കുവൈത്തില്‍ കാലാവസ്ഥയിൽ കാര്യമായ മാറ്റം, തണുപ്പ് കുറയുന്നു

കുവൈത്തില്‍ തണുപ്പ് കുറയുന്നു. മരംകോച്ചുന്ന അതിശക്തമായ തണുപ്പ് അനുഭവപ്പെടേണ്ട സമയത്താണ് രാജ്യത്ത് ഇളം തണുപ്പ് അനുഭവപ്പെടുന്നത്. ഡിസംബര്‍ -ജനുവരി മാസങ്ങളില്‍ കൂടിയ താപനില 25 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 7 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്. അതിനിടെ രാജ്യത്ത് കല്‍ക്കരി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ് അനുഭവപ്പെടുന്നതായി വ്യാപാരികള്‍ പറഞ്ഞു. സാധാരണ ജനുവരി മാസത്തില്‍ അതി ശൈത്യം ഉണ്ടാകുമെങ്കിലും ഈ വര്‍ഷം കൊടും തണുപ്പ് അനുഭവപ്പെട്ടിരുന്നില്ല. ആഴ്ചയിൽ ഏഴ് ബാഗ് കരികള്‍ വരെ ഉപയോഗിച്ചിരുന്നവർ ഇപ്പോൾ ഒരു…

Read More

കുവൈത്തിലെ സ്വകാര്യ മേഖലയിൽ പാർട്ട് ടൈം ജോലി; ലക്ഷ്യം സാമ്പത്തിക ഉണർവ്‌

 കുവൈത്തിലെ സ്വകാര്യ മേഖലയില്‍ പാർട്ട് ടൈം ജോലി അനുവദിച്ചത് സാമ്പത്തിക ഉണര്‍വിന് കാരണമാകുമെന്ന് പ്രതീക്ഷ. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദിന്‍റെ നിര്‍ദേശ പ്രകാരമാണ് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും പാർട്ട് ടൈം ജോലി അനുവദിച്ച് ഉത്തരവ് ഇറക്കിയത്. പാർട്ട് ടൈം ജോലി അനുവദിക്കുന്നതോടെ വിദേശത്തുനിന്ന് പുതിയ റിക്രൂട്ട്മെന്റ് ഒഴിവാക്കുവാനും, രാജ്യത്തിനകത്തുള്ള പ്രവാസികളെ പരമാവധി ഉപയോഗപ്പെടുത്തി തൊഴിലാളികളുടെ അഭാവം നികത്താനും സാധിക്കും. രാജ്യത്തെ വിദഗ്ധ തൊഴിലാളികളുടെ സേവനം കൂടുതല്‍ കാര്യക്ഷമമായി തൊഴില്‍ മേഖലയില്‍ ഉപയോഗിക്കുവാന്‍…

Read More

വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം

വൈദ്യുതി ഉൽപ്പാദനത്തിൽ ഗൾഫ് മേഖലയിൽ കുവൈത്തിന് മികച്ച മുന്നേറ്റം. മീഡ് മാഗസിൻ പുറത്ത് വിട്ട റിപ്പോർട്ട് അനുസരിച്ച് ജിസിസിയിലെ വൈദ്യുതി ഉൽപ്പാദനത്തിൽ മുന്നാം സ്ഥാനത്താണ് കുവൈത്ത്. ഊർജ പ്രതിസന്ധി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് വൈദ്യുതി മന്ത്രാലയം നടപ്പിലാക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ വൈദ്യുതി ഉൽപ്പാദന പദ്ധതികൾക്കായി 3.916 ബില്യൺ ഡോളറും ഊർജ ട്രാൻസ്മിഷൻ പദ്ധതികൾക്കായി 7.229 ബില്യൺ ഡോളറുമാണ് കുവൈത്ത് ചിലവഴിച്ചത്. വൈദ്യുതി പ്രസരണ നഷ്ടം പരമാവധി കുറയ്ക്കുവാൻ കുവൈത്തിന് സാധിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി….

Read More

കുവൈത്തിന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം ദൃശ്യമാകും

കുവൈത്തിന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം ദൃശ്യമാകും. രാത്രി സമയങ്ങളിൽ തുറന്നതും ഇരുണ്ടതുമായ സ്ഥലങ്ങളിൽ നഗ്ന നേത്രങ്ങൾകൊണ്ട് ഇവ ദർശിക്കാനാകുമെന്ന് അൽ ഉജിരി സയന്റിഫിക് സെന്റർ വ്യക്തമാക്കി. ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷവും വ്യാഴാഴ്ച സൂര്യോദയത്തിന് മുമ്പുള്ള മണിക്കൂറുകളിലും ഉൽക്കകൾ മികവോടെ കാണാനാകും. ഭൂമി സൂര്യനോട് ഏറ്റവും അടുത്തുവരുന്നതിനാൽ സൂര്യന്റെ വളയം സാധാരണയേക്കാൾ വലുതും തെളിച്ചമുള്ളതുമായി വരുംദിവസങ്ങളിൽ അനുഭവപ്പെടുമെന്നും അൽ ഉജിരി സയന്റിഫിക് സെന്റർ സൂചിപ്പിച്ചു.

Read More

കുവൈത്തില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി

കുവൈത്തില്‍ പ്രവാസി അധ്യാപകരെ നിയമിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ. സര്‍ക്കാര്‍ സ്കൂളുകളില്‍ വിദേശി അധ്യാപകരെ നിയമിക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളാണ് സി.എസ്.സി പുറത്ത് വിട്ടത്. യോഗ്യരായ സ്വദേശികളുടെ കുറവ് അനുഭവപ്പെടുന്ന വിഷയങ്ങളില്‍ വിദേശി അധ്യാപകരെ നിലനിര്‍ത്തുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സിവിൽ സർവീസ് കമ്മീഷൻ പുറപ്പെടുവിച്ച റെഗുലേഷൻ അനുസരിച്ച് പ്രവാസി അധ്യാപകർക്ക് മിനിമം അക്കാദമിക് യോഗ്യതയ്ക്ക് പുറമേ സ്വഭാവ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. അതോടപ്പം രാജ്യത്തിന് പുറത്തുള്ള അക്കാദമിക് യോഗ്യതകള്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറ്റസ്റ്റ്…

Read More

മൊബൈൽ ആപ്പിലൂടെ ഡ്രൈവിങ് ലൈസൻസ് പുതുക്കാം; കുവൈത്തില്‍ സേവനങ്ങൾ കൂടുതൽ എളുപ്പമാകും

കുവൈത്തിൽ വാഹന സംബന്ധമായ സേവനങ്ങൾ ഇനി കൂടുതൽ എളുപ്പമാകും. പൗരന്മാർക്കും വിദേശി താമസക്കാർക്കും ഗതാഗത വകുപ്പ് ഓഫീസ് സന്ദർശിക്കാതെ തന്നെ മൊബൈൽ ആപ്പിലൂടെ വാഹന ഡ്രൈവിംഗ് ലൈസൻസ് പുതുക്കാനാകും. ഗതാഗത സേവനങ്ങൾ ഡിജിറ്റലൈസേഷൻ ചെയ്യുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. ഡ്രൈവിംഗ് ലൈസൻസും, വാഹന രേഖകൾ പുതുക്കലും,ഉടമസ്ഥാവകാശ കൈമാറ്റവും ഇന്ന് മുതൽ ഇലക്ട്രോണിക് സേവനങ്ങൾക്കായുള്ള ഏകീകൃത സർക്കാർ ആപ്ലിക്കേഷനായ സഹൽ ആപ്പ് വഴി ലഭ്യമാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ വാഹന കൈമാറ്റ സേവനവും സഹൽ…

Read More

ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്

കുവൈത്തില്‍ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക് നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയം നല്‍കിയ സര്‍ക്കുലറിലാണ് പ്രവൃത്തി സമയത്തിലുടനീളം ജീവനക്കാര്‍ക്ക് മാസ്‌ക് ധരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയത്. രാജ്യത്ത് ജെ.എൻ1 വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിര്‍ദ്ദേശമെന്നാണ് സൂചന. എന്നാല്‍ രാജ്യത്ത് അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും തണുപ്പ് സീസണില്‍ ശ്വസന രോഗങ്ങൾക്ക് കാരണമാകുന്ന വൈറസുകൾ പതിവാണെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു. ഇൻഫ്ലുവൻസ,ന്യുമോണിയ, കോവിഡ് പ്രതിരോധ കുത്തിവപ്പുകൾ എന്നിവ ആരോഗ്യമന്ത്രാലയത്തിന്റെ രാജ്യത്തെ 42 കേന്ദ്രങ്ങളിൽ ലഭ്യമാണ്….

Read More

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു

കുവൈത്തിൽ ഇറച്ചിയുടെയും മുട്ടയുടെയും ഇറക്കുമതി നിരോധിച്ചു. ബേർഡ് ഇൻഫ്‌ലുവൻസ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നാണ് പക്ഷികൾ, പക്ഷിയുൽപന്നങ്ങൾ എന്നിവ ഇറക്കുമതി ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. ജീവനുള്ള പക്ഷികൾക്കും ശീതീകരിച്ച പക്ഷിമാംസത്തിനും മുട്ടക്കും വിലക്ക് ബാധകമാണ്. ഇത് സംബന്ധമായ നിർദ്ദേശങ്ങൾ അധികൃതർക്ക് നൽകിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ ഫുഡ് സേഫ്റ്റി ഫോർ സുപ്രീം കമ്മിറ്റി സെക്രട്ടറി എംഗ് ആദൽ അൽ സുവൈത്ത് പറഞ്ഞു. അമേരിക്കയിലെ 12 സംസ്ഥാനങ്ങളിലും ഫ്രാൻസിലെ മോർബിഹാനിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Read More

കുവൈത്തിൽ പാർട്ട് ടൈം ജോലി ചെയ്യുവാൻ അനുമതി

കുവൈത്തിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്കു പാർട്ട് ടൈം ജോലി ചെയ്യുവാൻ അനുമതി.ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അസ്സബാഹിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. നിയമം വരുന്നതോടെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് യഥാർത്ഥ സ്‌പോൺസർമാരല്ലാത്ത തൊഴിലുടമകൾക്കൊപ്പം പാർട്ട് ടൈം ജോലികളിൽ ഏർപ്പെടാനാകും.നടപടിക്രമങ്ങളുടെ ചട്ടങ്ങൾ തയാറാക്കുന്നതിന് ആഭ്യന്തര മന്ത്രി പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് നിർദേശം നൽകി. ജീവനക്കാർക്ക് വീട്ടിൽ നിന്നും റിമോട്ട് വർക്ക് ചെയ്യുവാനും അനുമതി നൽകിയിട്ടുണ്ട്.ജനുവരി ആദ്യം മുതൽ നിയമം പ്രാബല്യത്തിൽ വരും.തൊഴിലാളികൾ…

Read More

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പൊലീസ് സ്റ്റേഷൻ ആരംഭിച്ചു. എയർപോർട്ട് ടെർമിനല്‍ ഒന്നിലാണ് വിമാനത്താവളത്തിലെ ആദ്യ സ്റ്റേഷന്‍ തുറന്നത്. കുവൈത്ത് പൗരന്മാർക്കും പ്രവാസികള്‍ക്കും സുരക്ഷാ സേവനങ്ങൾ നൽകുന്നതിന്‍റെ ഭാഗമായാണ് പുതിയ സേവനം ആരംഭിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. അതിനിടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളമുള്ള വിവിധ പ്രദേശങ്ങളിൽ പൊലീസ് സ്റ്റേഷനുകൾ വികസിപ്പിക്കുന്നതിന് സമഗ്രമായ പദ്ധതി ആവിഷ്കരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More