പ്രവാസി തൊഴിലാളികളുടെ വൈദ്യപരിശോധന ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു

പ്രവാസി തൊഴിലാളികളുടെ മെഡിക്കൽ ടെസ്റ്റുകൾ കുവൈത്ത് ആരോഗ്യ മന്ത്രാലയം പുനഃക്രമീകരിച്ചു. കുവൈത്ത് അമീറിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച പൊതു അവധി കാരണം റദ്ദാക്കിയ മെഡിക്കൽ ടെസ്റ്റുകളാണ് ഡിസംബർ 20, 21, 24 തീയതികളിലേക്ക് മാറ്റിയത്. ഇതോടെ ഡിസംബർ 17, 18, 19 തീയതികളിൽ അപ്പോയിന്റ്മെന്റ് ലഭിച്ചവര്‍ 20, 21, 24 തീയതികളിൽ കേന്ദ്രം സന്ദർശിക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

കുവൈത്തിൻറെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു

കുവൈത്തിൻറെ പതിനേഴാമത് അമീറായി ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് രാവിലെ പാർലിമെന്റ് പ്രത്യേക സമ്മേളനത്തിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത്. കഴിഞ്ഞ മൂന്നു വർഷമായി കിരീടാവകാശി എന്ന നിലയിൽ ചുമതലകൾ വഹിച്ചുവരികയായിരുന്നു അദ്ദേഹം. നേരത്തേ ഭരണ നേതൃത്വത്തിൽ വിവിധ പദവികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ ശൈഖ് അഹമ്മദ് ജാബർ മുബാറക് അസ്സബാഹിൻറെ ഏഴാമത്തെ മകനാണ് ശൈഖ് മിശ്അൽ.

Read More

കുവൈത്തില്‍ പകല്‍ ഇളം ചൂടും രാത്രിയില്‍ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം

കുവൈത്തില്‍ പകല്‍ ഇളം ചൂടും രാത്രിയില്‍ തണുപ്പും തുടരുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടെ കുറഞ്ഞ താപനില 12 ഡിഗ്രിയും ഉച്ചസമയങ്ങളില്‍ 30 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ പരമാവധി താപനില 24 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 11 ഡിഗ്രി സെൽഷ്യസുമായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. മണിക്കൂറില്‍ 28 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയില്‍ തെക്കുകിഴക്കൻ കാറ്റ് വീശും. വരും ദിവസങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്നും രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ മൂടൽമഞ്ഞ് രൂപപ്പെടാമെന്നും കാലാവസ്ഥാ…

Read More

കുവൈറ്റ് അമീർ ഷെയ്ഖ് മിഷാൽ ഡിസംബർ 20-ന് സത്യപ്രതിജ്ഞ ചെയ്യും

കുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ്‌ അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേരുന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്യും.ബുധനാഴ്ച്ച രാവിലെ 10 മണിയ്ക്കാണ് കുവൈറ്റ് നാഷണൽ അസംബ്ലി പ്രത്യേക യോഗം ചേരുന്നത്. കുവൈറ്റിലെ പുതിയ അമീറായി ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് മുൻപായി നിയുക്ത അമീർ ദേശീയ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്യേണ്ടതുണ്ട്. Speaker Al-Sadoun calls for Amir swear-in session Wed. https://t.co/mGo6rpC23E#KUNA #KUWAIT pic.twitter.com/jKklH4Hjmp…

Read More

ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് കുവൈത്തിന്റെ പുതിയ അമീറായി ചുമതലയേറ്റു

കുവൈത്തിന്റെ പുതിയ അമീറായി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റു. ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ച സാഹചര്യത്തിലാണ് പുതിയ സ്ഥാനാരോഹണം. ഒരു മാസമായി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ജാബിർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം അന്തരിച്ചത്. 86 വയസ്സായിരുന്നു. കുവൈത്തിൻറെ പതിനാറാം അമീറായിരുന്നു ശൈഖ് നവാഫ് അഹ്മദ് അൽ ജാബിർ അൽ സബാ. കുവൈത്ത് രാജകുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് ഷെയ്ഖ് നവാഫ്.1937 ജൂൺ 25 ന് കുവൈത്തിലെ പത്താമത്തെ ഭരണാധികാരിയായ…

Read More

കുവൈത്ത് അമീർ ഇനി ഓർമ; മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി

കുവൈത്ത് മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി ഓർമ. ശനിയാഴ്ച അന്തരിച്ച മുൻ അമീറിന്റെ മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ഖബറടക്കി. 10മണിയോടെ സുലൈബിക്കാത്ത് ഖബറിസ്ഥാനിലായിരുന്നു ഖബറടക്കം. അസ്സബാഹ് രാജകുടുംബവും കുവൈത്ത് ഭരണനേതൃത്വവും, ഉന്നത ഉദ്യോഗസഥരും മാത്രമാണ് ഖബറടക്ക ചടങ്ങുകളില്‍ പങ്കെടുത്തത്. കുവൈത്തിന്റെ പ്രിയപ്പെട്ട അമീറിന് ഏറെ വൈകാരികമായ യാത്രയയപ്പാണ് രാജ്യം നൽകിയത്. ഞായറാഴ്ച രാവിലെ ഒമ്പതോടെ ബിലാൽ ബിൻ റബാഹ് മസ്ജിദിൽ മൃതദേഹം എത്തിച്ചു. മയ്യിത്ത് നമസ്കാരത്തില്‍ സ്വദേശികളും…

Read More

കുവൈത്തില്‍ നിയമലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതുലേലം തിങ്കളാഴ്ച

കുവൈത്തില്‍ നിയമ ലംഘനങ്ങളെ തുടർന്ന് പിടിച്ചെടുത്ത വാഹനങ്ങളുടെ പൊതു ലേലം തിങ്കളാഴ്ച നടക്കും. ജലീബിലെ വെഹിക്കിൾ ഇമ്പൗണ്ട്‌മെന്റ് ഡിപ്പാർട്ട്‌മെന്റിലാണ് ലേല നടപടികള്‍ സ്വീകരിക്കുക. പൊലീസ് പിടിച്ചെടുത്ത നൂറോളം വാഹനങ്ങളാണ് ലേലം ചെയ്യുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ ഉടമകൾ തിരിച്ചെടുക്കാത്ത വാഹനങ്ങളാണ് ലേലത്തിൽ വയ്ക്കുന്നത്. ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ഞായറാഴ്ച ജലീബിലെ ഓഫീസില്‍ സന്ദര്‍ശിച്ച് വാഹനം പരിശോധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. വാഹന പരിശോധനക്കായി 10 ദിനാർ ഫീസ് ഈടാക്കും.ഡെപ്പോസിറ്റ് തുക കെനെറ്റ് വഴിയും പണമായും നല്‍കാമെന്ന്‌ അധികൃതര്‍ പറഞ്ഞു.

Read More

കുവൈത്തില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിരക്ക് പ്രഖ്യാപിച്ചു

കുവൈത്തില്‍ നിന്നും ഹജ്ജ് തിര്‍ത്ഥാടകര്‍ക്കുള്ള നിരക്ക് പ്രഖ്യാപിച്ചു. ഔഖാഫ് മന്ത്രാലയമാണ് നിരക്ക് പ്രസിദ്ധീകരിച്ചത്. മൂന്ന് വ്യത്യസ്തമായ സേവന പാക്കേജുകള്‍ക്കാണ് ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകാരം നല്‍കിയിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമമായ അൽ-അൻബ റിപ്പോര്‍ട്ട് ചെയ്തു . 1,590 മുതൽ 3,950 ദിനാര്‍ വരെയാണ് പാക്കേജുകളുടെ സര്‍വീസ് ഫീസായി നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഹജ്ജ് ചെയ്യാത്തവർക്കാണ് ഇത്തവണ ഹജ്ജിന് മുഗണന.തെരഞ്ഞെടുത്ത പാക്കേജിൽ പിന്നീട് മാറ്റം അനുവദക്കില്ലെന്നാണ് സൂചന. ഹജ്ജ്, ഉംറ, ആരോഗ്യ മന്ത്രാലയങ്ങളും മറ്റ് സർക്കാർ ഏജൻസികളും നൽകുന്ന നിർദേശങ്ങളും നടപടിക്രമങ്ങളും…

Read More

കുവൈത്തില്‍ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു

കുവൈത്തില്‍ അവയവങ്ങൾ ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ 24 വർഷത്തിനിടെ 407 മസ്തിഷ്ക മരണം സംഭവിച്ചരില്‍ നിന്നും 1,338 പേര്‍ക്ക് അവയവങ്ങൾ ദാനം ചെയ്തതായി അധികൃതര്‍ പറഞ്ഞു. മസ്തിഷ്ക മരണം സംഭവിച്ചവരൂടെ അവയവങ്ങൾ ബന്ധുക്കളുടെ സമ്മത പ്രകാരമാണ് ദാനം ചെയ്യുന്നത്. 1996 ലാണു രാജ്യത്ത്‌ അവയവ ദാനം ആദ്യമായി ആരംഭിച്ചത്‌. നേരത്തെ മറ്റ് രാജ്യങ്ങളില്‍ നിന്നാണ് കുവൈത്ത് അവയവങ്ങൾ ഇറക്കുമതി ചെയ്തിരുന്നത്‌. രാജ്യത്ത് പ്രതിവർഷം ഏകദേശം 100 വൃക്ക മാറ്റിവയ്ക്കൽ നടത്തപ്പെടുന്നുണ്ട്. ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ സൊസൈറ്റിയുടെ…

Read More

ആകാശ എയർ ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു

ഇന്ത്യയിലെ പുതിയ ബജറ്റ് വിമാന കമ്പനിയായ ആകാശ എയർ കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുന്നു. 2024 മാർച്ച് അവസാനത്തോടെയായിരിക്കും അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുകയെന്ന് CNBC TV18 റിപ്പോർട്ട് ചെയ്തു. കുവൈത്ത്‌ സിറ്റി , ദോഹ, ജിദ്ദ, റിയാദ് എന്നീ നഗരങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ സർവീസ് നടത്തുക. ഈ രാജ്യങ്ങളിലെ സർക്കാരുകളുടെ അംഗീകാരത്തിനായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്ന് ആകാശ എയർ സിഇഒ വിനയ് ദുബെ പറഞ്ഞു.

Read More