പലസ്തീനിലേക്കുള്ള സഹായം തുടർന്ന് കുവൈത്ത്

പലസ്തീനിലേക്കുള്ള സഹായം തുടർന്ന് കുവൈത്ത്. ആംബുലൻസുകളും ഭക്ഷണസാധനങ്ങളും പുതപ്പുകളും ഉൾപ്പെടെ 40 ടൺ വിവിധ സാമഗ്രികളുമായി 39 ാമത് വിമാനം ഈജിപ്തിലെ അൽ അരിഷിലെത്തി. ഗാസ്സയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പിന്തുണ തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡയറക്ടർ ഖാലിദ് അൽ സെയ്ദ് പറഞ്ഞു. പലസ്തീൻ ജനതയെ സഹായിക്കാൻ സൊസൈറ്റിയുടെ വെബ്സൈറ്റ് വഴി സംഭാവന നൽകാൻ അൽ സെയ്ദ് ജനങ്ങളോട് അഭ്യർഥിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണത്തോടെയാണ് ദുരിതാശ്വാസ സഹായങ്ങൾ ഗസയിൽ എത്തിക്കുന്നത്.

Read More

കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ ഡിജിറ്റിലായി

കുവൈത്തിൽ പ്രവാസികൾക്കുള്ള ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ പൂർണമായും ഡിജിറ്റലാക്കി. ലൈസൻസ് എടുക്കുന്നതിനും പുതുക്കുന്നതിനും ഓൺലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. മൈ ഐഡന്റിറ്റി ആപ് വഴിയായിരിക്കും ഇവ ലഭിക്കുക. ലൈസൻസ് കാലാവധി ഒരു വർഷമാക്കി പരിമിതപ്പെടുത്തുകയും ചെയ്തു. ജിസിസി രാജ്യങ്ങളിൽ പകർപ്പിന്റെ പ്രിന്റ് കരുതണണം.

Read More

കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി

കുവൈത്തില്‍ ഹജ്ജ് രജിസ്ട്രേഷന്‍ അവസാനിക്കുവാന്‍ രണ്ട് ദിവസം ബാക്കിയിരിക്കെ 39,000-ത്തിലധികം പേർ രജിസ്റ്റര്‍ ചെയ്തതായി ഹജ്ജ് കാമ്പയിൻസ് യൂനിയൻ മേധാവി അഹമ്മദ് അൽ ദുവൈഹി അറിയിച്ചു. ഔഖാഫ് മന്ത്രാലയത്തിന്‍റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ബുധനാഴ്ചയാണ് അവസാന ദിവസം. മുമ്പ് ഹജ്ജ് നിര്‍വഹിക്കാത്ത പൗരന്മാരായ അപേക്ഷകര്‍ക്ക് ആയിരിക്കും മുന്‍ഗണന നല്‍കുക. കഴിഞ്ഞ ഒക്ടോബറിലാണ് കുവൈത്തില്‍ ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. അതിനിടെ അഞ്ചാമത് ഹജ്ജ് എക്‌സിബിഷൻ ഡിസംബർ 14 മുതൽ 20 വരെ ഔഖാഫ് മന്ത്രി അബ്ദുൾ റഹ്മാൻ അൽ-മുതൈരിയുടെ…

Read More

കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത സ്‌കൂൾ കഫറ്റീരിയകൾ കണ്ടെത്തി

കുവൈത്തിൽ ഗുണനിലവാരമില്ലാത്ത ഭക്ഷണങ്ങൾ വിതരണം ചെയ്ത 15 ഓളം സ്‌കൂൾ കഫറ്റീരിയകൾ കണ്ടെത്തിയതായി ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ അറിയിച്ചു. കുട്ടികളുടെ ആരോഗ്യത്തിന് അപകടമുണ്ടാക്കും വിധത്തിലുള്ള പ്രവർത്തനങ്ങളാണ് കഫറ്റീരിയിലേതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറിക്ക് സമർപ്പിച്ച റിപ്പോട്ടിൽ ചൂണ്ടിക്കാട്ടി. പല സ്‌കൂളുകളിലും അനുമതിയില്ലാത്ത ഭക്ഷ്യവസ്തുക്കളും ,വൃത്തിയില്ലാത്ത പാചക ഉപകരണങ്ങളുമാണ് ഉപയോഗിക്കുന്നത്. ഇത് വിദ്യാർത്ഥികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണിയാണ്. നിയമലംഘനം നടത്തുന്ന സ്‌കൂളുകൾക്കെതിരെ നടപടി സ്വീകരിക്കണം. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി അടിയന്തിരമായി ഇടപെടണമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തോട്…

Read More

കുവൈത്തിൽ മൂടല്‍ മഞ്ഞിന് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

കുവൈത്തിൽ മൂടല്‍ മഞ്ഞിനു സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. അടുത്ത ദിവസങ്ങളില്‍ രാത്രിയിലും അതിരാവിലെയും മൂടല്‍ മഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കുമെന്നും എന്നാല്‍ ദൃശ്യപരത കുയാൻ സാധ്യതയുള്ളതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Read More

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണം

വ്യാജ ദിനാർ നൽകി ടാക്സി ഡ്രൈവറെ കബളിപ്പിച്ച പ്രവാസിക്കെതിരെ അന്വേഷണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ ദിവസം ഖൈത്താനിലാണ് സംഭവം. ഓട്ടം പൂര്‍ത്തിയായ ശേഷം 20 ദിനാര്‍ കൈമാറിയ പ്രവാസിക്ക് ബാക്കി തുക തിരികെ നല്‍കി. എന്നാല്‍ സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധയില്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായ ടാക്സി ഡ്രൈവര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കറന്‍സിയാണ് കുവൈത്ത് ദിനാര്‍.വ്യാജ കറന്‍സികള്‍ വ്യാപകമാകുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 20 ദിനാറിന്‍റെ വ്യാജ നോട്ടുകളാണ്…

Read More

കുവൈത്തില്‍ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കും

കുവൈത്തില്‍ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ-മൻസൂരി. പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും.രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇൻകമിംഗ് കോൾ ലഭിക്കുന്നയാളുടെ കോൺടാക്റ്റിൽ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്‌ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്. ഇതോടെ സ്പാം കോളുകൾ, ഫ്രോഡ് കോളുകൾ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കെ.വൈ.സി പ്രകാരമുള്ള കോളർ ഐഡി ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും കോളർ ഐഡന്റിഫിക്കേഷൻ പ്രവര്‍ത്തിക്കുകയെന്നാണ് സൂചനകള്‍. നേരത്തെ പാര്‍ലിമെന്റ് അംഗങ്ങള്‍ അടക്കമുള്ളവര്‍…

Read More

കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നു; ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം

കുവൈത്തിൽ ഫോൺ തട്ടിപ്പ് വ്യാപകമാകുന്നതിൽ ജാഗ്രത നിർദേശവുമായി ആഭ്യന്തര മന്ത്രാലയം രംഗത്ത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ വേഷത്തിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പുകാർ പ്രത്യക്ഷപ്പെടുന്നത്. രാജ്യത്തിന് പുറത്തുനിന്നാണ് തട്ടിപ്പുകാർ ഫോണ്‍ കോളുകള്‍ ചെയ്യുന്നത്. സംശയാസ്പദമായ രീതിയിലുള്ള ഫോൺ കോളുകളോ സന്ദേശങ്ങളോ ലഭിക്കുന്നവർ പൊലീസിന് വിവരം കൈമാറണമെന്നും അധികൃതർ അറിയിച്ചു. ഡിജിറ്റൽ സാങ്കേതിക വിദ്യകളെക്കുറിച്ച് വേണ്ടത്ര ധാരണയില്ലാത്തവരാണ് തട്ടിപ്പുകളിൽ അധികവും ഇരകളാകുന്നത്. വ്യക്തിഗത വിവരങ്ങൾ, ബാങ്ക് വിശദാംശങ്ങൾ, ഒ.ടി.പി, സി.വി.വി കോഡുകൾ, കാർഡുകളുടെ എക്സപയറി തീയതികൾ എന്നിവ വെളിപ്പെടുത്തുന്നത് വലിയ അപകടങ്ങൾ…

Read More

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ ഫീസ് വർധനയുണ്ടാവില്ല

കുവൈത്തിലെ സ്വകാര്യ സ്‌കൂളുകളിൽ നിലവിലെ ഫീസ് തുടരുമെന്നും ഫീസ് വർധനയുണ്ടാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി അദേൽ അൽ മാനേ പ്രസ്താവിച്ചു. സ്വകാര്യ സ്‌കൂളുകളിലെ ട്യൂഷൻ ഫീസ് സംബന്ധിച്ച് മന്ത്രിതല തീരുമാനങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇതോടെ ഇന്ത്യൻ സ്‌കൂൾ അടക്കം രാജ്യത്തെ വിദേശ സ്വകാര്യ വിദ്യാലയങ്ങളില്‍ നടപ്പ് വർഷത്തെ സ്കൂള്‍ ഫീസ് അതേപടി തുടരും. തീരുമാനം ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.

Read More

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസമായി കുവൈത്തിൻ്റെ സഹായങ്ങൾ തുടരുന്നു

ഗാസയിലെ ജനങ്ങൾക്ക് ആശ്വാസവുമായി കുവൈത്ത്. മെഡിക്കല്‍ ഉപകരണങ്ങളും, വിവിധ സാമഗ്രികളുമായി 35 ാമത് വിമാനം ബുധനാഴ്ച അൽ അരിഷ് വിമാനത്താവളത്തിലെത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ചാരിറ്റി സംഘടനകളാണ് ദുരിതാശ്വാസത്തിന് നേതൃത്വം നല്‍കുന്നത്. ഗാസയിലെ ജനങ്ങളെ സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്നത് തുടരുമെന്ന് ചാരിറ്റബിൾ ഓർഗനൈസേഷന്‍ ഡെപ്യൂട്ടി ജനറൽ മാനേജർ ഇബ്രാഹിം അൽ ബാദർ അറിയിച്ചു. ഫലസ്തീൻ-ഈജിപ്ത് റെഡ് ക്രസന്റുകളുമായി സഹകരിച്ചാണ് സഹായങ്ങള്‍ വിതരണം ചെയ്യുന്നതെന്ന് അൽ ബാദർ പറഞ്ഞു.

Read More