
ഓൺലൈൻ ഡോക്ടർ അപ്പോയ്ന്റ്മെന്റുമായി കുവൈത്ത്; ഇനി ആശുപത്രികളിൽ തിരക്ക് കുറയും
കുവൈത്തിൽ ഓൺലൈൻ ഡോക്ടർ അപ്പോയ്ന്റ്മെന്റ് സംവിധാനം നടപ്പിലാക്കുന്നു. ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. സർക്കാർ ആശുപത്രികളിലും ക്ലിനിക്കുകളിലും ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഓൺലൈനായി ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയതായി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു.ആരോഗ്യ സേവനങ്ങൾ പൂർണ്ണമായും ഓട്ടോമേറ്റ് ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. രോഗികൾ ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്‌സൈറ്റ് വഴിയോ ‘കുവൈത്ത് ഹെൽത്ത് ക്യൂ8’ ആപ്ലിക്കേഷൻ വഴിയോ ആണ് ബുക്കിംഗ് നടത്തേണ്ടത്. ഇത്തരം സംവിധാനം…