വെളളിയാഴ്ച മുതൽ കുവൈത്ത് പുതുവർഷ അവധിയിലേക്ക്

വെള്ളിയാഴ്ച മുതൽ രാജ്യം പുതുവർഷ അവധിയിലേക്ക്. പുതുവർഷത്തോടനുബന്ധിച്ച് ഡിസംബർ 31 ഞായറാഴ്ച വിശ്രമ ദിനമായും 2024 ജനുവരി ഒന്ന് തിങ്കളാഴ്ച ഔദ്യോഗിക അവധിയായും സിവിൽ സർവീസ് കമീഷൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടു മുമ്പിലുളള ദിവസങ്ങൾ വെള്ളി, ശനി എന്നിവ ആണെന്നതിനാൽ തുടർച്ചയായ നാലു ദിവസം അവധി ലഭിക്കും. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും അവധിയായിരിക്കും. ജനുവരി രണ്ടിന് ചൊവ്വാഴ്ചയാകും സേവനങ്ങൾ പുനരാരംഭിക്കുക. എന്നാൽ, അടിയന്തര സ്വഭാവമുള്ളതും പ്രത്യേക സ്വഭാവമുള്ള സ്ഥാപനങ്ങൾ ഈ…

Read More

കുവൈത്തില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോളിന് വില കുറച്ചു

കുവൈത്തില്‍ സൂപ്പര്‍ ഗ്രേഡിലുള്ള പെട്രോളിന് വില കുറച്ചു. അൾട്രാ ഗ്യാസോലിന്‍റെ വിലയാണ് ജനുവരി മുതൽ മൂന്ന് മാസത്തേക്ക് 14 ശതമാനം കുറച്ചത്. ഇതോടെ അൾട്രാ ഗ്യാസോലിൻ 98-ന്‍റെ വില 35 ഫിൽസ് കുറഞ്ഞ് 215 ഫില്‍സാകും. സബ്‌സിഡികൾ പുനഃപരിശോധിക്കാൻ ചുമതലപ്പെടുത്തിയ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പുതിയ തീരുമാനം. എന്നാല്‍ പ്രീമിയം ഗ്രേഡ് പെട്രോളിന്‍റെയും മറ്റ് ഇന്ധനങ്ങളുടെയും വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. നിലവില്‍ പ്രീമിയം പെട്രോൾ ലിറ്ററിന് 85 ഫിൽസും അള്‍ട്ര സൂപ്പറിന് 105 ഫില്‍സും ഡീസലിന് 115…

Read More

കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വിറ്റ പ്രവാസികളെ പിടികൂടി

കുവൈത്തില്‍ അനധികൃതമായി ഡീസല്‍ വിറ്റ പ്രവാസികളെ പിടികൂടി. ഖൈത്താനിലും കബ്ദിലും സബ്‌സിഡിയുള്ള ഡീസൽ വിൽക്കുന്നതിടെയാണ് ഏഷ്യക്കാരായ അഞ്ച് പേരെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷന്‍ പിടികൂടിയത്. പിടികൂടിയ പ്രതികളെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറി.

Read More

കുവൈത്തിന്റെ പുതിയ അമീറിന് ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ

കുവൈത്ത് പുതിയ അമീറായി സത്യപ്രതിജഞ ചെയ്ത ശൈഖ് മിശ്അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് ഇന്ത്യൻ അംബാസഡർ ഡോ.ആദർശ് സ്വൈക അഭിനന്ദനങ്ങൾ അറിയിച്ചു. അമീറിന് മികച്ച ആരോഗ്യവും സന്തോഷവും നേർന്ന അംബാസഡർ ഇന്ത്യൻ എംബസിയുടെയും കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെയും പേരിൽ ആത്മാർത്ഥമായ അഭിനന്ദനങ്ങൾ അറിയിക്കുന്നതായി വ്യക്തമാക്കി. അമീറിന്റെ രക്ഷാകർതൃത്വത്തിൽ ഇന്ത്യ-കുവൈത്ത് ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങൾ കൈവരിക്കുന്നത് തുടരുമെന്നും, കുവൈത്തിലെ ഇന്ത്യൻ സമൂഹം അദ്ദേഹത്തിന്റെ തുടർ സഹായത്തിനായി കാത്തിരിക്കുകയാണെന്നും അംബാസഡർ വ്യക്തമാക്കി. നേരത്തെ,ഇന്ത്യയിലെ ഭരണനേതൃത്വവും ജനങ്ങളും അമീറിന്…

Read More

പൊതു ധാർമികതയുടെ ലംഘനം; കുവൈത്തിൽ 25 പേർ പിടിയിലായി

പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ക്കു​ക​യും അ​സാ​ന്മാ​ർ​ഗി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്ത 25 പേ​രെ പ​ബ്ലി​ക് മോ​റ​ൽ​സ് പ്രൊ​ട്ട​ക്ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് അ​റ​സ്റ്റു​ചെ​യ്തു.16 കേ​സു​ക​ളി​ലാ​യാ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ്. പ്ര​തി​ക​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ പൊ​തു ധാ​ർ​മി​ക​ത വി​രു​ദ്ധ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Read More

കുവൈത്തിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് മുന്നറിയിപ്പ്

കുവൈത്തിൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ പ​ര​ക്കെ മ​ഴ​ പെയ്തു. ഉ​ച്ച​വ​രെ മി​ക്ക​യി​ട​ങ്ങ​ളി​ലും മ​ഴ അ​നു​ഭ​വ​പ്പെ​ട്ടു. മി​ന്ന​ലോ​ട് കൂ​ടി​യ ചാ​റ്റ​ൽ​മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.ശ​നി​യാ​ഴ്ച രാ​വി​ലെ ആ​കാ​ശം മൂ​ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു. ചാ​റ്റ​ല്‍ മ​ഴ ആ​രം​ഭി​ച്ച​തോ​ടെ ആ​കാ​ശം തെ​ളി​ഞ്ഞു. നേ​രി​യ കാ​റ്റും അ​നു​ഭ​വ​പ്പെ​ട്ടു. അ​തേ​സ​മ​യം വൈ​കു​ന്നേ​രം അ​ന്ത​രീ​ക്ഷം കൂ​ടു​ത​ൽ ത​ണു​ത്ത​താ​യി.ഉ​പ​രി​ത​ല ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ വ്യാ​പ​ന​വും അ​ന്ത​രീ​ക്ഷ​ത്തി​ലെ ത​ണു​ത്ത വാ​യു​വും മൂ​ലം താ​പ​നി​ല​യി​ലും ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യി. രാ​ത്രി താ​പ​നി​ല 10 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് താ​ഴെ​യെ​ത്തി. രാ​ജ്യ​ത്ത് വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​സ്ഥി​ര​മാ​യ…

Read More

സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ കുവൈത്ത് പാർലമെന്ററി കമ്മിറ്റി ചര്‍ച്ച ചെയ്തു

സൈബർ സുരക്ഷ, ഡിജിറ്റലൈസേഷൻ ബില്ലുകൾ കുവൈത്ത് പാർലമെന്ററി കമ്മിറ്റി ചര്‍ച്ച ചെയ്തു. ഡിജിറ്റലൈസേഷൻ എംപവർമെന്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ വിഷയങ്ങളാണ് ചര്‍ച്ച ചെയ്തത്. രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സൈബർ സുരക്ഷ അത്യന്താപേക്ഷിതമാണ്. സൈബർസ്‌പേസിൽ ഉത്തരവാദിത്തമുള്ള പെരുമാറ്റം പ്രോത്സാഹിപ്പിക്കുകയും മറ്റ് അനധികൃത പ്രവർത്തനങ്ങൾ തടയുകയും ചെയ്യുന്നതിന്‍റെ ഭാഗമായാണ് നിയമം കര്‍ക്കശമാക്കുന്നത്. നീതിന്യായ മന്ത്രാലയം, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി,കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Read More

കുവൈത്തിൽ ഇതുവരെ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

കുവൈത്തിൽ ഇതുവരെ കോവിഡ് ഉപവകഭേദമായ ജെഎൻ1 കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ലോകത്ത് പല രാജ്യങ്ങളിലും കോവിഡിന്റെ ഉപവകഭേദമായ ജെഎൻ.1 സഥിരീകരിച്ചിട്ടുണ്ട്. ഉയർന്ന വ്യാപനശേഷിയും ലക്ഷണങ്ങളിൽ ഒമിക്‌റോണുമായി സാമ്യവുമുള്ളതാണ് ജെഎൻ.1. എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) വ്യക്തമാക്കിയിട്ടുണ്ട്.

Read More

അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്

അന്തരിച്ച അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അസ്സബാഹിന്‍റെ വേർപാടിൽ അനുശോചനം അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് അമീർ ശൈഖ് മിശ്അല്‍ അഹമ്മദ് ജാബർ അസ്സബാഹ്. അനുശോചനം അറിയിച്ച വിവിധ ലോക നേതാക്കളെയും അന്തർദേശീയ സംഘടനകളെയും അമീർ നന്ദി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസം ബയാൻ പാലസിൽ അനുശോചനം അറിയിക്കുവാന്‍ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് വന്നെത്തിയത്. ദേശീയ അസംബ്ലി സ്പീക്കർ അഹമ്മദ് അൽ-സദൂൻ, നാഷണൽ ഗാർഡ് ചീഫ് ശൈഖ് സാലം അലി അസ്സബാഹ്, രാജ കുടുംബാഗങ്ങള്‍ എന്നീവരോടും…

Read More

മുൻ അമീറിന് യുഎൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അസ്സബാഹിന് യു.എൻ സുരക്ഷാ കൗൺസിൽ ആദരാഞ്ജലി അർപ്പിച്ചു. സമ്മേളനത്തിനിടെ അംഗങ്ങൾ ഒരു മിനിറ്റ് എഴുന്നേറ്റ് നിന്ന് മൗനം ആചരിച്ചു. ശൈഖ് നവാഫ് ഗൾഫ് മേഖലയിലും അതിനുപുറത്തും സഹകരണത്തിനും സ്ഥിരതക്കും സംഭാവന നൽകുകയും മേഖലയിലും ലോകമെമ്പാടുമുള്ള സമാധാനത്തിനും പിന്തുണ നൽകുകയും ചെയ്ത വിശിഷ്ട രാഷ്ട്രതന്ത്രജ്ഞനെന്ന് യു.എൻ വിശേഷിപ്പിച്ചു. അന്തരിച്ച അമീറിനോടുള്ള ബഹുമാനാർത്ഥം യു.എൻ ന്യൂയോർക്ക് ആസ്ഥാനത്ത് പതാക പകുതി താഴ്ത്തി.

Read More