കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാരെന്ന് കണക്കുകൾ

കുവൈത്തില്‍ താമസിക്കുന്നത് പത്ത് ലക്ഷം ഇന്ത്യക്കാര്‍. 2022 മാർച്ച് വരെയുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക് പുറത്തുവിട്ടിരിക്കുന്നത്. ഗള്‍ഫ്‌ മേഖലയിലെ ഇന്ത്യക്കാരുടെ എണ്ണത്തില്‍ യു.എ.ഇക്കും, സൗദി അറേബ്യക്കും തൊട്ട് പിറകിലാണ് കുവൈത്ത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ കുവൈത്ത്, അടുത്തിടെ പുറത്തിറക്കിയ കണക്ക് അനുസരിച്ച് 4.793 ദശലക്ഷമാണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇതില്‍ 15.16 ലക്ഷം സ്വദേശികളും 32.7 ലക്ഷം വിദേശികളുമാണ്. 31.65 ശതമാനം സ്വദേശികളും 68.35 ശതമാനം വിദേശികളും എന്നതാണ് ജനസംഖ്യയിലെ അനുപാതം. 9.3…

Read More

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു

കുവൈത്ത് യൂനിവേഴ്സിറ്റിയിൽ പുകവലി നിരോധിച്ചു. ഇതോടെ യൂനിവേഴ്സിറ്റിയിലെ എല്ലാ ഫാക്കൽറ്റികളും കെട്ടിടങ്ങളും പുകവലി നിരോധന മേഖലയാകും. ഇതു സംബന്ധിച്ചു ഉത്തരവ് കുവൈത്ത് യൂനിവേഴ്സിറ്റി ആക്ടിങ് റെക്ടർ ഡോ.ഫയീസ് അൽ ദാഫിരി ബുധനാഴ്ച പുറത്തിറക്കി.നിയമം ലംഘിക്കുന്നവരെ ശക്തമായ നടപടികൾക്ക് വിധേയമാക്കുമെന്നു സർക്കുലർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യകരമായ ചുറ്റുപാട് നടപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

Read More

കുവൈറ്റിൽ പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന

പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് കുവൈറ്റിൽ ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയതായി സൂചന. കുവൈറ്റ് പോർട്ട്സ് അതോറിറ്റി വൃത്തങ്ങളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യാത്ര ചെയ്യുന്നതിന് മുൻപായി ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ലാത്ത വിഭാഗം യാത്രികർക്ക് കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ആദ്യ നടപടി എന്ന രീതിയിലാണ് ഫിംഗർപ്രിന്റിങ്ങ് ഏർപ്പെടുത്തിയിരിക്കുന്നത്. കുവൈറ്റ് പൗരന്മാർക്ക് ഈ നിബന്ധന ബാധകമല്ല. പ്രവാസികൾക്കും, ജി സി സി പൗരന്മാർക്കും ബയോമെട്രിക് ഫിംഗർപ്രിന്റിങ്ങ് നിർബന്ധമാക്കിയ നടപടി കുവൈറ്റ്…

Read More

സാമ്പത്തിക മേഖലയില്‍ കരുത്ത് കാട്ടി കുവൈത്ത്

 സാമ്പത്തിക മേഖലയില്‍ കരുത്ത് കാട്ടി കുവൈത്ത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6.4 ബില്യൺ ദീനാർ ബജറ്റ് മിച്ചമുണ്ടായതായി കുവൈത്ത് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 2022-2023 സാമ്പത്തിക വർഷത്തിൽ കുവൈത്തിന്‍റെ വരുമാനം 54.7 ശതമാനം വർധിച്ച് 28.8 ബില്യൺ ദീനാറിൽ എത്തി. ഒമ്പതു വർഷത്തിനിടെ ആദ്യമായാണ് ഇത്ര മികച്ച നേട്ടം വീണ്ടും കൈവരിക്കുന്നത്. മൊത്തം വരുമാനത്തിന്‍റെ 92.7 ശതമാനമാനവും എണ്ണ വരുമാനമാണ്. രാജ്യത്തിന്‍റെ എണ്ണ വരുമാനം 26.7 ബില്യൺ ദീനാർ ആണ്. 64.7 ശതമാനമാണ് എണ്ണ മേഖലയിലെ വരുമാനത്തില്‍…

Read More

കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി

കുവൈത്തില്‍ മരുന്ന് ക്ഷാമമില്ലെന്ന് ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവാദി വ്യക്തമാക്കി. അവശ്യ മരുന്നുകള്‍ ലഭ്യമല്ലാത്തവയ്ക്ക് ബദൽ മരുന്നുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അസംബ്ലി സെഷനിൽ സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. മെഡിക്കൽ റെക്കോർഡുകൾ സംബന്ധിച്ച വിവര സംവിധാനം ഓട്ടോമേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയം പ്രവർത്തിച്ചുവരികയാണെന്നും ഡോ. അഹ്മദ് അൽ അവാദികൂട്ടിച്ചേർത്തു. മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും, ഭക്ഷ്യ-മരുന്ന് സുരക്ഷയുടെ സ്ഥിരം മന്ത്രിതല സമിതി മുഖേന മരുന്നുകളുടെ ലഭ്യത ഉറപ്പ് വരുത്തുവാന്‍ ആരോഗ്യമന്ത്രാലയം ശ്രമിക്കുന്നതായും ഡോ. അഹ്മദ് അൽ…

Read More

കുവൈത്തിൽ സ്‌കൂളുകളിലെ 2023-24 വർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ പ്രഖ്യാപിച്ചു

കുവൈത്തിൽ പൊതു, അറബിക് സ്വകാര്യ സ്‌കൂളുകളിലെ 2023 – 2024 അധ്യയനവർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17 ന് സ്‌കൂൾ ആരംഭിക്കും. കിൻഡർ ഗാർട്ടൻ, എലിമെന്ററി സ്‌കൂൾ വിദ്യാർഥികൾക്ക് സ്പ്രിങ് ബ്രേക്ക് 2024 ജനുവരി 11 മുതൽ ഫെബ്രുവരി നാലു വരെയായിരിക്കും. മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ ഫെബ്രുവരി ഒന്നുവരെയും അവധിയാകും. 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള അവസാന പരീക്ഷകൾ 2024 മേയ്…

Read More

കുവൈത്തിൽ സ്‌കൂളുകളിലെ 2023-24 വർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ പ്രഖ്യാപിച്ചു

കുവൈത്തിൽ പൊതു, അറബിക് സ്വകാര്യ സ്‌കൂളുകളിലെ 2023 – 2024 അധ്യയനവർഷത്തേക്കുള്ള അധ്യയന ദിനങ്ങൾ വിദ്യാഭ്യാസമന്ത്രാലയം പ്രഖ്യാപിച്ചു. ഷെഡ്യൂൾ അനുസരിച്ച്, ഒന്നാം ഗ്രേഡ് വിദ്യാർഥികൾക്ക് സെപ്റ്റംബർ 17 ന് സ്‌കൂൾ ആരംഭിക്കും. കിൻഡർ ഗാർട്ടൻ, എലിമെന്ററി സ്‌കൂൾ വിദ്യാർഥികൾക്ക് സ്പ്രിങ് ബ്രേക്ക് 2024 ജനുവരി 11 മുതൽ ഫെബ്രുവരി നാലു വരെയായിരിക്കും. മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ വിദ്യാർഥികൾക്ക് ജനുവരി 21 മുതൽ ഫെബ്രുവരി ഒന്നുവരെയും അവധിയാകും. 10, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കുള്ള അവസാന പരീക്ഷകൾ 2024 മേയ്…

Read More

താമസ നിയമം പുനഃപരിശോധിക്കാൻ കുവൈത്ത് സർക്കാർ; നിർദേശങ്ങൾ ഉടൻ പരിഗണിക്കും

 പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അ‍‍ഞ്ച് വർഷമായി പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് പുതിയ നീക്കം. പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. മന്ത്രിസഭയുടെ അനുമതിക്ക് ശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിര്‍ദ്ദേശം…

Read More

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കാൻ ഒരുങ്ങി കുവൈത്ത്

സ്വീഡിഷ് ഭാഷയിൽ വിവർത്തനം ചെയ്ത ഒരു ലക്ഷം ഖുർആൻ കോപ്പികൾ അച്ചടിക്കുവാൻ ഒരുങ്ങി കുവൈത്ത്.പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രതിവാര കാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധമായ തീരുമാനം കൈകൊണ്ടത്. അച്ചടിക്കുന്നതിനും പ്രസിദ്ധീകരിക്കുന്നതിനുമുള്ള ചുമതല പബ്ലിക് അതോറിട്ടി ഫോർ പബ്ലിക് കെയറിനെ ഏൽപ്പിച്ചു. വിദേശകാര്യ മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് ഖുർആൻ കോപ്പികൾ സ്വീഡനിൽ വിതരണം ചെയ്യുക. നേരത്തെ തീവ്രവലതുപക്ഷക്കാര്‍ ഖുറാന്‍ കത്തിച്ചതില്‍ കുവൈത്ത് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സ്നേഹം, സഹിഷ്ണുത,…

Read More

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് 19ന് കുവൈത്തിൽ പൊതു അവധി

ഹിജ്‌റ പുതുവർഷത്തോടനുബന്ധിച്ച് ജൂലൈ 19ന് കുവൈത്തിൽ പൊതു അവധി പ്രഖ്യാപിച്ചു. 20ന് മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ഏജൻസികൾ, എന്നിവയിൽ ജോലി ചെയ്യുന്നവർക്ക് വിശ്രമ ദിനമായും പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്. ​ബുധൻ, വ്യാഴം ദിനങ്ങളിൽ അവധി വന്നതോടെ വെള്ളി, ശനി ദിവസങ്ങൾ കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കുക.

Read More