72 മണിക്കൂറിനുള്ളിൽ വൈദ്യതി കുടിശ്ശികയായി രണ്ടര ലക്ഷം ദിനാര്‍ പിരിച്ചെടുത്തു

കുവൈത്തില്‍ കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ രാജ്യത്ത് നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്ന വിദേശികളില്‍ നിന്നും വൈദ്യതി കുടിശ്ശികയായി, രണ്ടര ലക്ഷം കുവൈത്ത് ദിനാര്‍ പിരിച്ചെടുത്തു. വിമാനത്താവളത്തില്‍ സജ്ജീകരിച്ചിരിക്കുന്ന കസ്റ്റമർ സർവീസ് ഓഫീസ് വഴിയാണ് ഈ തുക സമാഹരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു . സെപ്റ്റംബര്‍ ഒന്ന് മുതലാണ്‌ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുടിശ്ശിക തീര്‍ക്കാതെ പ്രവാസികള്‍ക്ക് രാജ്യം വിടുവാന്‍ സാധിക്കില്ല. സാമ്പത്തിക നഷ്ടം തടയുന്നതിനും കടങ്ങൾ തിരിച്ചുപിടിക്കുന്നതിന്‍റെ ഭാഗമായുമാണ് പുതിയ സംവിധാനം നടപ്പിലാക്കിയത്. മന്ത്രാലയത്തിന്‍റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍…

Read More

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന

കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ മെഡിക്കൽ തസ്തികകളിൽ തൊഴിലെടുക്കുന്ന പ്രവാസി ജീവനക്കാർക്ക് ഫാമിലി വിസ അനുവദിക്കാൻ തീരുമാനിച്ചതായി സൂചന. കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവർക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ കുവൈറ്റിലേക്ക് കൊണ്ട് വരുന്നതിന് ഉപാധികളോടെ ഫാമിലി വിസകൾ അനുവദിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മറ്റു മേഖലകളിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്കും ഫാമിലി വിസ അനുവദിക്കുന്നത് ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിന് സാധ്യത തെളിയുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ നിലവിൽ…

Read More

കുവൈത്ത് കിരീടാവകാശി സന്ദർശനത്തിനായി ബ്രിട്ടനിലേക്ക് പുറപ്പെടുന്നു

കുവൈത്ത് കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ബ്രിട്ടൻ സന്ദശിക്കുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് കിരീടാവകാശിയുടെ സന്ദർശനം. ഇന്ന് ബ്രിട്ടനിലേക്ക് തിരിക്കുന്ന കിരീടാവകാശി ലണ്ടനിൽ കുവൈത്ത് ഇൻവെസ്റ്റ്‌മെന്റ് ഓഫീസ് സ്ഥാപിച്ചതിന്റെ എഴുപതാം വാർഷികത്തിൽ പങ്കെടുക്കും. കിരീടാവകാശിയുടെ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണത്തിൽ പങ്കെടുക്കാൻ കിരീടാവകാശി ബ്രിട്ടന്‍ സന്ദര്‍ശിച്ചിരുന്നു.

Read More

കുവൈത്തിൽ കുടിശ്ശിക ബാക്കിയാക്കി നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്രാനിയന്ത്രണം

കുടിശ്ശിക ബാക്കിയാക്കി കുവൈത്തിൽ നിന്നും നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്ക് യാത്ര നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വിവിധ സർക്കാർ മന്ത്രാലയങ്ങൾ. രാജ്യത്തിന് പുറത്തേക്ക് പോകുന്നതിന് മുമ്പായി പ്രവാസികളും, ഗൾഫ് പൗരന്മാരും ടെലിഫോൺ ബിൽ കുടിശ്ശിക അടച്ച് തീർക്കണമെന്ന് കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു. നേരത്തെ ആഭ്യന്തര മന്ത്രാലയവും വൈദ്യതി-ജല മന്ത്രാലയവും സമാനമായ രീതിയിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കുടിശ്ശിക ബാക്കിയുള്ള പ്രവാസികൾക്ക് അത് അടച്ചു തീർക്കാതെ രാജ്യം വിടാനാകില്ല. ഇത് സംബന്ധമായി ആഭ്യന്തര-നീതിന്യായ മന്ത്രലായങ്ങളിലെ അണ്ടർസെക്രട്ടറിയുമായി കമ്മ്യൂണിക്കേഷൻ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ….

Read More

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശനത്തിനായി കുവൈത്തിലെത്തി

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ബുധനാഴ്ച രാവിലെ കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യയ്ക്കും കുവൈത്തിനുമിടയിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർന്നുവരുന്ന ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. കുവൈത്ത് മന്ത്രിമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരൻ ചർച്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്ക് പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ…

Read More

വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ സന്ദർശനത്തിനായി കുവൈത്തിലെത്തി

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തി. കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വകയും മറ്റ് ഉദ്യോഗസ്ഥരും ചേർന്ന് ബുധനാഴ്ച രാവിലെ കുവൈറ്റ് വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. ഇന്ത്യയ്ക്കും കുവൈത്തിനുമിടയിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി തുടർന്നുവരുന്ന ഉന്നതതല സന്ദർശനങ്ങളുടെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം. കുവൈത്ത് മന്ത്രിമാരുമായും മറ്റ് വിശിഷ്ട വ്യക്തികളുമായും വി. മുരളീധരൻ ചർച്ച നടത്തും. ഇരു രാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങൾക്ക് പുറമെ പ്രാദേശികവും അന്തർദേശീയവുമായ വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയിൽ…

Read More

ട്രാഫിക് നിയമങ്ങൾ കർശനമാക്കി കുവൈത്ത്; പിഴ ഓണ്‍ലൈൻ വഴി സ്വീകരിക്കില്ല

കുവൈത്തില്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നു. അമിത വേഗതക്കും ഭിന്നശേഷിക്കാരുടെ സ്ഥലത്തെ പാർക്കിങ്ങിനുമുള്ള ഗതാഗത പിഴകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകര്‍ ട്രാഫിക് വിഭാഗത്തിന്‍റെ ബന്ധപ്പെട്ട ഓഫീസുകള്‍ സന്ദര്‍ശിച്ച് ഗതാഗത പിഴകള്‍ തീര്‍പ്പാക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. അമിതവേഗത, റെഡ് ലൈറ്റ് ക്രോസിംഗുകൾ എന്നിവയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. അതുകൊണ്ട്തന്നെ നിയമ ലംഘനങ്ങളുടെ സൂക്ഷ്മ പരിശോധനക്ക് ശേഷം മാത്രമേ ഫൈനുകള്‍ സ്വീകരിക്കുകയുള്ളൂവെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തിന് പുറത്തേക്ക് യാത്രയാകുന്ന പ്രവാസികള്‍ യാത്രക്ക് മുമ്പായി…

Read More

കുവൈത്തിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ പുരുഷ പ്രവാസികൾക്കായി അഭയകേന്ദ്രം സ്ഥാപിക്കും

കുവൈത്തിൽ തൊഴിലുടമകളുമായി നിയമപരമായ പ്രശ്നങ്ങളുള്ള പുരുഷ പ്രവാസികൾക്കായി അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ വ്യക്തമാക്കി. നിലവിൽ പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ ഷെൽട്ടറിൽ വനിത പ്രവാസികളെ പാർപ്പിക്കുന്നുണ്ട്. അതോറിറ്റിയിൽ ലഭിക്കുന്ന അഭ്യർത്ഥന പ്രകാരമാണ് സ്ത്രീകൾക്ക് താമസ സൗകര്യം ഒരുക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.ഫഹദ് അൽ മുറാദ് പറഞ്ഞു. 2014-ൽ സ്ഥാപിതമായ അഭയ കേന്ദ്രം 13,000 ത്തിലധികം സ്ത്രീ തൊഴിലാളികൾക്ക് ആതിഥ്യമരുളിയിട്ടുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ 960 സ്ത്രീ തൊഴിലാളികൾ കേന്ദ്രത്തിൽ എത്തിയതായും നിലവിൽ…

Read More

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കുവൈത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയേക്കാമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. അസ്ഥിരമായ കാലാവസഥ അടുത്ത ദിവസംകൂടി തുടരും. ശക്തമായ കാറ്റ് കാരണം ദൃശ്യപരത കുറയാനും കടൽ തിരമാലകൾ ആറടിയിലധികം ഉയരാനും സാധ്യതയുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ എമർജൻസി ഫോൺ നമ്പറിൽ 112 ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Read More

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്തിൽ നിന്ന് ഇന്ത്യയിലേക്കുള്ള ബാഗേജ് നിരക്കുകൾ കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച് സൗജന്യ ബാഗേജിന് പുറമെ കൂടുതലായി വരുന്ന അഞ്ചു കിലോക്ക് മൂന്നു ദിനാറും, പത്ത് കിലോക്ക് ആറു ദീനാറും, 15 കിലോക്ക് 12 ദീനാറുമാണ് ഈടാക്കുക. അധിക ബാഗേജ് ആവശ്യമുള്ളവർ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് നിശ്ചിത നിരക്ക് നൽകണം. സീസൺ സമയങ്ങളിൽ പത്ത് കിലോക്ക് 40 ദിനാർ വരെ നേരത്തെ…

Read More