
കുവൈത്തിൽ 32-ാമത് ദേശീയ മുത്തുവാരൽ ഉത്സവം സമാപിച്ചു
കുവൈത്തിൽ 32-ാമത് ദേശീയ മുത്തുവാരൽ ഉത്സവത്തിന് സമാപനം. അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിൽ നടന്ന വാർഷിക ഉത്സവത്തിൽ 60 ഓളം മുങ്ങൽ വിദഗ്ദരാണ് ‘മുത്ത് തേടി’ യാത്രയായത്. പാരമ്പര്യത്തിന്റെ ഉജ്ജ്വല സ്മരണകൾ ഉണർത്തി, മുത്തുകൾ തേടി ശനിയാഴ്ച ആരംഭിച്ച കുവൈത്ത് പേൾ ഡൈവിങ് ഫെസ്റ്റിവലാണ് അവസാനിച്ചത്. കുവൈത്ത് സീ ക്ലബ് ആണ് സംഘാടകർ. കടലിൽ തങ്ങളുടെ പൂർവികർ നടത്തിയിരുന്ന സാഹസിക യാത്രയുടെയും പ്രധാന ജീവിത മാർഗ്ഗമായിരുന്ന മുത്തു പെറുക്കലിന്റെയും…