കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കർശന നടപടി

കുവൈത്തില്‍ ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റം തടയാൻ കർശന നടപടികളുമായി വാണിജ്യ മന്ത്രാലയം. അന്യായമായ വിലക്കയറ്റത്തിനുള്ള പിഴ തുകകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് വാണിജ്യ മന്ത്രി മുഹമ്മദ് അൽ ഐബാൻ പറഞ്ഞു. വിലക്കയറ്റം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അവശ്യസാധനങ്ങളുടെ വില വർധന നേരിടുന്നതിനാവശ്യമായ നടപടികൾക്ക് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഐബാൻ വ്യക്തമാക്കി. കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ നീരീക്ഷണം ശക്തമാക്കും. അമിതവില ഈടാക്കുന്നത് തടയാൻ പൊതുവിപണിയിൽ പരിശോധന ശക്തമാക്കും.കേടായ സാധനങ്ങൾ വിൽക്കുന്നതും അമിത വില ഇടാക്കുന്നതും പിടിക്കപ്പെട്ടാൽ…

Read More

അനാശാസ്യ പ്രവർത്തനം; കുവൈറ്റിന്റെ വിവിധ ഇടങ്ങിളിൽ പിടിയിലായത് 43 പേർ

കു​വൈ​റ്റിൽ അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 43 പേ​രെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി. മ​ഹ്ബൂ​ല, ഹ​വ​ല്ലി, സാ​ൽ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ത്തി​യ                                 പ​രി​ശോ​ധ​ന​ക​ളി​ൽ 15 കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ പ​ണം വാ​ങ്ങി അ​നാ​ശാ​സ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടു​വ​രു​ക​യാ​യി​രു​ന്നു. പൊ​തു ധാ​ർ​മി​ക സം​ര​ക്ഷ​ണ വ​കു​പ്പ് പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ           …

Read More

മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരും

ആരോഗ്യത്തിന് ഹാനികരമായതും മായം കലര്‍ന്നതുമായ ഭക്ഷ്യവസ്തുക്കള്‍ നല്‍കിയാല്‍ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം. കാലഹരണപ്പെട്ട മാംസം, മത്സ്യം, ചീസ് എന്നിവ കൂടിയ അളവിൽ കൈവശം വച്ചതായി കണ്ടെത്തിയ മൂന്ന് കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ ഓഫ് അസോസിയേഷനോട് ആവശ്യപ്പെട്ടു. കമ്പനികൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം യൂണിയൻ ഓഫ് കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഔദ്യോഗിക കത്ത് അയച്ചു. നിയമലംഘനം നടത്തുന്ന കമ്പനികളിൽ നിന്നുള്ള ഒരു ഉൽപ്പന്നവും വിൽക്കരുതെന്ന് സഹകരണ സംഘങ്ങൾക്ക് നിർദ്ദേശം നൽകി….

Read More

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള സൈബർ സുരക്ഷാ സഹകരണം വർധിപ്പിക്കണം; കുവൈറ്റ് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി

ജിസിസി രാജ്യങ്ങള്‍ തമ്മില്‍ സൈബർ സുരക്ഷാ സഹകരണം വര്‍ദ്ധിപ്പിക്കണമെന്ന് കുവൈത്ത് നാഷണൽ സെന്റർ ഫോർ സൈബർ സെക്യൂരിറ്റി മേധാവി മേജർ ജനറൽ റിട്ട മുഹമ്മദ് ബൗർക്കി . സൈബർ സുരക്ഷാ വെല്ലുവിളികളെക്കുറിച്ചുള്ള നാലാമത് ഗൾഫ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലയുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണെന്ന് മുഹമ്മദ് ബൗർക്കി പറഞ്ഞു. സൈബർ ആക്രമണങ്ങൾ പലപ്പോഴും പല രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നതിനാൽ ഒരു രാജ്യത്തിന് മാത്രമായി അത് തടയാനാനാവില്ല. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര സഹകരണം…

Read More

ജിസിസി റെയിൽ വേ പദ്ധതി; ഒന്നാം ഘട്ട നടപടികൾ ആരംഭിച്ചു

കുവൈറ്റില്‍ ജിസിസി റെയിൽവേ പദ്ധതിയുടെ ഒന്നാം ഘട്ടം തയ്യാറാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ഘട്ടമായി ടെൻഡർ ഉറപ്പിക്കുന്ന പദ്ധതിയുടെ ടെക്നിക്കൽ ബിഡ് തുറന്നു പരിശോധന പൂർത്തിയായപ്പോഴാണ് ഒമ്പത് കമ്പനികള്‍ അവശേഷിക്കുന്നത്.കമ്പനികൾ സമർപ്പിച്ച രേഖകൾ പരിശോധിക്കുവാന്‍ പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷന് അതോറിറ്റി അനുമതി നൽകി. ബിഡ് പരിശോധന പൂര്‍ത്തിയാക്കി കരാര്‍ ഉടന്‍ ഉറപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യഘട്ടത്തിൽ സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിന്ന് കുവൈറ്റ് സിറ്റി വരെയാണ് റെയില്‍ പാത നിര്‍മ്മിക്കുക. യാത്രയും…

Read More

കുവൈറ്റിൽ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുടെ കരാർ നീട്ടി നൽകില്ല; നിർദേശം നൽകി പബ്ലിക് സാനിറ്ററി കമ്മിറ്റി

കുവൈറ്റിൽ കരാര്‍ കാലാവധി കഴിഞ്ഞ ശുചീകരണ കമ്പനികളുമായി കരാർ നീട്ടാൻ പാടില്ലെന്ന നിർദേശം നല്‍കി പബ്ലിക് സാനിറ്റേഷൻ കമ്മിറ്റി. ഇത് സംബന്ധിച്ച് ഗവർണറേറ്റുകളിലെ മുനിസിപ്പൽ ഡയറക്ടർമാരുമായും സൂപ്പർവൈസർമാരുമായും ക്ലീനിങ് വിഭാഗം മേധാവികളുമായും കൂടിക്കാഴ്ച നടത്തിയതായി കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എംഗ് സൗദ് അൽ ദബ്ബൂസ് അറിയിച്ചു. നിലവിലെ ക്ലീനിങ് കമ്പനികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ സമർപ്പിക്കുവാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. സാനിറ്റേഷൻ ഇൻസ്‌പെക്ടർമാരോ ജീവനക്കാരോ തങ്ങളുടെ ചുമതലുകള്‍ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടാൽ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ്…

Read More

ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്

ഗാസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് കുവൈത്ത്. യുഎൻ ജനറൽ അസംബ്ലിയുടെ അടിയന്തര സമ്മേളനത്തിന് മുന്നോടിയായി നടന്ന യോഗത്തിലാണ് കുവൈത്ത് യു.എന്‍ സ്ഥിരം പ്രതിനിധി താരീഖ് അൽ-ബന്നായ് ഇക്കാര്യം വ്യക്തമാക്കിയത്. ഗാസയിലേക്ക് സഹായങ്ങളും ദുരിതാശ്വാസ സേവനങ്ങളും എത്തിക്കുന്നതിന് അടിയന്തര ഇടപെടല്‍ ആവശ്യമാണ്‌. യുദ്ധ മേഖലയിലെ സാധാരണക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്ന ജനീവ കണ്‍വെന്‍ഷന്‍ വ്യവസ്ഥകള്‍ പാലിക്കണം. നിരപരാധികളായ കുട്ടികൾക്ക് നേരെയുള്ള ബോംബാക്രമണമണം ഗുരുതരമായ കുറ്റകൃത്യമാണ്. സിവിലിയൻമാരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട സെക്യൂരിറ്റി കൗൺസിലിന്റെ പ്രമേയങ്ങൾ അടിയന്തരമായി നടപ്പാക്കണമെന്ന് ബന്നായി ആവശ്യപ്പെട്ടു.

Read More

കുവൈത്തില്‍ കോളർ ഐഡൻ്റിഫിക്കേഷൻ പദ്ധതി നടപ്പിലാക്കുന്നു

കുവൈത്തില്‍ ഫോണ്‍ വരുമ്പോൾ മൊബൈല്‍ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി. ഇത് സംബന്ധമായ കരട് രേഖ, സിട്രയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കരട് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബർ 29 വരെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ആളുകൾ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതോടെ സ്പാം കോളുകള്‍ ഉപഭോക്താക്കള്‍ക്ക്…

Read More

കുവൈത്തിന് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തി 25 രാജ്യങ്ങൾ

25 രാജ്യങ്ങൾ കുവൈത്തിന് വായ്പ തിരിച്ചടക്കുന്നതില്‍ വീഴ്ച വരുത്തിയതായി വിദേശകാര്യ മന്ത്രി സാലം അൽ ജാബർ. കഴിഞ്ഞ ദിവസം പാര്‍ലിമെന്റ് അംഗം മുഹൽഹൽ അൽ മുദഫിന്‍റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഏകദേശം 119 ദശലക്ഷം ദിനാറാണ് ഈ രാജ്യങ്ങളില്‍ നിന്നും ലഭിക്കുവാനുള്ളത്. ഇതില്‍ 90 ശതമാനം ലോണ്‍ കുടിശ്ശികയും സിറിയ, സുഡാൻ, യെമൻ, ക്യൂബ, ഉത്തര കൊറിയ രാജ്യങ്ങളിൽ നിന്നുള്ളതാണെന്ന് സാലം അൽ ജാബർ പറഞ്ഞു. കുവൈത്ത് ഫണ്ട് ഫോർ അറബ് ഇക്കണോമിക് ഡെവലപ്‌മെന്റ് തുടങ്ങിയ…

Read More

കോളർ ഐഡന്റിഫിക്കേഷൻ പദ്ധതിയുമായി കുവൈത്ത്

കുവൈത്തില്‍ ഫോണ്‍ വരുമ്പോൾ മൊബൈല്‍ സ്‌ക്രീനിൽ വിളിക്കുന്നയാളുടെ പേര് കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള നടപടികളുമായി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി.ഇത് സംബന്ധമായ കരട് രേഖ, സിട്രയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി അധികൃതര്‍ അറിയിച്ചു. കരട് നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബർ 29 വരെ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം. ആളുകൾ സിം കാര്‍ഡ് എടുക്കാന്‍ ഉപയോഗിക്കുന്ന തിരിച്ചറിയല്‍ രേഖയിലെ പേര് ഉപയോഗിക്കുന്ന മാർഗമാണ് അധികൃതര്‍ ആലോചിക്കുന്നത്. ഇതോടെ സ്പാം കോളുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമ്പോള്‍…

Read More