കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കും

കുവൈത്തിൽ ശൈത്യകാലം ഒക്ടോബർ 15 ന് ആരംഭിക്കുമെന്ന് അൽ ഒജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. നാല് ഘട്ടങ്ങളായാണ് ശൈത്യകാലം ഉണ്ടാവുക. ഓരോ ഘട്ടവും 13 ദിവസം നീണ്ടുനിൽക്കും. അടുത്ത ആഴ്ചകളിൽ പകൽ സമയത്ത് താപനില കുറയുകയും മിതമായ കാലാവസ്ഥ ആരംഭിക്കുകയും ചെയ്യും. മഞ്ഞുകാലത്തിന്റെ ആദ്യ സൂചന ആയാണ് ഈ സീസണിനെ കണക്കാക്കുന്നത്. തെക്കുകിഴക്കൻ കാറ്റിനൊപ്പം ന്യൂനമർദം കുറയുന്നത് തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. നിലവിൽ പകൽ കൂടിയ ചൂട് ശരാശരി 40…

Read More

കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ

കുവൈത്തിൽ ഇലക്ട്രോണിക് സിക്ക് ലീവ് പ്രാബല്യത്തിൽ വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ‘കുവൈത്ത് ഹെൽത്ത്’ വഴിയോ ‘സഹൽ’ ആപ്പ് വഴിയോ ആണ് ലീവിനായി അപേക്ഷ സമർപ്പിക്കേണ്ടതെന്ന് അദ്ദേഹം അറിയിച്ചു. വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സിക്ക് ലീവ് ദുരുപയോഗം ചെയ്യുന്നത് തടയുന്നതിൻറെ ഭാഗമായാണ് ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് ഓരോ വർഷവും മുപ്പത് ലക്ഷത്തിലേറെ മെഡിക്കൽ ലീവ് സർട്ടിഫിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ആപ്ലിക്കേഷനിലെ ‘സേവനങ്ങൾ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്തതിന് ശേഷം ആവശ്യമായ വിവരങ്ങൾ നൽകി സിക്ക്…

Read More

കുവൈത്തില്‍ പ്രമേഹം പിടിപെടുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്നു

കുവൈത്തില്‍ കുട്ടികളില്‍ പ്രമേഹം പിടിപെടുന്നവരുടെ എണ്ണം വർധിക്കുന്നതായി പ്രമുഖ പ്രമേഹ വിദഗ്ദന്‍ ഡോ. സിദാൻ അൽ-മസീദി. ‘എസൻഷ്യൽസ് ഓഫ് എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ്’ സംഘടിപ്പിച്ച ദ്വിദിന കോൺഫറൻസില്‍ സംസാരിക്കുകയായിരുന്നു അൽ-മസീദി. കുവൈത്ത് മെഡിക്കൽ അസോസിയേഷന്‍റെയും ദസ്മാൻ ഡയബറ്റിസ് ഇൻസ്റ്റിറ്റ്യൂറ്റിന്‍റേയും സഹകരണത്തോടെ കുവൈത്ത് സൊസൈറ്റി ഫോർ എൻഡോക്രൈനോളജിയാണ് സമ്മേളനം സംഘടിപ്പിച്ചത്. കുട്ടികളുടെ ജീവിതരീതി ആരോഗ്യകരമാക്കി മാറ്റുക എന്നതാണ് ഇത്തരത്തിലുള്ള ആരോഗ്യപരമായ വെല്ലുവിളികളെ ചെറുക്കുന്നതിനുള്ള മാര്‍ഗമെന്ന് അൽ-മസീദി പറഞ്ഞു. എൻഡോക്രൈൻ രോഗങ്ങൾ പ്രാഥമികമായി ജീനുകൾ മൂലമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു….

Read More

50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാം‌‌

50 രാജ്യങ്ങളിലേക്ക് കുവൈത്ത് പൗരന്മാർക്ക് വിസയില്ലാതെ സഞ്ചരിക്കാമെന്ന് വിദേശകാര്യ മന്ത്രി ഷെയ്ഖ് സാലം അൽ സബാഹ്. കഴിഞ്ഞദിവസം ദേശീയ അസംബ്ലിയിൽ പാർലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതോടെ യുറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്കും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലേക്കും ഓസ്ട്രേലിയയിലേക്കും കുവൈത്തികൾക്ക് വിസയില്ലാതെ പ്രവേശിക്കാം. 11 രാജ്യങ്ങളിൽ ഇലക്ട്രോണിക് എൻട്രി വിസകൾ ലഭ്യമാണെന്ന് ഷെയ്ഖ് സാലം അറിയിച്ചു.

Read More

ഇന്ത്യൻ അംബാസഡർ കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സൈ്വക കുവൈത്ത് വൈദ്യുതി-ജല വകുപ്പ് മന്ത്രി ഡോ. ജാസിം മുഹമ്മദ് അബ്ദുല്ല അൽ ഒസ്താദുമായി കൂടിക്കാഴ്ച നടത്തി. പുനരുപയോഗ ഊർജം, കൃഷി എന്നീ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തിനുള്ള സാധ്യത ഇരുവരും ചർച്ച ചെയ്തു. പബ്ലിക് അതോറിറ്റി ഫോർ സ്‌പോർട്‌സ് മേധാവി യൂസഫ് അൽ ബൈദാനുമായും ഞായറാഴ്ച അംബാസഡർ കൂടിക്കാഴ്ച നടത്തി. കായികരംഗത്തെ ഉഭയകക്ഷി കൈമാറ്റത്തിന്റെ സാധ്യതകൾ ഇരുവരും പങ്കുവെച്ചു. ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ ഏറ്റവും ഉയർന്ന മെഡൽ നേട്ടത്തിന് അംബാസഡർ അദ്ദേഹത്തെ…

Read More

അഫ്ഗാനിസ്താനിലെ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം

അഫ്ഗാനിസ്താനിൽ നിരവധി പേരുടെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയ ഭൂകമ്പത്തിൽ അനുശോചനം അറിയിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം. മരണപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരുക്കറ്റവർക്ക് എളുപ്പത്തിൽ ഭേദമാകട്ടെയെന്നും മന്ത്രാലയം പറഞ്ഞു. ശനിയാഴ്ച പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 2,000ത്തിലധികം പേർ മരിക്കുകയും 9,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തന്നാണ് റിപ്പോർട്ട്. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.

Read More

മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തി കുവൈത്ത്

കുവൈത്തിൽ മഴക്കാലത്തെ നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി സിവിൽ ഡിഫൻസ് കമ്മിറ്റി യോഗം ചേർന്നു. മഴക്കാലത്തെ നേരിടാൻ ആവശ്യമായ പ്രവർത്തനങ്ങളും പദ്ധതികളുടെ അവലോകനവും യോഗം ചർച്ച ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ മാധ്യമ വിഭാഗം വാർത്താക്കുറിപ്പിൽ അറിയിച്ചു. മഴക്കാലം മുന്നിൽ കണ്ടു രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹൈവേകളിലെ മാൻഹോൾ കവറുകൾ മാറ്റുവാനുള്ള പ്രവര്‍ത്തനങ്ങള്‍ റോഡ്‌സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ട് പബ്ലിക് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന് വരികയാണ്. മഴക്കാലത്ത് രക്ഷാപ്രവർത്തനങ്ങള്‍ നല്‍കുന്നതിനും അടിയന്തിര സഹായങ്ങള്‍ എത്തിക്കുന്നതിനുമായി ഓപ്പറേഷന്‍…

Read More

കുവൈത്തിൽ അർബുദ ബാധിതർ വർദ്ധിക്കുന്നു: ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു

കുവൈത്തിൽ അർബുദ ബാധിതർ വർദ്ധിക്കുന്നതായി ദേശീയ കാൻസർ ബോധവൽക്കരണ കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അൽ-സലാഹ്. നേരത്തെയുള്ള പരിശോധനകൾ വഴി സ്തനാർബുദം ഒരു പരിധിവരെ പ്രതിരോധിക്കുവാൻ കഴിയുമെന്ന് അൽ-സലാഹ് പറഞ്ഞു. രാജ്യത്ത് സ്തനാർബുദ ബോധവൽക്കരണ കാമ്പയിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ശതമാനം മുതൽ അഞ്ച് ശതമാനം വരെയാണ് കുവൈത്തിൽ കാൻസർ രോഗബാധിതരുടെ വർദ്ധനവ്. അർബുദ ബാധിതരിൽ പകുതിയും പ്രവാസികളാണ്. വൻകുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നത്. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന…

Read More

കുവൈത്തിൽ ലുലുവിന്റെ 15ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ തുറന്നു

കുവൈത്തിൽ ലുലുവിന്റെ 15ാമത് ഹൈപ്പർമാർക്കറ്റ് ഹവല്ലിയിൽ തുറന്നു. ഡോ. അലി മെർദി അയ്യാശ് അലനസി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ് ചെയർമാൻ ഡോ. എം.എ. യൂസുഫലി, മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി,ലുലു ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു. യു.എ.ഇ, മ്യാന്മർ, ബംഗ്ലാദേശ്, യമൻ, ഇന്ത്യ, താൻസനിയ, സ്പെയിൻ, മലാവി, ദക്ഷിണാഫ്രിക്ക, വിയറ്റ്നാം, കെനിയ എന്നിവിടങ്ങളിലെ അംബാസഡർമാർ, നയതന്ത്രജ്ഞർ, സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സംബന്ധിച്ചു. 83,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാണ് ഹവല്ലിയിലെ ഹൈപ്പർമാർക്കറ്റ്. പലചരക്ക്, നോൺ-ഫുഡ്,ഫ്രഷ്…

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ 15 ശതമാനം വർധന

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ 43.65 ലക്ഷം യാത്രക്കാർ കുവൈത്ത് വഴി യാത്ര ചെയ്തതായി ഡയറക്ടറേറ്റ് ജനറൽ ഫോർ സിവിൽ ഏവിയേഷൻ അറിയിച്ചു. വേനൽക്കാലത്താണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയത്. ഈ സീസണിൽ 43.65 ലക്ഷം യാത്രക്കാരാണ് കുവൈത്ത് വഴി യാത്രയായതെന്ന് ഡിജിസിഎ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. നേരത്തെ വിമാനങ്ങളുടെ കാലതാമസവും ലോജിസ്റ്റിക് ജോലികൾ നടപ്പിലാക്കുന്ന കമ്പനികളുമായുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും…

Read More