനത്തിൽ നിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രാലയം. മരുന്ന് വിതരണം, മേൽനോട്ടം വഹിക്കൽ എന്നിവക്ക് പിന്നിലെ സംവിധാനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും അറിയിച്ചതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. പ്രവാസികൾക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെയാണ് മരുന്നുകൾക്ക് ഈടാക്കുന്നത്. പ്രവാസികൾക്ക് ആരോഗ്യ ഇൻഷുറൻസ് തുക ഉയർത്തുന്ന വിഷയത്തിലും ഉടൻ…

Read More

ഇന്ത്യൻ എൻജിനീയർമാർക്ക് അക്രഡിറ്റേഷൻ ഇളവ് നൽകില്ല: കുവൈത്ത്

നാഷനൽ ബ്യൂറോ ഓഫ് അക്രഡിറ്റേഷൻ (എൻബി‌എ) റജിസ്‌ട്രേഷൻ നിബന്ധനയിൽ ഇന്ത്യൻ എൻജിനീയർമാർക്ക് ഇളവ് നൽകണമെന്ന ആവശ്യം കുവൈത്ത് നിരസിച്ചു. കുവൈത്ത് അംഗീകരിക്കുന്ന ഇന്ത്യയിലെ എൻജിനീയറിങ് കോളജുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും തള്ളി. എൻബിഎ അക്രഡിറ്റേഷൻ നിലവിൽ വന്ന 2013ന് മുൻപ് ബിരുദമെടുത്ത് ജോലി ചെയ്യുന്ന നൂറുകണക്കിനുപേർക്ക് ഇതു വെല്ലുവിളിയാകും.പരിചയ സമ്പന്നരെ മാത്രം പരിഗണിക്കുന്നതിനാൽ വിദേശത്തുനിന്നു പുതുതായി ബിരുദം നേടിയവരുടെ റിക്രൂട്മെന്റ് അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.  അക്രഡിറ്റേഷന്റെ കാര്യത്തിൽ ഇന്ത്യയ്ക്കു മാത്രമായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നാണ് കുവൈത്ത് നിലപാട്. കുവൈത്ത്…

Read More

ഡ്രോൺ ഫൊട്ടോഗ്രഫിക്ക് താൽക്കാലികമായി നിരോധിച്ച് കുവൈത്ത്

മാർച്ച് ഒന്നു വരെ കുവൈത്തിൽ ഡ്രോൺ ഫൊട്ടോഗ്രഫി നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.അറേബ്യൻ ഗൾഫ് സ്ട്രീറ്റ്, കുവൈത്ത് ടവേഴ്സ്, ഗ്രീൻ ഐലൻഡ് എന്നീ ഭാഗങ്ങളിലാണ് നിരോധനം. കുവൈത്ത് ദേശീയ, വിമോചന ദിനം പ്രമാണിച്ച് വ്യോമാഭ്യാസ പ്രകടനം നടക്കാനിരിക്കെ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നിയന്ത്രണം.

Read More

റമസാനിൽ ക്ലാസുകള്‍ ഓൺലൈനാക്കില്ല; കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം

കുവൈറ്റിൽ മസാനിൽ ക്ലാസുകൾ ഓൺലൈനാക്കാൻ ആലോചനയില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ടുള്ള ക്ലാസുകൾ തുടരും. എന്നാൽ പ്രവൃത്തി സമയത്തിൽ കുറവുണ്ടാകും. കെ.ജി വിഭാഗത്തിന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയും പ്രൈമറിക്ക് 1.30 വരെയും യു.പി, ഹൈസ്‌കൂൾ വിഭാഗത്തിനു 2.05 വരെയുമായിരിക്കും ക്ലാസുകൾ. രാജ്യത്തെ ആരോഗ്യാവസ്ഥ സാധാരണ ഗതിയിലാണെന്നും റമസാനിൽ ക്ലാസുകൾ ഓൺലൈനിൽ ആക്കേണ്ടതിന്റെ ആവശ്യകത നിലവിൽ ഇല്ലെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.

Read More

അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ച ഇന്ത്യക്കാരിയായ യുവതിയെ തിരിച്ചറിഞ്ഞു; കുട്ടികളെ 38കാരി കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്

കുവൈറ്റിലെ അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ചത് ഇന്ത്യക്കാരിയായ യുവതിയാണെന്ന് തിരിച്ചറിഞ്ഞു. തമിഴ്‌നാട് ചിദംബരം കടലൂർ സ്വദേശിനി അഖില കാർത്തികേയൻ ആണ് രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. കുട്ടികളെ അപ്പാർട്ട്‌മെന്റിനുള്ളിലെ മുറിയിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം യുവതി ആത്മഹത്യ ചെയ്തതെന്നാണ് ആദ്യം തന്നെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നത്. യുവതിക്ക് 38 വയാസാണ്. കുവൈറ്റിലെ ഫഹാഹീലിലെ ഒരു അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്നാണ് യുവതി താഴേക്ക് ചാടിയത്. കഴിഞ്ഞ…

Read More

കുവൈറ്റിൽ രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവതി അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ചു

കുവൈറ്റിൽ രണ്ട് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊന്ന ശേഷം യുവതി അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്ന് ചാടി മരിച്ചു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിക്ക് കുവൈറ്റിലെ ഫഹാഹീലിലെ സൂഖ് സബാഹിൽ ആയിരുന്നു സംഭവം. മരിച്ചവർ പ്രവാസികൾ ആയ ഇന്ത്യക്കാരാണ് എന്നാണ് വിവരം എന്നാൽ ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. കുവൈറ്റ് അറബ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് ആൺകുട്ടികളെ ശ്വാസം മുട്ടിച്ചു കൊന്നശേഷം യുവതി അപാർട്ട് മെന്റിന് മുകളിൽ നിന്നും എടുത്ത്…

Read More

കുവൈത്തിൽ തണുപ്പ് ഈമാസം അവസാനം വരെ തുടരുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ ദിവസങ്ങളായി അനുഭവപ്പെടുന്ന കനത്ത തണുപ്പ് ഈമാസം അവസാനം വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. വാരാന്ത്യങ്ങളിൽ തണുപ്പ് കൂടുമെന്നും രാത്രിയിൽ അന്തരീക്ഷ താപനില അഞ്ചു ഡിഗ്രി സെൽഷ്യസിൽ താഴെയാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശക്തമായ തണുപ്പാണ് ഏതാനും ദിവസങ്ങളായി രാജ്യത്ത് അനുഭവപ്പെടുന്നത്. രാജ്യത്ത് വീശുന്ന വടക്കുപടിഞ്ഞാറൻ കാറ്റ് മൂലമാണ് താപനില കുറയുന്നത്. രാത്രിസമയങ്ങളിൽ തണുപ്പ് കൂടുന്നതിനാൽ പുറത്തിറങ്ങുന്നവർ ശൈത്യത്തെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ റമദാൻ മുന്നറിയിപ്പ് നൽകി.

Read More