
ഹൈസ്കൂൾ പരീക്ഷാ ക്രമക്കേട് ; കുവൈത്തിൽ 6 പേർക്ക് 10 വർഷം തടവ് ശിക്ഷ
2024ലെ ഹൈസ്കൂൾ പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആറുപേർക്ക് കുവൈത്ത് ക്രിമിനൽ കോടതി 10 വർഷം വീതം തടവുശിക്ഷ വിധിച്ചു. മൂന്ന് ബിദൂനി സഹോദരങ്ങൾ, കുവൈത്തി യുവാവ്, കുവൈത്തി വനിത, ഈജിപ്ത് പൗരൻ എന്നിവർക്കാണ് കഠിന തടവും 42000 ദീനാർ പിഴയും വിധിച്ചത്. കേസിൽ ഒരു അധ്യാപകന് ഒരു വർഷം തടവും വിധിച്ചിട്ടുണ്ട്. ശരിയായ ഉത്തരങ്ങൾ പരീക്ഷക്ക് മുമ്പ് നൽകാൻ ഒരു വിദ്യാർഥിയിൽനിന്ന് 50 ദീനാർ വീതം ഈടാക്കി 42000 ദീനാർ ഇവർ സമ്പാദിച്ചതായാണ് പ്രോസിക്യൂഷൻ പറയുന്നത്….