
കുവൈത്തിന്റെ വിവിധ ഇടങ്ങളിൽ മഴ ലഭിച്ചു; തണുപ്പ് ഇനിയും കൂടാൻ സാധ്യത
ഞായറാഴ്ച രാജ്യത്തുടനീളം മഴയെത്തി. രാവിലെ മുതൽ ആരംഭിച്ച മഴ രാജ്യത്ത് എല്ലാ ഭാഗങ്ങളിലും മിതമായ രീതിയിൽ പെയ്തു. ഞായറാഴ്ച പകൽ മുഴുവൻ അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലായിരുന്നു. ഇടക്കിടെ പെയ്ത മഴ റോഡുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായി. വൈകുന്നേരം മഴയും മൂടൽമഞ്ഞും കാരണം ദൃശ്യപരത കുറവ് റോഡുകളിൽ ട്രാഫിക് ബ്ലോക്കിന് കാരണമായി. ട്രാഫിക് പട്രോളിങ്ങിനെ വിന്യസിച്ചും സെൻട്രൽ ഓപറേഷൻസ് റൂമിലൂടെ സ്ഥിതിഗതികൾ നിരീക്ഷിച്ചും ആഭ്യന്തര മന്ത്രാലയം പ്രശ്നങ്ങൾ പരിഹരിച്ചു. പ്രതികൂല കാലാവസ്ഥ ബാധിച്ച പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ…